"താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/54" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '==42== ക്കെണമെന്ന വെച്ച സിംഹത്തെ നൊക്കി ഇനി മെൽ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:59, 20 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42

ക്കെണമെന്ന വെച്ച സിംഹത്തെ നൊക്കി ഇനി മെൽ ഒരിക്കലും ഞങ്ങളെ ഹിംസ ചെയ്യാതെ ഇരിക്കാമെന്ന വാഗ്ദത്തം ചെയ്താൽ ദിവസെന നിങ്ങൾക്ക ഒരൊ മൃഗം വീതം തരാമെന്ന പറഞ്ഞു. ഇപ്രകാരം ഉടമ്പടി ചെയ്തുകൊണ്ട കുറെനാൾ വരെയും ഇരുകക്ഷിക്കാരും ംരം ഉടമ്പടി പ്രകാരം നടന്ന വരുമ്പൊൾ ഒടുക്കം സിംഹത്തിന്റെ അടുക്കൽ ഒരു നരി പൊകെണ്ടുന്ന മുറ വന്നു. അതുകൊണ്ട സിംഹത്തിന്ന ആഹാരമായി ഭവിപ്പാൻ ആ നരിക്ക സമ്മതമില്ലായ്കയാൽ ആ സിംഹത്തെ കൊന്ന തന്റെ പ്രാണനെ രക്ഷിച്ചുകൊള്ളുന്നതിന്ന ഏതെങ്കിലും സൂത്രം ഉണ്ടാക്കെണമെന്ന നിശ്ചയിച്ച പതുക്കെ നടന്ന ചെന്നു. അപ്പോൾ അത നെരത്തിന്ന വരാതെ പൊയി എന്നവെച്ച സിംഹം എത്രയും കൊപിച്ചുകൊണ്ട ഇപ്രകാരം താമസിപ്പാൻ കാരണം എന്ത്- പറക എന്ന കുറുക്കനൊട ചൊദിച്ചു. അന്നെരം കുറുക്കൻ സിംഹത്തെ നൊക്കി അങ്ങുന്നെ മൃഗങ്ങൾ അങ്ങെക്ക ആഹാരത്തിന്നായ്ക്കൊണ്ട ഒരു കുറുക്കനെ എന്നെ ഏല്പിച്ചയച്ചു. എന്നാൽ ഇങ്ങൊട്ട വരുന്ന വഴിമെൽ എന്റെ നെരെ മറ്റുരു സിംഹം അടുത്തുകൂടി നിങ്ങളുടെ ആഹാരത്തെ എടുത്തുകൊണ്ടുപൊയും അല്ലാതെ നിങ്ങളുടെ അടുക്കൽ വന്ന ംരം സംഗതി അറിയിപ്പാൻ പറഞ്ഞൂ എന്ന ബൊധിപ്പിച്ചു. ആ സിംഹം ംരം വാക്ക കെട്ട തന്റെ ശത്രു ഇരിക്കുന്ന സ്ഥലത്തെക്ക തൽക്ഷണം തന്നെക്കൂട്ടി കൊണ്ടുപൊകണം എന്ന കല്പിച്ചു. ംരം ഉപായി ആയ കുറുക്കൻ ആ സിംഹത്തെ ഒരു കിണറിന്റെ അരികെ കൂട്ടിക്കൊണ്ടുപോയി മറ്റെ സിംഹം ആ കിണറ്റില് ഉണ്ടെന്ന പറഞ്ഞു. ഇനിക്കും ആ സിംഹത്തെ കാണെണം അതുകൊണ്ട എന്നെ എടുത്ത വെച്ച കാട്ടെണമെന്ന അപെക്ഷിച്ചു. ആ സിംഹമ് വെള്ളത്തിലൊട്ട കുനിഞ്ഞു നൊക്കുമ്പൊൾ കുറുക്കനെ എടുത്തുകൊണ്ടിരിക്കുംപ്രകാരം തന്റെ ഛായ വെള്ളത്തിൽ കണ്ടു. അപ്പൊൾ തന്റെ ആഹാരത്തെ തന്റെ ശത്രു തിന്നൂ എന്ന ഊഹിച്ചുംകൊണ്ട ആ കുറുക്കനെ താഴെ വെച്ച അതിക്രൊധത്തൊടെ കൂടി കിണറ്റിലെക്ക ചാടി. ഉടനെ അപായം വരികയും ചെയ്തു. അതുകൊണ്ട പ്രബലന്മാരായ ശത്രുക്കളെ ഉപായം കൊണ്ട നശിപ്പിക്കാം.

30th. STORY

In the forest of Dundakah there was a lion, who was in the habit of attacking and devouring the beasts thereof. To rid