"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകിൽ പഴ്യ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കിൽ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ - ഈ ഉപാധികൾ തകർത്തു കഴിഞ്ഞതും തകർക്കാതിരിക്കുവാൻ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളിൽ ഞെക്കിഞെരുങ്ങി നിർത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്.
 
അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തിൽ പണ്ടത്തെ ഗിൽഡുകൾ, കൃഷിയിൽ പിതൃതന്ത്രാത്മകബന്ധങ്ങൾ, അവസാനം കടുത്ത ചരിത്രവസ്തുതകൾ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോൾ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയിൽ ചെന്ന് കലാശിച്ചു.
===1 സി) ജർമ്മൻ അഥവാ 'സത്യ' സോഷ്യലിസം===
ജർമ്മനിയിലെ ബൂർഷ്വാസി അവിടത്തെ ഫ്യൂഡൽ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാൻ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദർഭത്തിലാണ് ഫ്രാൻസിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങൾ - അധികാരത്തിലിരിക്കുന്ന ബൂർഷ്വാസിയുടെ സമ്മർദ്ദത്തിൻ കീഴിൽ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങൾ - ജർമ്മനിയിലേക്ക് കടന്നു ചെന്നത്.
 
ജർമ്മൻ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാൻ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാൻസിൽ നിന്നും ജർമ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോൾ, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജർമ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവർ വിസ്‌മരിച്ചു എന്ന് മാത്രം. ജർമ്മൻ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോൾ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാൽക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജർമ്മൻ തത്വജ്ഞാനികളുടെ ദൃഷ്‌ടിയിൽ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളിൽ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളിൽ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയിൽ ശുദ്ധമായ ഇച്ഛയുടെ, പൊതുവിൽ പറഞ്ഞാൽ യഥാർത്ഥമായ മനുഷ്യേച്ഛയുടെ, നിയമങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂർഷ്വാസിയുടെ ഇച്ഛയിൽ പ്രകടമായത്.
 
തങ്ങളുടെ പൗരാണിക ദാർശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാർശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജർമ്മൻ എഴുത്തുകാർ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്.
 
പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യൻ സന്ന്യാസിമാർ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേർത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാൽ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തിൽ ജർമ്മൻ എഴുത്തുകാർ നേരെ മറിച്ചാണ് ചെയ്തത്. അവർ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാർശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേർത്തു. ഉദാഹരണം പറയുകയാണെങ്കിൽ, പണത്തിന്റെ സാമ്പത്തികധർമ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമർശനത്തിന്റെ ചുവടെ അവർ "മനുഷ്യസത്തയുടെ അന്യവൽക്കരണം" എന്നെഴുതി. ബൂർഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമർശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേർത്തു.
 
ഫ്രഞ്ചുകാരുടെ ചരിത്രവിമർശനങ്ങളുടെ പിൻവശത്ത് ഈ ദാർശനികപദപ്രയോഗങ്ങൾ എഴുതി വച്ചതിന് "കർമ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജർമ്മൻ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാർശനികാടിസ്ഥാനമെന്നും" അവർ നാമകരണം ചെയ്തു.
 
ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കിൽ, ജർമ്മൻകാരന്റെ കയ്യിൽ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താൻ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വർഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വർഗ്ഗത്തിലും പെടാത്തവനും യഥാർത്ഥമല്ലാത്തവനും ദാർശനികസങ്കല്പത്തിന്റെ മൂടൽമഞ്ഞ് നിറഞ്ഞ ലോകത്തിൽ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാൾ വിശ്വസിക്കുവാനിടയായി.
 
സ്‌കൂൾ കുട്ടികൾക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടിൽ പ്രസംഗിക്കുകയും ചെയ്ത ഈ ജർമ്മൻ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു.
 
ഫ്യൂഡൽ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജർമ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂർഷ്വാസിയുടെ സമരം, അതായത് ലിബറൽ പ്രസ്ഥാനം കൂടുതൽ ഗൗരവതരമായിത്തീർന്നു.
 
