"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/108" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{ന|103}}നാവൂ. അതിനാൽ ഞാൻ രാമനെ കൂട്ടിക്കൊണ്ടുപോക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

09:19, 9 മേയ് 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
103

നാവൂ. അതിനാൽ ഞാൻ രാമനെ കൂട്ടിക്കൊണ്ടുപോകുന്നു. അങ്ങയ്ക്കു് മംഗളം ഭവിക്കട്ടെ" എന്നിങ്ങിനെ പറഞ്ഞു് വിശ്വാമിത്രൻ, പ്രീതിപുരസ്സരം രാജപുത്രനായ രാമനെ തന്റെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അനുല്പയൌവനനനും ശ്രീമാനുമായ രാമനാകട്ടെ, തന്റെ ചിത്രചാപം മുഴക്കിക്കൊണ്ടു് യജ്ഞദീക്ഷിതനായ ആ മുനിയെ, ദണ്ഡകവനത്തിൽ കാത്തുപോന്നു. വിചിത്രകാൎമ്മുകം, ഏകവസ്ത്രം, കനകമാല, ഉച്ചിക്കുടുമ്മ എന്നിവയോടെ പരിലസിക്കുന്ന പത്മപത്രാക്ഷനായ ആ രാഘവന്റെ, തേജസ്സു്, കാനനത്തെ ആകമാനം ശോഭിപ്പിച്ചു. ബാലചന്ദ്രോദയം പോലെ ദാശരഥിയായ രാമൻ ആ വനത്തിൽ വിളങ്ങി. അങ്ങിനെയിരിക്കെ മേഘതുല്യനും മഹാബലനും ലബ്ധവരനുമായ ഞാൻ, വരഭൂഷണങ്ങളും മററും അണിഞ്ഞു് അഹങ്കാരത്തള്ളലോടെ വിശ്വാമിത്രമുനിയുടെ ആശ്രമത്തിൽ ചെന്നു. ഘോരായുധം എടുത്തുകൊണ്ടു് ആശ്രമത്തിന്നുനേരെ അടുക്കുന്ന എന്നെക്കണ്ടു് രാമൻ ഒട്ടും പ്രലോഭിക്കാതെ തന്റെ വില്ലെടുത്തു് തയ്യാറാക്കി. മോഹതിമിരത്താൽ ആവൃതനായ ഞാനാകട്ടെ, രാമനെ അറിഞ്ഞതേയില്ല. ഇവനൊ, ഈ ചെറുക്കനൊ എന്നിങ്ങിനെ വിചാരിച്ചു് ആ മഹാത്മാവിനെ ഒട്ടും പരിഗണിക്കാതെ ഞാൻ മഹൎഷിപുംഗവന്റെ യാഗവേദിയിലേക്കു് കുതിച്ചു പാഞ്ഞു. തൽക്ഷണം രാഘവധനുസ്സിൽനിന്നും ശത്രുമാഥിയായ ഒരു ഘോരബാണം പുളച്ചുവന്നു് എന്നെ ഒരു നൂറു യോജന ദൂരം അതിഗംഭീരമായ അൎണ്ണവത്തിൽ എടുത്തെറിഞ്ഞു. ഹേ! രാക്ഷസേശ്വര! വീൎയ്യവാരിധിയായ രാമൻ, അന്നു് എന്നെ കൊല്ലാതെ വിട്ടയച്ചു. ആ ശരവേഗം നിമിത്തം മിക്കവാറും ചാകാറായിരുന്നുവെങ്കിലും അന്നു ഞാൻ രക്ഷപ്പെട്ടു. അഗാധമായ കടൽവെള്ളത്തിൽ മജ്ജനംചെയ്തുകൊണ്ടു് കുറെനേരം കിടന്നശേഷം എനിക്കല്പം ബോധമുണ്ടായി. പിന്നീടു്, ഒരുവിധത്തിൽ ഞാൻ ലങ്കയിൽ ചെന്നുചേൎന്നു. അകൃതാസ്ത്രനും ത്വരിതവിക്രമനും ബലവാനുമായ ആ ബാലൻ, എന്നെ ഇങ്ങിനെ വിട്ടയച്ചശേഷം എന്റെ സഹായികളെ ശരമെയ്തു പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/108&oldid=203345" എന്ന താളിൽനിന്ന് ശേഖരിച്ചത്