"താൾ:ഭഗവദ്ദൂത്.pdf/129" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(വ്യത്യാസം ഇല്ല)

09:48, 1 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮ ഭഗവദ്ദൂതു്


ഭീമ- എന്നാലങ്ങിനെയാവാം. ഇപ്പോൾത്തന്നെ ഒക്കെ ശട്ടം കെട്ടിക്കളയാം. നല്ല നേരവും ഉണ്ടാക്കാം. ഭഗ- (ചിരിച്ചുകൊണ്ടു്) ഉത്സാഹശക്തി ഇങ്ങിനെത്തന്നെ വേണം. തരക്കേടില്ല. എന്നാലും നല്ല മുഹൂർത്തത്തിൽത്തന്നെ വേണം പുറപ്പെടാൻ. വലുതായിട്ടുള്ള കാര്യത്തിനല്ലേ ആരംഭിക്കുന്നതു്? നകു- ചെറ്റും നമ്മൾ സുഖിച്ചിടാതിഹ പതി- മ്മൂന്നോളമായ് വത്സരം ചുറ്റുന്നൂ നില കിട്ടിടാതെയിനിമേൽ നന്നല്ലമാന്തിക്കുകിൽ സഹദേവൻ- മറ്റന്നാൾ വിജയാഖ്യമായൊരു മുഹൂ- ർത്തം കൊണ്ടു പോയീടുകിൽ- ത്തെറ്റൊന്നും പിണയാതെ പോരിൽ വിജയം നമ്മൾക്കു കൈ വന്നിടും. 29 ഭഗ- എന്നലതു കൊള്ളാം. ‘ശുഭസ്യ ശീഘ്രം’ എന്നുണ്ടല്ലോ. ധർമ്മ- എന്താണർജ്ജുന! അങ്ങിനെത്തന്നെയുറയ്ക്കുകയല്ലേ? അർജ്ജു- ഭഗവാനരുളിച്ചെയ്യുന്നതു കേട്ടു് അതുപോലെ പ്രവർത്തിക്കണം, അത്രയല്ലേ നമുക്കു ഭാരമുള്ളു? ധർമ്മ- അതു ശരിയാണു്. അവിടുത്തെ പക്ഷം താമസിക്കേണ്ട എന്നു തന്നെയാണു്. അതുകൊണ്ടു് യുദ്ധത്തിന്നു വേണ്ടതൊക്കെയും തയ്യാറാക്കി ഉടനെ പുറപ്പെടുക തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/129&oldid=202634" എന്ന താളിൽനിന്ന് ശേഖരിച്ചത്