"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗുണ്ടർട്ട് ലെഗസി
വരി 45:
 
ക്ഷമിക്കണം കുന്ദലതയാണ് നേരത്തെ ചേർത്തത്{{ഒപ്പുവെക്കാത്തവ|‎Nirmalakabanigiri}}
 
== ഗുണ്ടർട്ട് ലെഗസി ==
 
[[ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റി|വിക്കിഗ്രന്ഥശാല:ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി ഗുണ്ടർട്ട് ശേഖരം]] മിക്ക ഗ്രന്ഥശാലയിലെ പ്രവർത്തകർക്കും അറിയാമല്ലോ. അതിന്റെ ഉൽഘാടന അറിയിപ്പ് സമ്മേളനത്തിൽ പല ഗ്രന്ഥശാല പ്രവർത്ത്കരും പങ്കെടുക്കുകയും ചെയ്തു. ആ പരിപാടി 2013ൽ കഴിഞ്ഞതാണെങ്കിലും ഇപ്പോഴാണ് പുസ്തകം സ്കാൻസ് ചെയ്യാനും മറ്റുമുള്ള ഫണ്ടുകൾ ശരിയാവുകയും അവർ അവിടെ സ്കാനിങ് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ആ ശേഖരത്തിൽ പഴയ അച്ചടി പുസ്തകങ്ങളും ഗുണ്ടർട്ടിന്റെ കൈയ്യെഴുത്തും താളിയോലകളും ഒക്കെയാണ് 200ൽ അധികം വിവിധ തരത്തിലുള്ള രേഖകൾ ആണുള്ളത്. സ്കാനിങ് കഴിഞ്ഞ ചില കൃതികൾ പരിശോധിക്കാൻ (എന്റെ ജോലിയുടെ ഭാഗമായി ഞാൻ ജർമ്മനിയിൽ പോയപ്പോൾ ഒരു ശനിയാഴ്ച അവധി ദിവസം ട്യൂബിങനിലും പോയിരുന്നു) എനിക്കു അവസരം ലഭിച്ചിരുന്നു. അവരുടെ സ്കാനിങ് ക്രമമായി മുന്നേറുകയാണ്. ഏതാണ്ട് 40,000 ൽ പരം പേജുകൾ ആണ് ഡിജിറ്റൈസ് ചെയ്യുന്നത്.
 
 
എന്നാൽ സ്കാൻ ചെയ്തു പുസ്തകത്തിന്റെ സ്കാൻ കോപ്പി മാത്രം വെറുതെ ലഭ്യമാക്കാതെ മലയാളം യൂണീക്കോഡ് കൺവേർഷൻ അടക്കമുള്ള പൂർണ്ണ ഡിജിറ്റൽ കൺവേർഷൻ ആണ് ട്യൂബിങൻ യൂണിവേർസിറ്റി ആലൊചിക്കുന്നത്. അതിനായി അവർ മലയാളം സർവ്വകലാശാല അടക്കമുള്ള കേരള സർക്കാർ സ്ഥാപനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു.
 
എന്നാൽ ഉൽഘാടന സമ്മേളനത്തിൽ വിക്കിഗ്രന്ഥശാല പ്രവർത്തകരുടെ സേവനം ഉണ്ടായിരുന്നതാൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരെ കൂടെ ഇതിന്റെ ഭാഗമാക്കാനുള്ള സാദ്ധ്യത അവർ ആരായുന്നു. വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകർക്ക് ഈ ശേഖരത്തിലെ ചില പ്രധാനപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ കൂടാൻ തയ്യാറാണോ എന്ന് അവർ ആരായുന്നു.
 
പക്ഷെ ഒരു വ്യത്യാസം ഉള്ളത് പൂർണ്ണമായും ഡിജിറ്റൈസ് ആവാതെ സ്കാനും ഉള്ളടക്കവും ഒന്നും പബ്ലിക്ക് ആവില്ല എന്നതാണ്. വിക്കിഗ്രന്ഥശാലയുടെ നിലവിലുള്ള രീതിയിൽ നിന്ന് വ്യത്യസ്തം ആണത്. അതിനാൽ ട്യൂബിങ്ങൻ സർവ്വകലാശാല ഒരുക്കുന്ന പ്രത്യേക വിക്കിയിൽ പോയി നമ്മൾ ഈ സവിശെഷ പദ്ധതിയിൽ അംഗത്വം എടുക്കണം എന്നതാണ്. നമ്മൾ ഒരു പുസ്തകം ഡിജിറ്റൈസ് ചെയ്ത് തീർന്നാൽ അതിന്റെ സ്കാനും, യൂണിക്ക്കൊഡ് പതിപ്പും, അടക്കം എല്ലാം അവർ പബ്ലിക്ക് ആക്കും. അപ്പോൾ അത് ഗ്രന്ഥശാലയിലേക്ക് ഇം‌പോർട്ട് ചെയ്യുകയും ചെയ്യാം. ഓരോ പുസ്തകവും ഇത്തരത്തിൽ വിവിധ ആളുകളുടെ (ഉദാ: വിക്കിഗ്രന്ഥശാല പ്രവർത്തകർ, മലയാളം സർവ്വകലാശാല, ട്യൂബിങൻ യൂണിവേർസിറ്റിയിലെ മലയാള വിദ്യാർത്ഥികൾ) സഹായത്തൊടെ യൂണിക്കൊഡ് കൺവേർഷൻ നടത്തി ഒരു സീരീസ് ആയി ഇത് പുറത്തിറക്കാൻ ആണ് അവർ ആലൊചിക്കുന്നത്.
 
 
ഈ വിഷയത്തിൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 06:02, 18 ജനുവരി 2017 (UTC)