"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/126" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{ന|121}}<br> {{ന|<big><big>സർഗ്ഗം 45</big></big>}} {{ന|ലക്ഷ്മണനിൎഗ്ഗമണം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

05:36, 24 മേയ് 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
121


സർഗ്ഗം 45
ലക്ഷ്മണനിൎഗ്ഗമണം.
--------------

തന്റെ ഭൎത്താവിന്റെ സ്വരംപോലെ, ആ ഘോരവനാന്തരത്തിൽ മാറെറാലിക്കൊണ്ട, ആൎത്തനിസ്വനം കേട്ടു് വൈദേഹി, സൌമിത്രിയോടിപ്രകാരം പറഞ്ഞു. "ഹാ! ലക്ഷ്മണ! നീ വേഗം ചെന്നു് രാമനെ അന്വേഷിക്കുക. ഉച്ചത്തിൽ ചില ദീനശബ്ദങ്ങൾ ഞാനിപ്പോൾ കേൾക്കയുണ്ടായി. എന്റെ ഹൃദയം ഇതാ ചലിക്കുന്നു. ജീവൻ നിലയ്ക്കു നില്ക്കുന്നില്ല. ദീനനായ നിന്റെ ജ്യേഷ്ഠനെ വേഗം ചെന്നു് രക്ഷിക്കുക. ശരണേഛുവായ ഭ്രാതാവിന്റെ സമീപം നീ പാഞ്ഞുചെല്ല്ലുക. ഋഷഭശ്രേഷ്ഠന്നു് സിംഹത്തിൽനിന്നെന്നവണ്ണം, രാമന്നു് രാക്ഷസനിൽനിന്നു് വല്ല ഭയവും സംഭവിച്ചിരിക്കുമൊ." സീത ഇപ്രകാരം പറഞ്ഞിട്ടും ഭ്രാതൃകല്പനയോൎത്തു് ലക്ഷ്മണൻ, ഒട്ടും കുലുങ്ങിയില്ല. ലക്ഷ്മണന്റെ ഈ ഭാവം കണ്ടപ്പോൾ ജനകാത്മജ ഏററവും കുപിതയായി, വീണ്ടും ഇങ്ങിനെ വചിച്ചു. "ഹേ! ലക്ഷ്മണ! നീ നിന്റെ ഭ്രാതാവിന്നു് മിത്രഭാവത്തോടെ വൎത്തിക്കുന്ന ഒരു ശത്രുവാണു്. ഈ ദുരവസ്ഥയിൽപോലും നീ ചെന്നു്, അഗ്രജനെ അന്വേഷിക്കാതിരിപ്പാൻ കാരണമെന്ത്? രാമൻ നശിച്ചാൽ നിനക്കെന്നെ പരിഗ്രഹിക്കാമെന്നാണൊ വിചാരിക്കുന്നതു്. ആ മോഹംകൊണ്ടായിരിക്കണം, നീ ഇപ്പോൾ രാമനെ തിരഞ്ഞുപോകാത്തതു്. രാഘവന്നു ദുഃഖം നേരിട്ടതിൽ നിനക്കു് സന്തോഷമെ കാണുന്നുള്ളു. ഭ്രാതാവിൽ സ്നേഹം ഒട്ടും നിനക്കില്ല. മഹാദ്യുതിയായ രാമനെ ഇവിടെ അടുത്തെങ്ങും കാണുന്നില്ല. എന്നിട്ടും നീ അനങ്ങാതെ നില്ക്കുന്നു. ആർനിമിത്തമാണ് നീ ഇവിടെ വന്നിട്ടുള്ളത്. ആ രാഘവന്റെ പ്രാണനാണല്ലൊ ഇപ്പോൾ സംശയം നേരിട്ടിട്ടുള്ളതു്. ഈ അവസരത്തിൽ ഞാൻ എന്തുചെയ്യട്ടെ." ശോകാൎത്തയായി, മൃഗതരുണിയെപ്പോലെ ഭയപ്പെട്ടു വിറക്കുന്ന സീതയോടു്, ലക്ഷ്മണൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/126&oldid=203467" എന്ന താളിൽനിന്ന് ശേഖരിച്ചത്