"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
== ഗുണ്ടർട്ട് ലെഗസി ==
 
[[വിക്കിഗ്രന്ഥശാല:ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി ഗുണ്ടർട്ട് ശേഖരം|ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റി]] മിക്ക ഗ്രന്ഥശാലയിലെ പ്രവർത്തകർക്കും അറിയാമല്ലോ. അതിന്റെ ഉൽഘാടന അറിയിപ്പ് സമ്മേളനത്തിൽ പല ഗ്രന്ഥശാല പ്രവർത്ത്കരും പങ്കെടുക്കുകയും ചെയ്തു. ആ പരിപാടി 2013ൽ കഴിഞ്ഞതാണെങ്കിലും ഇപ്പോഴാണ് പുസ്തകം സ്കാൻസ്സ്കാൻ ചെയ്യാനും മറ്റുമുള്ള ഫണ്ടുകൾ ശരിയാവുകയും അവർ അവിടെ സ്കാനിങ് ആരംഭിക്കുകയും ചെയ്തിരിക്കുന്നുചെയ്തിരിക്കുന്നത്. ആ ശേഖരത്തിൽ പഴയ അച്ചടി പുസ്തകങ്ങളും ഗുണ്ടർട്ടിന്റെ കൈയ്യെഴുത്തും താളിയോലകളും ഒക്കെയാണ്അടക്കം 200ൽ അധികം വിവിധ തരത്തിലുള്ള രേഖകൾ ആണുള്ളത്. സ്കാനിങ് കഴിഞ്ഞ ചില കൃതികൾ പരിശോധിക്കാൻ (എന്റെ ജോലിയുടെ ഭാഗമായി ഞാൻ ജർമ്മനിയിൽ പോയപ്പോൾ ഒരു ശനിയാഴ്ച അവധി ദിവസം ട്യൂബിങനിലും പോയിരുന്നു) എനിക്കു അവസരം ലഭിച്ചിരുന്നു. അവരുടെ സ്കാനിങ് ക്രമമായി മുന്നേറുകയാണ്. ഏതാണ്ട് 40,000 ൽ പരം പേജുകൾ ആണ് ഡിജിറ്റൈസ് ചെയ്യുന്നത്.
 
 
എന്നാൽ സ്കാൻ ചെയ്തു പുസ്തകത്തിന്റെ സ്കാൻ കോപ്പി മാത്രം വെറുതെ ലഭ്യമാക്കാതെ മലയാളം യൂണീക്കോഡ് കൺവേർഷൻ അടക്കമുള്ള പൂർണ്ണ ഡിജിറ്റൽ കൺവേർഷൻ ആണ് ട്യൂബിങൻ യൂണിവേർസിറ്റി ആലൊചിക്കുന്നത്. അതിനായി അവർ മലയാളം സർവ്വകലാശാല അടക്കമുള്ള കേരള സർക്കാർ സ്ഥാപനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു.