"താൾ:ഭഗവദ്ദൂത്.pdf/46" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

12:31, 30 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ ഭഗവദ്ദൂത്


ഇതാ ഞങ്ങൾ തയ്യാറായി’-(എന്നു്) ദുര്യോ-(കേട്ടിട്ടു ഭഗവാനോടു്) കൃതവർമ്മാവു സൈന്യങ്ങളോടും സൈന്യങ്ങൾ അദ്ദേഹത്തിനോടും പറയുന്നതാണീ കേട്ടതു്. എല്ലാം തയ്യാറായി എന്നു തോന്നുന്നു. എന്നൽ പോട്ടെ? എന്നു് എഴുന്നേല്ക്കുന്നു.) ഭഗവാൻ (എഴുന്നേറ്റിട്ടു്) താമസിക്കാതെ കണ്ടുകൊള്ളാം. ദുര്യോ- എന്നാൽ അങ്ങിനെത്തന്നെ. (എന്നു പോകുന്നു) ഭഗവാൻ-(ചിരിച്ചും കൊണ്ടു്) ആട്ടെ, നമുക്കിനി ഇരിക്കുക. (എന്നിരിക്കുന്നു) (അർജ്ജുനൻ സിംഹാസനത്തിൽ നോക്കുന്നു) ഭഗവാൻ- ഇവിടെത്തന്നെ. (എന്നു കയ്യു പിടിച്ചു് കട്ടിന്മേൽ ഇരുത്തിയിട്ടു്)

എടോ! സഖേ! തെറ്റി തനിയ്ക്കു പാരം പടയ്ക്കു വേണ്ടും പരിവാരമെല്ലാം മിടുക്കു കൂടും കുരുപുംഗവൻ ക- യ്യടക്കി കാര്യം വെറുതേ കളഞ്ഞു. 35 ആയുധവും കൂടി എടുക്കാത്ത എന്നെ എന്തു കാര്യം വിചാരിച്ചാണു വരിച്ചതു്? അർജ്ജുനൻ- എന്തെന്നോടുമിവണ്ണമിപ്പൊളരുളി- ച്ചെയ്യുന്നു ശത്രുക്കളോ- ടെന്തിന്നും മതിയാകുമിയ്യിവർ ഭവാൻ ചാരത്തിരുന്നീടുകിൽ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/46&oldid=202530" എന്ന താളിൽനിന്ന് ശേഖരിച്ചത്