"താൾ:ഭഗവദ്ദൂത്.pdf/58" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വ്യത്യാസം ഇല്ല)
|
06:45, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
൬൪ ഭഗവദ്ദൂത്
ഹേ!ഹേ!ഭീമ! ഭവാനെന്തീസ്സാഹസം ശരിയല്ലിതു്
ആഹവം തന്നെയുണ്ടാകും മോഹവും സാദ്ധ്യമായ് വരും 23
ഭീമ-എന്നൽ മതി. നിങ്ങൾ നിശ്ചയിക്കുന്നതൊക്കെ എനിയ്ക്കു സമ്മതമാണു്.
അർജ്ജുനൻ-ബന്ധുക്കളായിട്ടുള്ള വിരോധം വളരെപ്പോരാത്തതാണു്. സന്ധി സംസാരിക്കുന്നതു് ആവശ്യവുമാണു്. പക്ഷെ അവരുടെ സ്വഭാവം മുഴുവനും നിശ്ചയമുള്ളതുകൊണ്ടു് ആവശ്യമില്ലെന്നാണു് തോന്നുന്നതു്. എങ്കിലും ജ്യേഷ്ഠൻ അഭിപ്രായപ്പെടുകയും ഇവിടുന്നു് സമ്മതിക്കുകയും ചെയ്ത അവസ്ഥയ്ക്കു് ഇനി സംശയിപ്പാനില്ല. (സ്വകാര്യമായിട്ടു്)
കുരുകുലനിധനത്തിന്നാ- പ്പുരരിപുകൃപയാ ലഭിച്ച ദിവ്യാസ്ത്രം വിരവൊടു വിഫലമാക്കീ- ടരുതെന്നും കൂടിയുള്ളിലോർക്കേണം 21
നകുലൻ-ആദ്യം തന്നെ വിരോധികളും വികൃതികളുമായിരിക്കുന്ന ദുര്യോധനാദികളോടു യോജിക്കണമെന്നു സംശയിപ്പാൻ തന്നെ അവകാശമില്ലെന്നതാണു് എന്റെ പക്ഷം.
ധൂർത്തരായ ധൃതരാഷ്ട്രപുത്രരൊരുനാളി- ലല്ല പല വട്ടവും പേർത്തു ചെയ്തൊരപരാധമൊന്നുമൊരുവർക്കു- മിന്നു മറവാകുമോ?