"പുഷ്പവാടി/നിശാപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{header
| title = [[../]]
| genre =
| author = എൻ. കുമാരനാശാൻ
| year =
| translator =
| section = നിശാപ്രാർത്ഥന
| previous = [[../മിന്നാമിനുങ്ങ്|മിന്നാമിനുങ്ങ്]]
| next = [[../ഈശ്വരൻ|ഈശ്വരൻ]]
| notes =
}}
{{കുമാരനാശാൻ}}
<div class="prose">
'''[[പുഷ്പവാടി (കുമാരനാശാൻ)|പുഷ്പവാടി]] എന്ന കവിതാസമാഹാരത്തിൽ നിന്ന്'''
===<center>നിശാപ്രാർത്ഥന</center>====
<poem>
വിളയാടിയ കുട്ടി തള്ളയെ-
ത്തളരുമ്പോൾ തിരയുന്നു ദൈവമേ,
പലവൃത്തികളാൽ വലഞ്ഞു നിൻ
നില നോക്കുന്നിതു രാവിൽ ഞാനുമേ.
 
ഉടലിൽ ക്രിയ നിൽക്കുമെന്നെയി-
ങ്ങുടനേന്ദ്രിയമുള്ളവും വിഭോ
വെടിയും - പൊഴിയുന്നവെടിയും—പൊഴിയുന്ന പൂ നില-
ത്തടിയും പോലണയുംത്തടിയുംപോലണയും ഭവാനിൽ ഞാൻ.
 
ഘൃണയോടുമിരുട്ടിൽ നിൽക്കണേ
തുണയായങ്ങ,വിടത്തെ വേഴ്ചയാൽ
ഉണരാകണമേ നടേതിലും
ഗുണവാനായ് ജഗദീശ, നാളെ ഞാൻ.
 
ജഗതിക്കു സ‌മൃദ്ധി കൂടണം
ഭഗവൻ, ത്വൽകൃപയെന്നിൽ വായ്ക്കണം
അഘമൊക്കെയകന്നുദിക്കണം
സുഖമിങ്ങെന്റെ വിരോധികൾക്കുമേ.
 
ഒരു ദീപവുമിന്ദുവും സ്ഫുരി-
പ്പൊരു നക്ഷത്രവുമൊന്നുമെന്നിയേ
ഇരുൾമേലിരുളാം സുഷുപ്തിയിൽ
ശരണം ചിന്മയ ദേവ ദേവദേവദേവ നീ !
<div style="text-align:right">''ജൂൺ 1914''</div>
</poem>
 
[[പുഷ്പവാടി (കുമാരനാശാൻ)|പുഷ്പവാടി എന്ന സമാഹാരത്തിലെ മറ്റു കവിതകൾ]]
 
[[വർഗ്ഗം:കവിത]]
"https://ml.wikisource.org/wiki/പുഷ്പവാടി/നിശാപ്രാർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്