"താൾ:ഭഗവദ്ദൂത്.pdf/19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

06:45, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧


ദ്ധജന്മിയുടെ കാര്യസ്ഥനായി. ഇതു ദിവാൻജിയുടേയും പേഷ്കാരുടേയും പ്രീതിയുടെ ഫലങ്ങളിൽ ഒന്നായി ഗണിക്കാവുന്നതാണു്. വളരെ കുഴപ്പത്തിൽ കിടന്നിരുന്ന ആ സ്വരൂപത്തിലെ കാര്യങ്ങൾ നന്നാക്കുകയും ക്ഷേത്രം പണി മുതലായ സൽക്കർമ്മങ്ങൾ ചെയ്യുകയും ചെയ്തു. 64 ധനുവരെ ആ കാര്യം നോക്കി. അപ്പോഴേക്കും ‘മൂത്രകൃച്ഛൃം ' എന്ന രോഗം പിടിപെടുകയാൽ കാര്യസ്ഥത ഉപേക്ഷിച്ചു് ഇല്ലത്തു വന്നു ഭഗവൽ സേവ ചെയ്തു് ഇരിപ്പായി. ഒരു കൊല്ലത്തോളം ദീനം അതികഠിനമായിരുന്നു. ഇതിനിടയിൽ അന്നു് ഇളയതമ്പുരാനായിരുന്ന ഇപ്പോഴത്തെ കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു് തൃപ്പൂണിത്തുറെ താമസിപ്പിച്ചു വാത്സല്യപൂർവ്വം ചികിത്സിപ്പിച്ചു. എന്നാൽ ദീനത്തിനു് ആശ്വാസം കിട്ടിയതു്, പ്രസിദ്ധകവിയായ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സിലെ ചികിത്സകൊണ്ടാണെന്നു് അക്കാലത്തെ ’മനോരമ‘ വായനക്കാർക്കും ഭഗവദ്ദൂതിന്റെ പ്രസ്താവന വായിച്ചിട്ടുള്ളവർക്കും അറിയാവുന്നതാണു്. രോഗം വീണ്ടും ശക്തിയായി ബാധിക്കാതിരിക്കാൻ വേണ്ടി ദിനചര്യയിൽ പല നിഷ്കർഷകളും ചെയ്തു.

മഹാദാരിദ്ര്യത്തിന്റെ ശക്തിയാൽ താൻ അളവില്ലാത്ത മനഃക്ളേശവും കായക്ളേശവും പെട്ടു വളർത്തി ഉണ്ടാക്കിയ ഈ ഉണ്ണിയുടെ യൗവനപ്രാപ്തിയോടു കൂടി, ശ്രീകൃഷ്ണനെ കാണുവാൻ കുചേലബ്രാഹ്മണൻ ദ്വാരകയിലേക്കു പോയ കാലത്തു് അദ്ദേഹത്തിന്റെ ഗൃഹത്തിൽ ഉണ്ടായ മാറ്റം പോലെ, സർവ്വപ്രകാരേണയുള്ള സമൃദ്ധിക

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/19&oldid=202493" എന്ന താളിൽനിന്ന് ശേഖരിച്ചത്