"താൾ:ഭഗവദ്ദൂത്.pdf/24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

07:05, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬


തഞ്ചത്തിലീയിടവമാസമതിൽ കലർന്നു- ള്ളഞ്ചാം ദിനത്തിലമലൻ തനയൻ ദ്വിതീയൻ പഞ്ചത്വമെന്റെ ശിവനേ! പറയാൻ പ്രയാസം നെഞ്ചിപ്പൊഴും കിടുകിടെന്നു വിറച്ചിടുന്നു 2

എപ്പോഴുമെന്നരികിലങ്ങിനെ വാണു വേണ്ട- തെപ്പേരുമാസ്ഥയൊടു ചെയ്തുവരും കുമാരൻ പൊയ്പ്പോയതോർക്കിലതിലപ്പുറമായ ദണ്ഡ- മിപ്പോളെനിക്കു വരുവാനിനിയൊന്നുമില്ല. 3

സത്യം, ദമം, സമത, സാത്വികവൃത്തി തന്നി- ലത്യന്തസക്തി,യലിവാർത്തരി,ലാത്മബോധം; ഇത്യാദി വേണ്ട ഗുണമാസകലം തികഞ്ഞ പുത്രന്റെയീ വിരഹമെങ്ങിനെ ഞാൻ സഹിക്കും! 4

കൃത്യങ്ങൾ വേണ്ടതനുവാസരമോതുവാനായ് പ്രത്യേകമോർത്തരികിലുണ്ണിയെ ഞാൻ വിളിച്ചാൽ അത്തവ്വിലോർത്ത പണി തീർത്തു തെളിഞ്ഞു ചാര- ത്തെത്തുന്നൊരെന്റെ മകനെന്നെ വെടിഞ്ഞു കഷ്ടം 5

‘ഇന്നിന്നതൊക്കെയിവിടെശ്ശരിയാക്കി നാളെ- ക്കിന്നിന്നതാണു പണിയങ്ങിനെതന്നെയല്ലേ? എന്നെന്നോടോതിയരികത്തു വിനീതനായി നിന്നീടുമുണ്ണി ശിവനേ! ശിവരാമ ! രാമ! 6

ദീനത്തിൽ ഞാനിവിടെ വീണ മുതൽക്കു കാർന്നോ- സ്ഥാനം വഹിച്ചു വലുതായ കുടുംബഭാരം

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/24&oldid=202499" എന്ന താളിൽനിന്ന് ശേഖരിച്ചത്