"താൾ:ഭഗവദ്ദൂത്.pdf/21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

06:52, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩


തിന്നു പരിഹാരമായി ഭഗവൽസ്തുതി ഉണ്ടാക്കി രണ്ടുംകൂട്ടി ഒന്നിച്ചു് അച്ചടിപ്പിച്ചതുകൊണ്ടു തന്നെ തീർച്ചപ്പെടുത്താവുന്നതാണല്ലോ. മേൽ പറഞ്ഞ കൃതികൾക്കു പുറമെ ഈയിടെ ഉണ്ടാക്കി പ്രസിദ്ധപ്പെടുത്തിയ 'അഷ്ടമിയാത്ര'യും 'ശൃംഗേരിയാത്ര'യും കുറെ എഴുതിവെച്ചിരിക്കുന്ന ’അക്രൂരഗോപാലം‘ നാടകവും അല്ലതെ അവിടുന്നു സ്വരൂപിച്ചുള്ള വല്ല കൃതികളും ഉണ്ടാക്കിയതായി അറിവില്ല.

   “അല്ലേ ഞാനൊന്നു വേട്ടൂ പുനരതിലുളവായ് മക്കളായ് രണ്ടു പേരും കല്യാണം ചെയ്തയച്ചുള്ളൊരു സുതയുമെനിക്കിങ്ങനെ വർത്തമാനം.” എന്നു പണ്ടൊരിക്കൽ മലയാളമനോരമയിൽ അവിടുന്നു പ്രസിദ്ധപ്പെടുത്തിയിരുന്നുവല്ലോ. ‘നടുവത്തു മഹൻ നമ്പൂരി’ എന്നു പ്രസിദ്ധനായ സീമന്തപുത്രൻ 1048-ലും, പുത്രി1047-ലും രണ്ടാമത്തെ പുത്രൻ1052-ലും ജനിച്ചു. ഇളയ മകൻ 15 വയസ്സായപ്പോഴേക്കും ഒരു വിധം വൈദുഷ്യം സമ്പാദിക്കുകയും ഗൃഹഭരണത്തിൽ മിടുക്കനാവുകയും തന്നിമിത്തം ‘മിടുക്കൻ’ എന്ന പേരു സിദ്ധിക്കുകയും ചെയ്തു. അനിവാര്യമായ കർമ്മശക്തിയൽ ഈ മകൻ അനവധി ജനങ്ങളെ വ്യസനത്തിനധീനരാക്കി 1075- ആമാണ്ടിൽ തന്റെ 28-ആമത്തെ വയസ്സിൽ ഇഹലോകവാസം വിട്ടുപോയി. ഈ ദുസ്സംഭവത്തെ സംബന്ധിച്ചു് അച്ഛൻ തന്നെ മനോരമയ്ക്കും അക്കാലത്തു കേരളചന്ദ്രികയ്ക്കും, അയച്ച ശ്ളോകങ്ങൾ അങ്ങിനെത്തന്നെ പകർത്തി എഴുതുന്നതായാൽ ഇതിനെപ്പറ്റി പിന്നെ ഒന്നും പറയേണ്ട ആവശ്യമില്ലാത്തതുകൊണ്ടു് അപ്രകാരം ചെയ്യുന്നു.
"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/21&oldid=202495" എന്ന താളിൽനിന്ന് ശേഖരിച്ചത്