"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/114" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{ന|109}}ഈ കാഞ്ചനമൃഗത്തെക്കാണുമ്പോൾ വിദേഹജ, വിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:48, 14 മേയ് 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
109

ഈ കാഞ്ചനമൃഗത്തെക്കാണുമ്പോൾ വിദേഹജ, വിസ്മയാന്വിതയായി, അതിനെ തനിക്കു പിടിച്ചുതരേണമെന്നു് തന്റെ ഭൎത്താവായ രാമനോടു പറയും. ഉടനെ രാമൻ, സീതയെപ്പിരിഞ്ഞു് നിന്നെ അനുഗമിക്കുമെന്നതു് നിശ്ചയമാണു്. ഇങ്ങിനെ നീ, രാമനെ ആശ്രമത്തിൽനിന്നും കുറെ അകലെ ആകൎഷിച്ചു കൊണ്ടുപോയശേഷം "ഹാ! സീതെ! ഹാ! ലക്ഷ്മണ!" എന്നിങ്ങിനെ രാമന്റെ ശബ്ദത്തിൽ നിലവിളിക്കുക. ഈ രോദനം കേൾക്കുമ്പോൾ വിദേഹജ, സംഭ്രമിച്ചു് 'രാമനെ പിന്തുടരുക, പിന്തുടരുക' എന്നിങ്ങിനെ ലക്ഷ്മണനെ നിൎബന്ധിക്കു,. അപ്പോൾ ഭ്രാതൃസൌഹാൎദ്ദം നിമിത്തം സൌമിത്രി, നന്ന പരിഭ്രമത്തോടുകൂടെ, രാമനെ അന്വേഷിച്ചു പുറപ്പെടാതിരിക്കില്ല. എനിക്കു് സീതയെ അപഹരിപ്പാൻ തക്ക അവസരം അതാണു്. സഹസ്രാക്ഷൻ ശചിയെയെന്നപോലെ എനിക്കവളെ നിൎബ്ബാധം കൊണ്ടുപോരാം. ഹേ! രാക്ഷസ! ഇപ്രകാരം പ്രവൎത്തിച്ചശേഷം നീ നിന്റെ ഇഷ്ടംപോലെ തിരിച്ചു പോന്നുകൊൾക. രാജ്യത്തിൽ പകുതി വേണമെങ്കിലും, ഞാൻ നിനക്കു നല്കുന്നുണ്ടു്. ഹേ! സൌമ്യ! പുറപ്പെട്ടുകൊൾക. നല്ലൊരു മാൎഗ്ഗത്തിൽ പ്രയത്നിച്ചു് നീ വേഗം കാൎയ്യം നിൎവ്വഹിക്ക. ഞാൻ രഥത്തോടുകൂടെ നിന്റെ പിമ്പെ. ദണ്ഡകവനത്തിൽ എത്തിക്കൊള്ളാം. യുദ്ധംകൂടാതെതന്നെ രാമനെ വഞ്ചിച്ചു്, സീതയോടും നിന്നോടുംകൂടെ, ഞാൻ ലങ്കയിൽ തിരിച്ചുചെല്ലുന്നുണ്ടു്. ഈ കാൎയ്യം ചെയ്യാതിരുന്നാൽ ഇപ്പോൾതന്നെ ഞാൻ നിന്നെ കൊന്നുകളയും. നിൎബ്ബന്ധംകൊണ്ടെങ്കിലും, നിനക്കിതു് ചെയ്യേണ്ടതായിവരും നിശ്ചയം. രാജാവിന്നു പ്രതികൂലിയായാൽ നിനക്കു പിന്നെ, എങ്ങിനെ സ്വൈരമുണ്ടാകും? നീ ഇപ്പോൾ അവിടെച്ചെന്നു്, കാൎയ്യം നിൎവ്വഹിക്കുന്നുവെങ്കിൽ, നിനക്കു ജീവിച്ചിരിക്കാം. അല്ലാത്തപക്ഷം, ഇപ്പോൾത്തന്നെ മരിക്കയും ചെയ്യാം. അതിനാൽ ഹേ! രജനീചര! നീ നല്ലപോലെ ചിന്തിച്ചു്, പത്ഥ്യമായതെന്തോ ആയതു ചെയ്യുക.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/114&oldid=203381" എന്ന താളിൽനിന്ന് ശേഖരിച്ചത്