"താൾ:ഭഗവദ്ദൂത്.pdf/6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

01:17, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉഴിഞ്ഞാലാടിച്ചോ, ആരേയും പരിഭ്രമിപ്പിക്കുകയോ, പരിതപിപ്പിക്കുകയോ ചെയ്തിട്ടില്ല. കവിയുടെ സ്വഭാവം കവിതയിൽ കാണുമെങ്കിൽ ഭഗവദ്ദൂതാണു് അച്ഛൻ നമ്പൂതിരി തിരുമനസ്സുകൊണ്ടു്; അവിടുന്നാണു് ഭഗവദ്ദൂതു്. പരിഷ്കാരം വർദ്ധിച്ച മനുഷ്യൻ എന്തെല്ലാം തരം പാനീയങ്ങളെ കൃത്രിമമായി നിർമ്മിച്ചാലും എല്ലാറ്റിന്റേയും അടിസ്ഥാനം പച്ചവെള്ളവും, ദാഹശമനത്തിനു് എന്നും ഏറ്റവും പര്യാപ്തമായതു് “ധാതാവാദൗ ചമച്ചീടിനൊരുദകം” മാത്രവുമായിരിക്കും.

പ്രസാധകത്വം പ്രയാസമേറിയ സംഗതിയായ ഇക്കാലത്തു് ഈ ഒമ്പതാം പതിപ്പിന്റെ പ്രസിദ്ധീകരണത്തിനു പ്രയത്നിച്ച നടുവത്തു പരമേശ്വരൻ നമ്പൂതിരി അവർകളെ സഹൃദയലോകം സസന്തോഷം കൃതജ്ഞതാപുരസ്സരം കൊണ്ടാടാതിരിക്കയില്ല. ഈ പതിപ്പിന്നും ഞാൻ സർവ്വമംഗളങ്ങളും പ്രാർത്ഥിക്കുകയും മൂന്നു പന്തീരാണ്ടിനു മുമ്പുണ്ടായ ചില മധുരസ്മരണകളെ പുതുക്കുന്നതിന്നും, അനശ്വരകീർത്തിമാനായ അച്ഛൻ നമ്പൂതിരി തിരുമനസ്സിലേക്കു് ഒരു പുഷ്പാഞ്ജലി നടത്തുന്നതിന്നും എനിക്കു സന്ദർഭവും സംഗതിയും ഉണ്ടാക്കിത്തന്നതിന്നു പ്രസാധകനോടു് എനിക്കുള്ള കടപ്പാടിനെ ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. “സാന്ദ്രപ്രമോദമുളവാക്കുവതിന്നു വേണ്ടി നന്ദാത്മജൻ കരുണയാ തുണയായ് വരട്ടെ.” എറണാകുളം 28 - 7 - 1120 പുത്തേഴത്തു രാമൻ മേനോൻ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/6&oldid=202479" എന്ന താളിൽനിന്ന് ശേഖരിച്ചത്