"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
=='''[[/മൂന്ന്|III: സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും]]'''==
**'''[[/മൂന്ന്#1.പിന്തിരിപ്പൻ സോഷ്യലിസം|1.പിന്തിരിപ്പൻ സോഷ്യലിസം]]'''
===1.a എ) ഫ്യൂഡൽ സോഷ്യലിസം===
 
ചരിത്രപരമായ തങ്ങളുടെ സവിശേഷ സ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നത് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈ മാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും, ഇംഗ്ലണ്ടിലെ ഭരണപരിഷ്കാര പ്രക്ഷോഭത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുന്നിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്ന് വന്നു. ഈ സാഹിത്യപ്പോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളൂ. എന്നാൽ സാഹിത്യരംഗത്ത് പോലും 'റെസ്റ്റോറേഷൻ കാലഘട്ടത്തിലെ' പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു.
വരി 33:
സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും
കൃസ്ത്യൻ സന്യാസത്തിന് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. കൃസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തിനെയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്ക് പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കുവാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലം മാത്രമാണ് കൃസ്ത്യൻ സോഷ്യലിസം.
 
===1. ബി) പെറ്റിബൂർഷ്വാ സോഷ്യലിസം===
 
ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വർഗ്ഗത്തിന്റെ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തിൽ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നു വരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്.
 
ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെറ്റിബൂർഷ്വാവർഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂർഷ്വാവർഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിത്. എന്നാൽ മത്സരത്തിന്റെ പ്രവർത്തനം കൊണ്ട് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിന്റെ അണികളിലേക്ക് പിടിച്ചുതള്ളപ്പെടുന്നുണ്ട്. മാത്രമല്ല, ആധുനികവ്യവസായം വളർച്ച പ്രാപിക്കുന്നതോടുകൂടി ഇന്നത്തെ സമൂഹത്തിലെ ഒരു സ്വതന്ത്രവിഭാഗമെന്ന നിലയ്ക്ക് തങ്ങൾ തീരെ നശിച്ചു പോവുകയും, വ്യവസായത്തിലും കൃഷിയിലും വ്യാപാരത്തിലും മറ്റും ആവശ്യമായ മേസ്ത്രിമാരും കാര്യസ്ഥന്മാരും വില്പനക്കാരും തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്ന ആ സന്ദർഭം അടുത്തുവരുന്നത് അവർ കാണുകപോലും ചെയ്യുന്നുണ്ട്.
 
ജനസംഖ്യയുടെ പകുതിയിലും എത്രയോ കൂടുതൽ കൃഷിക്കാരായ ഫ്രാൻസിനെപ്പോലുള്ള രാജ്യങ്ങളിൽ, ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗത്തിന്റെ പക്ഷത്തുചേർന്ന എഴുത്തുകാർ ബൂർഷ്വാ ഭരണത്തിനെതിരായ അവരുടെ വിമർശനത്തിൽ കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും മാനദണ്ഡം ഉപയോഗിച്ചു എന്നതും ഈ ഇടത്തരവർഗ്ഗങ്ങളുടെ നിലപാടിൽ നിന്ന് കൊണ്ട് തൊഴിലാളിവർഗ്ഗത്തിനുവേണ്ടി വാളെടുത്തു എന്നതും സ്വാഭാവികമായിരുന്നു. ഇങ്ങനെയാണ് പെറ്റിബൂർഷ്വാ സോഷ്യലിസം ആവിർഭവിച്ചത്. ഫ്രാൻസിലെന്നല്ല, ഇംഗ്ലണ്ടിലും സിസ്മൊണ്ടി ആയിരുന്നു ഈ ചിന്താഗതിയുടെ നേതാവ്.
 
ഈ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ ആധുനികോല്പാദനബന്ധങ്ങളിലടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെ അതിതീക്ഷണതയോടെ വിശകലനം ചെയ്തു. ധനശാസ്ത്രജ്ഞന്മാരുടെ കാപട്യം നിറഞ്ഞ ന്യായീകരണങ്ങളെ അവർ തുറന്ന് കാട്ടി. യന്ത്രവൽക്കരണത്തിന്റെയും തൊഴിൽവിഭജനത്തിന്റെയും കുറച്ചുപേരുടെ കയ്യിൽ ഭൂമിയും മൂലധനവും കേന്ദ്രീകരിച്ചിട്ടുള്ളതിന്റെയും അമിതോല്പാദനത്തിന്റെയും പ്രതിസന്ധികളുടെയും വിനാശകരമായ ഫലങ്ങൾ അവർ അനിഷേധ്യമായി തെളിയിച്ചു. ഇടത്തരക്കാരുടെയും കർഷകരുടെയും ഉല്പാദനത്തിന്റെ അരാജകാവസ്ഥയിലേക്കും സമ്പത്തിന്റെ വിതരണത്തിലെ പ്രസ്പഷ്ടമായ അസമത്വങ്ങളിലേക്കും രാഷ്ട്രങ്ങൾ തമ്മിൽ നടത്തുന്ന സർവ്വസംഹാരകങ്ങളായ വ്യവസായിക യുദ്ധങ്ങളിലേക്കും പഴയ ധാർമ്മിക കെട്ടുപാടുകളുടെയും പഴയ കുടുംബബന്ധങ്ങളുടെയും പഴയ ദേശീയജനവിഭാഗങ്ങളുടെയും ശിഥിലീകരണത്തിലേക്കും അവർ വിരൽ ചൂണ്ടി.
 
പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകിൽ പഴ്യ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കിൽ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ - ഈ ഉപാധികൾ തകർത്തു കഴിഞ്ഞതും തകർക്കാതിരിക്കുവാൻ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളിൽ ഞെക്കിഞെരുങ്ങി നിർത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്.
 
അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തിൽ പണ്ടത്തെ ഗിൽഡുകൾ, കൃഷിയിൽ പിതൃതന്ത്രാത്മകബന്ധങ്ങൾ, അവസാനം കടുത്ത ചരിത്രവസ്തുതകൾ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോൾ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയിൽ ചെന്ന് കലാശിച്ചു
**'''[[/മൂന്ന്#2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം|2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം]]'''
**'''[[/മൂന്ന്#3. വിമർശനാത്മക-ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും|3. വിമർശനാത്മക-ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും]]'''
"https://ml.wikisource.org/wiki/കമ്മ്യൂണിസ്റ്റ്_മാനിഫെസ്റ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്