"താൾ:Girija Kalyanam 1925.pdf/39" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,030 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
  +
<poem>
  +
പെൺകിടാവൊന്നു നോക്കി തൻകടാക്ഷത്താൽ മെല്ലെ.
  +
നിന്നവൎക്കെല്ലാമുള്ളിൽ വന്നിതാശ്ചൎയ്യമപ്പോൾ;
  +
വന്ദിച്ചാനലർശരൻ മുന്നൂറുവട്ടം തദാ.
  +
മുരളുന്നൊരു ഞാണും മധുരമായ വില്ലും
  +
സുരഭിതരങ്ങളാം ശരങ്ങളഞ്ചും കൂട്ടി
  +
സ്മരവല്ലഭ രതിയരികിൽക്കൊണ്ടുചെന്നു
  +
ഗിരിജാദെവീമൃദുചരണം തൊടിയിച്ചു.
  +
പരിചിൽ മദനന്റെ കരതാരിലേ നല്‌കി;
  +
ശിരസാ നമിച്ചവൻ തരസാ വാങ്ങിക്കൊണ്ടാൻ.
  +
ഇടവും വലവും ഞാൻ വിടുമേ ശരമിനി-
  +
ത്തടവാനാരെന്നൊരു മിടമപൂണ്ടു മാരൻ
  +
മധുമാസവും മുഴുമതിയും മദനനും
  +
മധുരോക്തികൾ പികസ്തുതിപാഠകന്മാരും
  +
മലയസമീരനും പലനാൾകൂടിത്തമ്മിൽ
  +
ബലവത്തുക്കളിവർ നിലയെത്തൊരുമിച്ചു.
  +
അമരിമാൎക്കും ഹൃദി ക്രമരീതിക്കില്ലൊരു
  +
മമരീതിയെ പാരിൽദ്ദമരീഭാവം ചേൎന്നു.
  +
ഭുവനജനനിതൻ സവിധേ വിവിധമായ
  +
നവനാടകനാട്യമവരങ്ങാരംഭിച്ചു.
  +
തദനു ശൃംഗാരമാം രസരാജനും തന്റെ
  +
സചിവന്മാരുമായിസ്സദസി പെരുമാറി
  +
ജഗദീശ്വരിയുടേ ജനനദിനോത്സവം
  +
ജളനെന്തറിവൂ ഞാൻ ? ജയതാം ജല്പാകതാ.
  +
  +
ബഹുധാ സമുച്‌ഛിതമുപദാധനോച്ചയം
  +
ഹിമവാൻ നല്‌കീടിനാൻ സമവേതന്മാൎക്കെല്ലാം.
  +
ബഹുതസ്സമ്മാനങ്ങൾ ബഹുധാ ലഭിച്ചിതു
  +
സകലജനങ്ങൾക്കും സ്വഗുണോചിതാധികം.
  +
ഹിമവാനത്രേ പാരിൽദ്ദമവാൻ ഗുണോന്നതൻ
  +
സമവാക്കീവണ്ണമായ് ; കിമിവാത്ഭുതം പരം?
  +
ശിവദേ ! ശിവേ ! ജയ തവ ദാസോƒഹം ദേവി !
  +
ശിവശങ്കര ! ഹര ! വിലശം പാഹീശ മാം.
  +
  +
സുംഭശോസനിയുടെ സംഭവകഥയിതു
  +
സംഭവഖണ്ഡമെന്നാലിമ്പംമാടുക്തമായി.</poem>
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/154121" എന്ന താളിൽനിന്ന് ശേഖരിച്ചത്