"താൾ:ഭഗവദ്ദൂത്.pdf/28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

22:14, 29 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

വൈദ്യപുംഗവന്മാരുടെ ചികിത്സാസാമർത്ഥ്യം കൊണ്ടോ അച്ഛൻ നമ്പൂരി തിരുമനസ്സിലെ നിഷ്കളങ്കഭക്തിവിലാസം കൊണ്ടോ ‘ആരോഗ്യസ്തവ'രൂപേണ കേരളത്തിലുള്ള പ്രമാണപ്പെട്ട മിക്ക കവികളും കൂടിച്ചേർന്നു ചെയ്ത മനഃപൂർവ്വമായ പ്രാർത്ഥനയുടെ ശക്തി കൊണ്ടോ ഇതെല്ലാം കൊണ്ടോ എന്നു തീർച്ച പറവാൻ പ്രയാസമാണു്.

1086 മുതല്ക്കു ക്ഷീണാധിക്യം നിമിത്തം ഒരു ശ്വാസത്തിന്റെ ഉപദ്രവം തുടങ്ങി. അതുകൊണ്ടു ദിനചര്യയിൽ പല ഭേദഗതികളും വരുത്തേണ്ടി വന്നു.

നമ്മുടെ ചരിത്രനായകന്റെ അഭാവത്താൽ കേരളഭൂമിയ്ക്കുണ്ടായ ദുസ്സഹസങ്കടാവസ്ഥയെ കാണുവാനുള്ള ദുര്യോഗം വന്നതു ‘ദഹനൈക്യ’സംവത്സരമായ 1088 -ആ മാണ്ടിനാണു്. പരലോകനിര്യാണത്തിനു പറയത്തക്ക ദീനമൊന്നും ഉണ്ടായില്ല. എണ്ണ കഴിയുമ്പോൾ തിരി കെടുന്നതു പോലെ ഓജസ്സു കുറഞ്ഞു പ്രപഞ്ചത്തിരശീലയ്ക്കുള്ളിൽ മറയുകയാണുണ്ടായതു്. നിര്യാണകാലത്തെപ്പറ്റി തനിയ്ക്കുള്ള നിശ്ചയം നിമിത്തമായിരിയ്ക്കണം ഒരു സപ്താഹം ആരംഭിച്ചതു്. സപ്താഹം അവസാനിച്ചതിന്റെ മൂന്നാം ദിവസം, അതായതു വൃശ്ചികം 28 - ആം തിയ്യതിയാണു് അന്തരിച്ചതു്. ചുരുക്കിപ്പറകയാണെങ്കിൽ മേൽഗതിക്കു വേണ്ടതായ അനവധി സൽക്കർമ്മങ്ങൾ സാധിപ്പാൻ യോഗം വന്നിട്ടുണ്ട്. അതുകൊണ്ട് അവിടുത്തെ ആത്മാവിന്റെ സുഖസ്ഥിതിയെപ്പറ്റി ശങ്കിപ്പാൻ പോലും നമുക്ക് അവകാശമില്ല.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/28&oldid=202508" എന്ന താളിൽനിന്ന് ശേഖരിച്ചത്