വരി 9:
:ഡിജിറ്റൽ ആർക്കൈവിങുമായി ബന്ധപ്പെട്ട് ധാരാളം പണികൾ ഉള്ളതിനാൽ ഞാൻ വിക്കിസംരംഭങ്ങളിൽ സജീവമല്ല. എന്നാൽ ഞാൻ ഡിജിറ്റൽ ആർക്കൈവ് ചെയ്യുന്ന ഡോക്കുമെന്റുകൾ പബ്ലിക്കാണ്. അതിനാൽ അതൊക്കെ ആർക്കും കോമൺസിൽ അപ്‌ലോഡ് ചെയ്ത് വിക്കിസംരംഭങ്ങളിൽ പുനരുപയോഗിക്കാവുന്നതേ ഉള്ളൂ. നിലവിൽ വിക്കിസംരഭങ്ങളിൽ സജീവമല്ലെങ്കിൽ പോലും ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ വന്ന 24,000ത്തിൽ പരം താളുകൾ ഗ്രന്ഥശാലയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന ഒരു പദ്ധതി ഞാൻ ചെയ്തിരുന്നു. ആ പദ്ധതിയെ പറ്റിയുള്ള വിവരങ്ങൾ [[വിക്കിഗ്രന്ഥശാല:ഗുണ്ടർട്ട്_ലെഗസി_പദ്ധതി|ഇവിടെയും]] [[വിക്കിഗ്രന്ഥശാല സംവാദം:ഗുണ്ടർട്ട് ലെഗസി പദ്ധതി|ഇവിടെയും]] ആയി കാണാം. ചുരുക്കത്തിൽ ഡിജിറ്റൈസ് ചെയ്യുന്ന രേഖകളുടെ തുടർ പ്രവർത്തനത്തിലേക്ക് കൂടുതൽ സന്ന്ദ്ധപ്രവർത്തകർ വരേണ്ടതുണ്ട്. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 17:08, 4 ജൂലൈ 2021 (UTC)
::wow! Thank you so much. ഇതൊക്കെ രത്നങ്ങൾ ആണ്. ഒരായിരം നന്ദി. ഡിജിറ്റൈസേഷന്റെ credit steal ആകാതിരിക്കുവാൻ വേണ്ടി, ഈ ഗ്രന്ഥങ്ങളുടെ Title page കൂടി താങ്കൾ തന്നെ സൃഷ്ടിക്കാമോ? ഉദാ: [[മൃഗചരിതം]]. വളരെയധികം നന്ദി! [[ഉപയോക്താവ്:Vis M|Vis M]] ([[ഉപയോക്താവിന്റെ സംവാദം:Vis M|സംവാദം]]) 20:49, 4 ജൂലൈ 2021 (UTC)
::: :) അതിലൊന്നും കാര്യമില്ല. 3000ത്തിൽ രേഖകൾ ഡിജിറ്റൈസ് ചെയ്ത് കഴിഞ്ഞതോടെ ഈ വക സംഗതികളിൽ ഒരു തരം നിർവ്വേദമായി. ഈ രേഖകൾ എവിടെയൊക്കെ പുനരുപയോഗിക്കുന്നു എന്നും മറ്റും നോക്കി ക്രെഡിറ്റ് ചോദിച്ച് കൊണ്ട് ഇരുന്നാൽ പിന്നെ അതിനേ സമയമുണ്ടാകൂ. ആ വക സംഗതികൾ പുനരപയൊഗിക്കുന്നവർ യുക്തി പോലെയും അതത് സംരംഭങ്ങളിലെ നിയമങ്ങൾ പോലെയും ചെയ്യുന്നതാണ് നല്ലത്. പിന്നെ ഇതൊക്കെ പബ്ലിക്ക് ഡൊമൈൻ രേഖകൾ ആണ്. ഇതിനെ ഒരു ക്ലോസ്ഡ് സർക്കിളീൽ ഒതുക്കാൻ ശ്രമിക്കുന്നത് സ്വതന്ത്രവിജ്ഞാനത്തിനു തടസ്സവുമാണ്. അത് കൂടുതൽ പുനരുപയൊഗിക്കപ്പെടട്ടെ. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 02:01, 5 ജൂലൈ 2021 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്