സോഷ്യലിസ്റ്റാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂർഷ്വാമത്സരത്തിനും ബൂർഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂർഷ്വാനിയമനിർമ്മാണത്തിനും ബൂർഷ്വാസമത്വസ്വാതന്ത്ര്യങ്ങൾക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങൾ വർഷിക്കുവാനും, ഈ ബൂർഷ്വാ പ്രസ്ഥാനം നിമിത്തം സർവ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ൾക്കിടയിൽ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂർഷ്വാ സമൂഹം നിലനിൽക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികൾ നേടുകയെന്നതായിരുന്നു ജർമ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമർശനം ഉയർന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജർമ്മൻ സോഷ്യലിസം, സമയം വന്നപ്പോൾ മറന്ന് കളഞ്ഞു.
 
പുരോഹിതന്മാരുടെയും പ്രൊഫസർമാരുടെയും യുങ്കർമാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവൺമെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങിയിരുന്ന ബൂർഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാർഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു.
 
അക്കാലത്ത് നടന്ന ജർമ്മൻ തൊഴിലാളിവർഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാൻ ഇതേ ഗവൺമെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു.
 
ഇങ്ങനെ ഈ ‘സത്യ സോഷ്യലിസം ’ അന്നത്തെ ഗവൺമെന്റുകൾക്ക് ജർമ്മൻ ബൂർഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോൾ തന്നെ, അത് ഒരു പിന്തിരിപ്പൻ താല്പര്യത്തെയാണ്, ജർമ്മൻ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജർമ്മനിയിൽ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂർഷ്വാവർഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വർഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തല പൊക്കിക്കൊണ്ടിരുന്നു.
 
ഈ വർഗ്ഗത്തെ വെച്ചുപുലർത്തുകയെന്ന് വെച്ചാൽ ജർമ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലർത്തുകയെന്നർത്ഥമാണ്. ബൂർഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വർഗ്ഗത്തിന്റെ മുമ്പിൽ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയർത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തിൽ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വർഗ്ഗത്തിന്റെ ആവിർഭാവത്തിൽ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകർച്ചവ്യാധി പോലെ പടർന്ന് പിടിച്ചു.
 
വാഗ്‌ധോരണിയുടെ പുഷ്പങ്ങൾ തുന്നിപ്പിടിപ്പിച്ചതും നിർജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളിൽ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീർന്നിട്ടുള്ള തങ്ങളുടെ ദയനീയ ‘സനാതനസത്യങ്ങളെ’ കെട്ടിപ്പൊതിയുവാൻ ജർമ്മൻ സോഷ്യലിസ്റ്റുകാർ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങൾക്കിടയിൽ അവരുടെ ചരക്കിന്റെ ചെലവു വർദ്ധിപ്പിക്കുവാൻ അത്ഭുതകരമാം വിധം സഹായിച്ചു.
 
അതോടൊപ്പം, പെറ്റിബൂർഷ്വാ ഫിലിസ്റ്റൈൻ വർഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവർത്തിക്കുകയാണ് സ്വന്തം ധർമ്മമെന്ന് ജർമ്മൻ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു.
 
ജർമ്മൻ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജർമ്മൻ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാർത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതൽ ഉയർന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നൽകി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിർക്കുകയും എല്ലാ വർഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജർമ്മനിയിൽ പ്രചരിച്ച് വരുന്ന പ്രസിദ്ധീകരണങ്ങളിൽ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയിൽ പെട്ടതാണ്.*
 
**'''[[/മൂന്ന്#2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം|2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം]]'''
**'''[[/മൂന്ന്#3. വിമർശനാത്മക-ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും|3. വിമർശനാത്മക-ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും]]'''
"https://ml.wikisource.org/wiki/കമ്മ്യൂണിസ്റ്റ്_മാനിഫെസ്റ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്