"താൾ:ഭഗവദ്ദൂത്.pdf/25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

07:08, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭


താനേറ്റു നോക്കി വളരെഗ്ഗുണമാക്കിയപ്പോ- ളാനന്ദി ചെയ്ത മകനിങ്ങനെ ചെയ്തുവല്ലോ! 7

വയ്യാതെകണ്ടു വലയുമ്പൊഴുതെന്റെ കാലും കയ്യും തിരുമ്പിയഴലാറ്റിവരും കുമാരൻ ചെയ്യേണ്ടതായോരുദകക്രിയ ഹന്ത ഞാന്താൻ ചെയ്യേണ്ടിവന്നു ശിവനേ തകരുന്നു ചിത്തം. 8

ദീനത്തിലായി ജനകൻ പരിരക്ഷ ചെയ് വാൻ താനാണു വേണ്ടതിനിയെന്നു തനിച്ചുറച്ചു വാണോരു മത്തനയനൂഴി വെടിഞ്ഞ ശേഷം ഞാനെന്തിനിങ്ങനെ ചടഞ്ഞു കിടന്നിടുന്നു! 9

നേരായ് നിനക്കിലിതു പോലെ ഹിതം നടത്തി- പ്പോരാനൊരാളു വരുവാൻ വളരെ പ്രയാസം നാരായണൻ തുണയെനിക്കിനി മേലിലില്ലാ- താരാണൊരാളു പറവാനറിയുന്നതില്ല. 10


അതേ, നാരായണൻ തന്നെ തുണ. താൻ സർവ്വധാ മനസ്സിൽ ധ്യാനിച്ചു പോരുന്ന സച്ചിദാനന്ദമൂർത്തിയായ ശ്രീ നാരായണസ്വാമിയും, തനിയ്ക്കു് ഇനി ശേഷിച്ചിട്ടുള്ള മകനായ ‘നാരായണൻ’ നമ്പൂരിയും, തന്നെ തുണ!

നെല്ലായിക്കുന്നത്തു മനയ്ക്കലേയ്ക്കു വേളി കഴിച്ചു കൊടുത്തിരുന്നതും ഒരുണ്ണിയുടേയും മൂന്നു പുത്രികളുടേയും മാതാവായി ഭവിച്ചതും ആയ അവിടുത്തെ പുത്രിയും 1080 ധനു 7ആം നു പുഴയിൽ വീണു് അന്തരിച്ചു പോയി. “ശിരസി ലിഖിതമാർക്കും ശിവശിവ! നീക്കീടാമോ!?” അച്ഛൻ നമ്പൂരി തിരുമനസ്സിലേയ്ക്കു പ്രമാണപ്പെട്ട അനവധി സ്നേഹിതന്മാരുണ്ടെങ്കിലും വലിയ കോയിത്ത

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/25&oldid=202500" എന്ന താളിൽനിന്ന് ശേഖരിച്ചത്