"താൾ:ഭഗവദ്ദൂത്.pdf/50" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

00:34, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ ഭഗവദ്ദൂത്


സന്ധിക്കു വേണ്ടിയുരചെയ്ത വിധങ്ങളാദ്യം ചന്തത്തിലങ്ങനെ പറഞ്ഞിതു സഞ്ജയൻ താൻ 3

‘ധർമ്മാധർമ്മവിചാരമില്ല തനയ- ന്മാർക്കിന്നൊരാൾക്കെങ്കിലും നിർമ്മര്യാദയിലാണു നിഷ്ഠ നിതരാ- മാരോടു ചൊല്ലേണ്ടു ഞാൻ അമ്മാമൻ ശകുനിക്കിതൊക്കെ രസമാ- ണിയ്യുള്ളവൻ സാരമി- ല്ലിമ്മട്ടാണിവിടത്തിലെ സ്ഥിതിയതെ- ന്നുൾത്താരിലോർത്തീടണം 4

അതിൽ വെച്ചു ദുര്യോധനന്റെ ഭാവത്തിങ്കൽ ത്രൈലോക്യനാഥൻ തന്നെ താനാണു്, മറ്റൊരാളു പറഞ്ഞതു കേൾക്കില്ലെന്നു മാത്രമല്ല താൻ പറയുന്നതു് എല്ലാവരും കേൾക്കുകയും വേണമെന്നുണ്ടു്. എന്തു ചെയ്യും?

എന്നുണ്ണി ദുര്യോധനനോർത്തിടുമ്പോൾ തന്നിഷ്ടമല്ലാതൊരു കാര്യമില്ല എന്നോടൊരാലോചന പോലുമില്ല പിന്നിൽസ്സഹായത്തിനു കർണ്ണനാണു് 5

അതുകൊണ്ടു് ഇവരെപ്പറഞ്ഞു നേരെ നടത്താമെന്നുള്ള ബുദ്ധി എനിക്കില്ല. എല്ലാം കൊണ്ടും വളരെ വ്യസനമായി.

നിസ്സാരമാണു നിരുപിക്കിൽ മനുഷ്യജന്മം മത്സോദരാത്മജ! ഭവാനറിവുള്ളതല്ലേ?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/50&oldid=202541" എന്ന താളിൽനിന്ന് ശേഖരിച്ചത്