"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/127" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{ന|122}}ഇങ്ങിനെ പറഞ്ഞു. "ഹേ! അംഗനാരത്നമെ! നിന്തിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

06:36, 24 മേയ് 2019-നു നിലവിലുള്ള രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
122

ഇങ്ങിനെ പറഞ്ഞു. "ഹേ! അംഗനാരത്നമെ! നിന്തിരുവടിയുടെ ഭൎത്താവിനെ ജയിപ്പാൻ പന്നഗാസുരന്മാൎക്കൊ, ദേവഗന്ധൎവ്വന്മാൎക്കോ, മനുഷ്യൎക്കോ, രാക്ഷസന്മാൎക്കോ സാധ്യമല്ല. ഹാ! ദേവി! അമരമാനുഷന്മാരിലൊ, ഗന്ധൎവ്വരക്ഷസ്സുകളിലൊ, പിശാചുക്കളിലൊ, പക്ഷിവൃന്ദത്തിലൊ, കിന്നരവൎഗ്ഗത്തിലൊ, മൃഗസമൂഹത്തിലൊ, അതിദാരുണരായ ദാനവക്കൂട്ടത്തിലോ സമരത്തിൽ നിന്തിരുവടിയുടെ ഭൎത്താവിന്നു സമനായി, ആരുമില്ല. ആ വീരഹീരം, രണത്തിൽ നിൎജ്ജരനാഥന്നു തുല്യനാണു്. രണപണ്ഡിതനായ ആ മഹാത്മാവ്, പോരിൽ ആരാലും വദ്ധ്യനല്ല. ഹേ! ഉത്തമെ! നിന്തിരുവടി എന്നോട് ഈവിധമൊന്നും വചിക്കരുത്. ശ്രീരാഘവൻ അകന്നിരിക്കുന്ന ഈ അവസരത്തിൽ, ഭവതിയെ ഞാൻ ഈ കൊടുംകാട്ടിൽ എങ്ങിനെ തനിയെ വിട്ടുപോകും. ഹാ! ദേവി! രാഘവശക്തിക്കു തുല്യമായി ഒരു ശക്തിയും ലോകത്തിലില്ല. ഇന്ദ്രാമരന്മാരോടുകൂടിയ ഈ മൂന്നു ലോകങ്ങളും, ഒന്നായി നേരിടുന്നുവെങ്കിൽകൂടി, രാമന്നെതിരല്ല. ഹേ! ശുഭഗാത്രി! സന്താപം പരിത്യജിച്ച് നിന്തിരുവടി ആശ്വസിക്ക. രാഘവൻ ആ ശ്രേഷ്ഠമൃഗത്തെ വധിച്ചു് ഇപ്പോൾ തിരിച്ചുപോരും. അങ്ങുന്നു കേട്ടതു് രാഘവന്റെ ശബ്ദമല്ല. മായാപ്രയോഗത്തിൽ ഗന്ധൎവ്വനഗരത്തോളം പ്രഖ്യാതിയാൎന്ന ഏതോ ക്ഷുദ്രരാക്ഷസന്റെ കൃത്രിമവിദ്യയാണതു്. മഹാത്മാവായ രാമൻ നിന്തിരുവടിയെ എന്റെ പക്കൽ ഏൽപ്പിച്ചിട്ടാണല്ലൊ പോയിരിക്കുന്നതു്. ആ സ്ഥിതിക്കു് ഞാൻ ഭവതിയെ, എങ്ങിനെ തനിയെ വിട്ടുപോകും. ഖരനെ വധിച്ച്, ജനസ്ഥാനം ശൂന്യമാക്കിത്തീൎത്തതിൽ, രാക്ഷസന്മാൎക്കു് നമ്മോടു നന്ന പകയുണ്ടു്. അവർ വനത്തിൽ പലതും പറഞ്ഞു നടക്കുന്നതുമുണ്ട്. ഹിംസാതല്പരരായ അവരുടെ വാക്കുകൾ നിന്തിരുവടി വകവെയ്ക്കേണ്ട." ലക്ഷ്മണന്റെ ഈ വചസ്സുകൾക്കു് വിദേഹജ ക്രോധത്താൽ രക്തലോചനയായി, വീണ്ടും പരുഷവചങ്ങൾ ഇങ്ങിനെ പറയുകയാണു് ചെയ്തതു്. "ഹേ! അനാൎയ്യ! നിഷ്കരുണ! കുലാധമ! രാമന്നു നേരിട്ടിരിക്കുന്ന ഈ ആപത്തു്, നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/127&oldid=203468" എന്ന താളിൽനിന്ന് ശേഖരിച്ചത്