"താൾ:Girija Kalyanam 1925.pdf/38" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,371 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
  +
<poem>ഒഴിഞ്ഞു വഴിനീളെപ്പൊഴിഞ്ഞു നറുമലർ;
  +
വഴിഞ്ഞ മോദാലിന്ദ്രനുഴിഞ്ഞു നീരാജനം.
  +
ജനകൻമുമ്പിൽ സുരജനങ്ങൾ വച്ചു കാഴ്ച
  +
മണികൾ ജാംബൂനദം കനകപട്ടാംബരം
  +
സാനേകഭേദം ബഹുവാനോർകൾ വച്ച കാഴ്ച
  +
താനേകൻ തെരുതെരെ മൈനാകമെടുത്തുതേ.
  +
നാനാഗന്ധൎവസിദ്ധസേനാ കുത്രചിൽ ക്വാപി
  +
സ്ഥാനേ യക്ഷരും നിന്നു കോണേ കിമ്പുരഷരും
  +
മേനക തിലോത്തമ മാനിനീ രംഭ മുമ്പാം
  +
വാനവനാരിമാരും പ്രീണിതാ പൌലോമിയും
  +
ക്ഷീണത കളഞ്ഞിഹ ക്ഷോണിയിൽ വന്നു മെല്ലേ
  +
മേനതൻ ചുഴലവുമാനതിചെയ്തു നിന്നു.
  +
“അമ്മേ ! കേൾ മേനാദേവി നിന്മകൾ ജയിക്കണം;
  +
ചിന്മയി ജയിക്കുമ്പോൾ നന്മയാം നമുക്കെല്ലാം.
  +
പെണ്മയും വപുസ്സിങ്കൽ വെണ്മയും കൎമ്മങ്ങളിൽ
  +
തണ്മയും മനസ്സിങ്കൽ നിന്മകൾ തന്നീടണം.
  +
ഭംഗിക്കു പറകയല്ലെങ്ങൾക്കു വിശേഷിച്ചും
  +
തൊങ്ങല്ക്കും പൊടിപ്പിനും ഭംഗം വന്നിരിക്കുന്നു,
  +
സംഗരേ ഭഗ്നദന്തൻ വൻകരിയെന്നപോലെ
  +
ശങ്കിച്ചു പങ്ങിപ്പങ്ങി മങ്ങുന്നു മനോഭവൻ.
  +
പൊന്മലമീതെ മേവുമിമ്മഹാലോകരെല്ലാം
  +
നിന്മകൾക്കടിമയായ്‌ക്കൺമുനകൊതിക്കുന്നു.
  +
മന്മഥൻ തനിക്കുള്ള കൎമ്മവും മതിയാക്കി-
  +
ദ്ധൎമ്മമൊട്ടേറെച്ചെയ്തു നിന്മകളുണ്ടാവാനായ്.
  +
ചെറ്റുമില്ലവനിനി മറ്റൊരാലംബമമ്മേ !
  +
മുറ്റും നീ ഗതി മകളുറ്റുതാനറിവോളം.
  +
മുറ്റമിങ്ങടിക്കുമേ വിറ്റുതിന്നീടും ഞങ്ങ-
  +
ളറ്റുപോകാതെ ദാസ്യം പറ്റിയാലാരും വിടാ
  +
ധമ്മചാരിണിമാൎക്കോ ധൎമ്മമുണ്ടവലംബം;
  +
നൎമ്മകാരിണിമാൎക്കോ നിന്മകൾ പരദൈവം.”
  +
  +
ഇങ്ങനേ നാകസ്ത്രീകൾ തങ്ങടേ വാക്യമദ്ധ്യേ
  +
ശങ്കയാ ദൂരേനിന്നിട്ടംഗജൻ കഴൽകൂപ്പി.
  +
പങ്കജബാണനുള്ളിൽ സങ്കടം പോമാറപ്പോൾ</poem>
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/154128" എന്ന താളിൽനിന്ന് ശേഖരിച്ചത്