"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/112" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{ന|107}}രുതു്. ലോകത്തിൽ സദാചാരപരമായ അസംഖ്യം സാധു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

06:30, 10 മേയ് 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
107

രുതു്. ലോകത്തിൽ സദാചാരപരമായ അസംഖ്യം സാധുക്കൾ, പരാപരാധം നിമിത്തം കൂട്ടത്തോടെ നശിച്ചിട്ടുണ്ടു്. ഹേ! നിശാചര! നിന്റെ അപരാധം നിമിത്തം എനിക്കും ഇതാ, നശിപ്പാൻ കാലമായിരിക്കുന്നു. നിനക്കു യോജിച്ചതെന്തൊ ആയതു് നീ ചെയ്തുകൊൾക. ഞാൻ നിന്നെ അനുഗമിക്കുന്നില്ല. രാമൻ മഹാതേജസ്വിയും, ബലവാനുമാണു്. രാക്ഷസലോകത്തിന്നാകയും അവൻ, അന്തകനായിത്തീരുവാൻ പോകുന്നു. ശൂൎപ്പണഖ മൂലം, ദുർവൃത്തനും ജനസ്ഥാനവാസിയുമായ ഖരൻ, ത്വരിതവിക്രമനായ രാമനാൽ നിഹതനായല്ലൊ. യാഥാൎത്ഥ്യം ആലോചിച്ചാൽ ആ കാൎയ്യത്തിലും, രാമൻ വ്യതിക്രമിച്ചിട്ടില്ല. ബന്ധുഹിതാൎത്ഥിയായ ഞാൻ, സ്നേഹപൂൎവ്വം പറയുന്ന ഈ വാക്കുകൾ സ്വീകരിക്കാത്തപക്ഷം താമസിയാതെ, രാമസായകമേററു് ബന്ധുസമേതം നീ നശിച്ചുപോകും.

--------------
സർഗ്ഗം 40
രാവണന്റെ പരുഷവാക്യങ്ങൾ
--------------


മരിപ്പാനിച്ഛിക്കുന്ന ഒരുവൻ ഔഷധത്തെയെന്നപോലെ രാവണൻ, മാരീചന്റെ ഹിതോക്തികൾ കൈക്കൊണ്ടില്ല. തന്റെ നന്മക്കായി ഇപ്രകാരം പറയുന്ന മാരീചനെ നോക്കി, കാലവശഗനായ ആ രാക്ഷസാധിപൻ, അയുക്തവും പരുഷവുമായ വാക്കുകൾ ഇങ്ങിനെ പറകയാണുണ്ടായതു്. "ഹേ! മാരീച! നീ എന്നോടു്, ഈ വിധം അനിഷ്ടവചനങ്ങൾ പറയുന്നതെന്തു്? പുളിയുള്ള പാടത്തിൽ വിതയ്ക്കുന്ന വിത്തുകൾപോലെ അവ, തീരെ വിഫലങ്ങളാകയെ ഉള്ളു. എന്നെ സീതാപഹരണത്തിന്നു് പ്രേരിപ്പിക്കേണ്ടവനല്ലെ നീ. അതു് നീ ചെയ്തുകാണുന്നില്ല. പാപശീലനും മൂൎഖനും വിശേഷിച്ചു് ഒരു മാനുഷനുമായ രാമന്നുനേരെ, എന്നെ യുദ്ധത്തിന്നിറക്കുവാനല്ലല്ലൊ നീ തുനിയുന്നതു്. ഹേ! രാക്ഷസ! എത്രയും നിസ്സാരയായ ഒരു പെണ്ണിന്റെ പ്രാകൃത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/112&oldid=203358" എന്ന താളിൽനിന്ന് ശേഖരിച്ചത്