"താൾ:Bhashabharatham Vol1.pdf/56" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

05:48, 25 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പർവ്വപംഗ്രഹം 131 എട്ടദ്ധ്യായമിതിൽ ശ്ലോകം മൂന്നൂറ്റിരുപതാവിധം ചേർത്തിട്ടുണ്ടിഹ തത്ത്വജ്ഞശ്രേഷ്ഠൻ വ്യാസമുനീശ്വരൻ. 362 മഹാപ്രാസ്ഥാനികം പർവ്വം പതിനേഴാണതാണഥ; രാജ്യം വിട്ടാപ്പാണ്ഡവന്മാർ പ്രാജ്യ പുരുഷപുംഗവർ 363 ദ്രൌപദീദേവിയോടൊത്തു മഹാ പ്രസ്ഥാനമാർന്നുതേ. അവർ ചെങ്കടലിൽ ചെന്നിട്ടവിടെക്കണ്ടിതഗ്നിയെ 364 വഹ്നി ചോദിക്കയാൽ പാർത്ഥൻ വഹ്നീപൂജാപുരസ്സരം പാണ്ഡവൻ പ്രാജ്യമായോരു ഗാണ്ഡീവംവില്ലു നല്കിനാൻ. 365 പിന്നെ ഭ്രാതാക്കൾ പാഞ്ചാലീദേവിയും വീണുവെങ്കിലും ധർമ്മരാജൻ തിരിയേ നോക്കാതവിടുന്നും ഗമിച്ചുതേ. 366 പതിനേഴാം പർവ്വമിതു മഹാപ്രാസ്ഥാനികാമിധം ഇതിലൊത്തീടുമദ്ധ്യായം മുന്നല്ലോ ശ്ലോകമാവിധം. 367

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/56&oldid=148370" എന്ന താളിൽനിന്ന് ശേഖരിച്ചത്