"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/120" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{ന|115}}മൃഗത്തെ നോക്കുക." എന്നിങ്ങിനെ തന്റെ പതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:18, 17 മേയ് 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
115

മൃഗത്തെ നോക്കുക." എന്നിങ്ങിനെ തന്റെ പതിയേയും കാൎമ്മുകഹസ്തനായ ലക്ഷ്മണനേയും സമീപത്തേക്കു വിളിച്ചു. സീത ഇങ്ങിനെ വിളിച്ചുപറയുന്നതു കേട്ടു് നരവ്യഘ്രരാായ രാമലക്ഷ്മണന്മാർ അങ്ങോട്ടു തിരിഞ്ഞുനോക്കി. പെട്ടെന്നു് ആ മോഹനമൃഗത്തെക്കണ്ടു് അവരും വിസ്മിതചിത്തരായി. ഉടനെ ലക്ഷ്മണൻ അതിനെശ്ശങ്കിച്ചു് രാമനോടിങ്ങിനെ പറഞ്ഞു. "ഹേ! രാഘവ! ഈ മൃഗം രാക്ഷസനായ മാരീചനാണെന്നു് ഞാൻ കരുതുന്നു. മൃഗയാരതരായി സന്തോഷപൂൎവ്വം വനത്തിൽ സഞ്ചരിച്ചിരുന്ന പല രാജാക്കന്മാരെയും ഓരോ കപടരൂപം ധരിച്ചു് കാമരൂപിയായ ഈ പാപി കൊന്നിട്ടുണ്ടു്. ഇതു് മായാവിയായ അവന്റെ ഒരു കൃത്രിമവേഷമാണെന്നു് നിശ്ചയംതന്നെ. ഹേ! പുരുഷസിംഹ! ഭാനുമാനോടുകൂടിയ ഗന്ധൎവ്വനഗരംപോലെ ഈ മൃഗം ശോഭിക്കുന്നു. ഈ വിധം രത്നവൎണ്ണമായ ഒരു മൃഗം ജഗത്തിൽ ഉണ്ടാവാൻ ഇടയില്ല. അതിനാൽ ഇതൊരു മായാമൃഗമാണെന്നുള്ളതിന്നു് സംശയമില്ല. ചൎമ്മരമ്യത മാത്രം കണ്ടു പരിഭ്രമിച്ചു്, പ്രഹൃഷ്ടചിത്തയായ സീത, ലക്ഷ്മണന്റെ ഈ വാക്കുകളെ തടഞ്ഞുകൊണ്ടു്, കകുൽസ്ഥാത്മജനായ രാമനോടിങ്ങിനെ വചിച്ചു. "ആൎയ്യപുത്ര! എത്രയും അഭിരാമമായ ഈ മൃഗം, എന്റെ മനസ്സിനെ ഹരിക്കുന്നു. ഇതിനെ കിട്ടിയാൽ എനിക്കു് ഇതൊരു ക്രീഡാമൃഗമായിത്തീരുകയില്ലെ? സൃമരങ്ങൾ, ചമരങ്ങൾ, ഋക്ഷങ്ങൾ, പൃഷതങ്ങൾ, കീശന്മാർ, കിന്നരങ്ങൾ മുതലായ പുണ്യദൎശകങ്ങളും മനോഹരങ്ങളുമായ അസംഖ്യം മൃഗങ്ങൾ നമ്മുടെ ആശ്രമത്തിൽ വന്നു മേയാറുണ്ടു്. എന്നാൽ ഇത്രയും തേജസ്സും, ക്ഷമയും, പ്രകാശവും ഉള്ള ഒരു മൃഗത്തെ ഞാൻ ഇതേവരെ കണ്ടിട്ടില്ല. നാനാവൎണ്ണങ്ങളിണങ്ങി, രത്നപ്പുള്ളികൾ വിളങ്ങി, അമ്പിളികണക്കെ ഈ മൃഗം മഹാവനത്തെ പ്രകാശിപ്പിക്കുന്നു. ഹ! എത്ര മനോഹരമായ രൂപം! എന്തൊരു കാന്തി! എന്തൊരു സ്വരമാധുൎയ്യം! എത്ര വിചിത്രമായ അംഗങ്ങൾ! ഹേ! നാഥ! ഈ മൃഗം എന്റെ ചിത്തത്തെ, നിശ്ശേഷം ഹരിക്കുന്നുണ്ടു്. ഇതിനെ ജീവനോടെ കിട്ടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/120&oldid=203401" എന്ന താളിൽനിന്ന് ശേഖരിച്ചത്