"സ്പന്ദിക്കുന്ന അസ്ഥിമാടം/ശാലിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
ശാലിനി
 
ഒന്നുമെനിയ്ക്കുവേ'''ഒ'''ന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
വരി 31:
5-4-1120
 
45
 
ആരു നീ ശങ്കരീ, സങ്കൽപസായൂജ്യ-
സാരസചേതനസംശുദ്ധിമാതിരി?
3-5-1109.
 
46
 
അനുരാഗലോലനാ, യന്തിയിലിന്നുനി-
ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ!
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
ചിരിവന്നുപോയിതാ മുല്ലകൾക്കൊക്കെയും!
12-5-1119
 
47
 
ജീവിതയാത്രയി, ലിത്ര നാൾ, നീയൊരു
ഭാവനമാത്രയായ് നിന്നിരുന്നു.
എങ്കിലു, മപ്പൊഴും നിൻ ചുറ്റും ഞാനൊരു
തങ്കക്കിനാവായ് പറന്നിരുന്നു!
25-5-1119
 
48
 
അനുരാഗലോലസ്മിതാർദ്രമായി-
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
വിമലാനുഭൂതികളേകിയേകി
വികസിച്ചു നിൽപിതെന്മുന്നിലേവം
സുരഭിലമാക്കുകയാണിതിന്നെൻ-
സുലളിതസങ്കൽപമേഖലകൾ-
31-12-1119
 
49
 
പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാൻപോലുമരുതാതെ,
മരുവുന്നു നിന്റെ വരവും കാത്തു, ഞാൻ
മഹിതചൈതന്യസ്ഫുരണമേ!
അകലത്താകാശം തലകുനിച്ചു നി-
ന്നലകടലുടൽ പുണരവേ,
പിടയുകയാണെൻഹൃദയവു, മേതോ
തടവലിൽപ്പെട്ടു തളരുവാൻ!
നിമേഷമോരോന്നും തവ സമാഗമ-
നിരഘസന്ദേശമറിയിക്കെ;
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
ത്തിരയുന്നൂ, കഷ്ട, മിരുളിൽ ഞാൻ ...
5-2-1120
 
50
 
നിശ്ചയം, നിന്നെ മറക്കാൻ കഴിഞ്ഞെങ്കിൽ
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാൻ
ആവതും നോക്കി മറക്കുവാൻ നിന്നെ ഞാ-
നാവാതവശനായ് നിൽപൂ ഞാ, നോമലേ!! ....
27-4-1120
 
51
 
അക്കളിത്തോഴനകന്നുപോയെങ്കിലു-
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാൻ.
മൽസ്വപ്നരംഗം മുകർന്നിടാറുണ്ടിന്നു-
മത്സുഹൃത്തിൻ സുഖസാഹചര്യോത്സവം!
27-4-1120
 
52
 
വാനിൻ വിമലവിശാലനഗരിയിൽ
വാണരുളീടും ജഗൽപിതാവേ!
കത്താത്തതെന്താണാ നക്ഷത്രദീപങ്ങൾ
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
മല്ലിതി, ലേവം, തമസ്ക്കരണം?
അംഗീകൃതേകാധിനായകനായിടു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
നായിരം വൈരികളുത്ഭവിക്കാൻ? ....
14-3-1120
 
53
 
അമലജലപൂരിതേ,
നർമ്മദേ, ശർമ്മദേ,
മമ ജഡമിതൊന്നു നീ
കൊണ്ടുപോകണമേ!
തവ തടശിലാതലം
സാക്ഷിയാണെന്മന-
സ്സിവിടെ ബലിയർപ്പിയ്ക്കൂ-
മോരോ തുടിപ്പിനും!
പ്രണയമയചിന്തയാ-
ലോളമിളകുമെൻ-
വ്രണിതഹൃദയത്തിന്റെ
ശോകാത്മകസ്വരം,
സ്ഫടികസലിലാകുലേ,
വീർപ്പിടും മേലിൽ, നിൻ-
തടവിടപസഞ്ചയ-
ച്ഛായാതലങ്ങളിൽ!! ....
12-2-1108
 
54
 
ഇനിയും രാധതൻ മിഴിനീരീ വൃന്ദാ-
വനികയിലെത്ര പൊഴിയണം?
കരിമുകിൽവർണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
18-9-1107
 
55
 
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലിൽ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങൾ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കിൽ
നാശമൊന്നും വരില്ലായിരുന്നു.
8-5-1113
 
56
 
അഗതികൾ ഞങ്ങൾതൻ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വർഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!
പ്രതിദിനയത്നമിതിനു കിട്ടും
പ്രതിഫലമോ, വെറും പട്ടിണിയും!
ആരുമൊരവലംബ-
മില്ലാത്തോരാണു ഞങ്ങ-
ളാരാരു ഞങ്ങളെ-
ക്കുറിച്ചു പാടും?
6-4-1113
 
57
Line 215 ⟶ 76:
24-4-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
"https://ml.wikisource.org/wiki/സ്പന്ദിക്കുന്ന_അസ്ഥിമാടം/ശാലിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്