"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
ഈ ഉദ്ദേശത്തോടുകൂടി നാനാദേശക്കാരായ കമ്മ്യൂണിസ്റ്റുകാർ ലണ്ടനിൽ സമ്മേളിക്കുകയും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ഫ്ലെമിഷ്, ഡാനിഷ് എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി താഴെ കൊടുക്കുന്ന മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.
==I ബൂർഷ്വാകളും തൊഴിലാളികളും==
നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗ്ഗ സമര ചരിത്രമാണ്.
 
സ്വതന്ത്രനും അടിമയും, പട്രീഷ്യനും പ്ലെബിയനും. ജന്മിയും അടിയാനും, ഗിൽഡ് മാസ്റ്ററും വേലക്കാരനും - ചുരുക്കിപ്പറഞ്ഞാൽ മർദ്ദകനും മർദ്ദിതനും - തീരാവൈരികളായി നിലകൊള്ളുകയും ചിലപ്പോൾ തെളിഞ്ഞും ചിലപ്പോൾ ഒളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെയാകെയുള്ള വിപ്ലവകരമായ പുനസ്സംഘടനയിലോ മത്സരിക്കുന്ന വർഗ്ഗങ്ങളുടെ പൊതുനാശത്തിലോ ആണ് ഈ പോരാട്ടം ഓരോ അവസരത്തിലും അവസാനിച്ചിട്ടുള്ളത്.
 
ചരിത്രത്തിന്റെ ആദികാലഘട്ടങ്ങളിൽ വിവിധശ്രേണികളിലായി, സാമൂഹ്യപദവിയുടെ ഒട്ടേറെ ഉച്ചനീചതട്ടുകളായി, തരംതിരിക്കപ്പെട്ടതും സങ്കീർണ്ണവുമായ ഒരു സാമൂഹ്യസംവിധാനമാണ് ഏറക്കുറെ എവിടെയും കാണുന്നത്. പൌരാണികറോമിൽ പട്രീഷ്യന്മാരും (കുലീനർ), നൈറ്റുകൾ (യോധന്മാർ) പ്ലെബിയന്മാരും (മ്ലേച്ഛന്മാർ) അടിമകളും ഉണ്ടായിരുന്നു. മദ്ധ്യയുഗത്തിലാകട്ടെ, ഫ്യൂഡൽ പ്രഭുക്കന്മാരും മാടമ്പികളും ഗിൽഡ് മാസ്റ്റർമാരും വേലക്കാരും അപ്രണ്ടീസുകളും അടിയാന്മാരും ഉണ്ടായിരുന്നു; കൂടാതെ മിക്കവാറും ഈ എല്ലാ വർഗ്ഗങ്ങളിലും പല പല അവാന്തര വിഭാഗങ്ങളും ഉണ്ടായിരുന്നു.
 
ഫ്യൂഡൽ സമൂഹത്തിന്റെ നഷ്ടാവസിഷ്ടങ്ങളിൽ നിന്നും മുളയെടുത്ത ഇന്നത്തെ ബൂർഷ്വാ സമൂഹം വർഗ്ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല.പഴയവയുടെ സ്ഥാനത്ത് പുതിയ വർഗ്ഗങ്ങളെയും പുതിയ മർദ്ദന സാഹചര്യങ്ങളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
 
എന്നാൽ നമ്മുടെ കാലഘട്ടത്തിന് - ബൂർഷ്വാസിയുടെ കാലഘട്ടത്തിന് - ഈയൊരു സവിശേഷ സ്വഭാവമുണ്ട് : അത് വർഗ്ഗവൈരങ്ങളെ കൂടുതൽ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീരപാളയങ്ങളായി, പരസ്പരം അഭിമുഖമായി നിൽക്കുന്ന രണ്ട് വലിയ വർഗ്ഗങ്ങളായി, കൂടുതൽ കൂടുതൽ​പിളർന്നുകൊണ്ടിരിക്കുകയാണ് : ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവുമാണ് അവ.
 
മദ്ധ്യയുഗത്തിലെ അടിയാളരിൽ നിന്ന് ആദ്യത്തെ നഗരങ്ങളിലെ സ്വതന്ത്രരായ നഗരവാസികൾ ഉയർന്നുവന്നു. ഈ നഗരവാസികളിൽ നിന്നാണ് ബൂർഷ്വാസികളുടെ ആദ്യ ഘടകങ്ങൾ വളർന്നുവികസിച്ചത്.
 
അമേരിക്കൻ വൻകര കണ്ടുപിടിച്ചതും ആഫ്രിക്കൻ മുനമ്പ് ചുറ്റാൻ കഴിഞ്ഞതും ഉയർന്നുവന്ന ബൂർഷ്വാസിക്ക് പുതിയ തുറകൾ തുറന്നു കൊടുത്തു. ഇന്ത്യയിലെയും ചൈനയിലേയും കമ്പോളങ്ങൾ, അമേരിക്കയിലേക്കുള്ള കുടിയേറ്റം, കോളനികളുമായിട്ടുള്ള കച്ചവടം, വിനിമയോപാധികളിലും വില്പനച്ചരക്കുകളിലും പൊതുവിലുണ്ടായിരുന്ന വർദ്ധന - ഇതെല്ലാം വ്യാപാരത്തിനും, കപ്പൽ ഗതാഗതത്തിനും വ്യവസായത്തിനും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പ്രചോദനം നൽകി. അത് അടിതകർന്ന് ആടിയുലയുന്ന ഫ്യൂഡൽ സമൂഹത്തിനകത്തുള്ള വിപ്ലവശക്തികളുടെ സത്വരമായ വികസനത്തിനും കാരണമായിത്തീർന്നു.
 
==II തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും==
==III സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും==
"https://ml.wikisource.org/wiki/കമ്മ്യൂണിസ്റ്റ്_മാനിഫെസ്റ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്