"ഐതിഹ്യമാല/വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
അനന്തരം അധികം താമസിയാതെ നമ്പി നമ്പൂരിപ്പാട്ടിലേക്കു പറ്റിയ ദുർഘടസംഗതിയും അദ്ദേഹം നമ്പിയുടെ ഇല്ലത്തുതന്നെ താമസിച്ചു വരുന്ന വിവരവും കാണിച്ച് ഒരെഴുത്തെഴുതി ഒരു ദൂതന്റെ പക്കൽ കൊടുത്തു തെക്കുംകൂർ വലിയ രാജാവിന്റെ അടുക്കലയച്ചു. നമ്പിയുടെ എഴുത്തു ദൂതൻ കൊണ്ടു ചെന്നു രാജാവിനു കൊടുത്തത് ഒരു നല്ല അവസരത്തിലായിരുന്നു. അക്കാലത്തു വയസ്ക്കരയില്ലത്തു പുരു‌ഷന്മാരാരുമില്ലാതെയായിത്തീരുകയും ഒരു കന്യകമാത്രം ശേ‌ഷിക്കുകയും ചെയ്കയാൽ ആ കന്യകയെ സർവ്വസ്വദാനമായി വിവാഹം കഴിപ്പിച്ചു ദത്തുകയറ്റുവാൻ ആരെയാണ് വേണ്ടതെന്നു രാജാവു വേണ്ടത്തക്ക ആളുകളുമായി ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് നമ്പിയുടെ ഭൃത്യൻ എഴുത്തു കൊണ്ടു ചെന്നു രാജാവിനു കൊടുത്തത്. എഴുത്തു വായിച്ചു കേട്ടപ്പോൾ ഇതൊരു ശുഭലക്ഷണമാണെന്നും ഈ നമ്പൂരി പ്പാട്ടിലെക്കൊണ്ടുതന്നെ ആ കന്യകയെ വിവാഹം കഴിപ്പിച്ച് വയസ്കരയില്ലത്തു ദത്തുകയറ്റണമെന്നും രാജാവിനും അവിടെകൂടിയിരുന്ന ഇതര ജനങ്ങൾക്കും തോന്നുകയും ആ വിവരത്തിനു രാജാവ് ഒരെഴുത്തെഴുതി നമ്പിയുടെ അടുക്കലേക്ക് ആ ഭൃത്യന്റെ പക്കൽതന്നെ കൊടുത്തയയ്ക്കുകയും ചെയ്തു. രാജാവിന്റെ എഴുത്തു കണ്ടപ്പൊൾ നമ്പിക്ക് അപരിമിതമായ സന്തോ‌ഷമുണ്ടായി എന്നുള്ളത് വിശേ‌ഷിച്ച് പറയണമെന്നില്ലല്ലോ. നമ്പി ആ എഴുത്തു നമ്പൂരിപാട്ടിലേക്കു കാണിക്കുകയും പോകാൻ മനസ്സുണ്ടോ എന്നു ചോദിക്കുകയും ചെയ്തു. അതിനു നമ്പൂരിപ്പാട്, "ഗുരുനാഥൻ പറഞ്ഞാൽ എവിടെ പോകുന്നതിനും എനിക്കു സമ്മതമാണ്. വിശേ‌ഷിച്ച്, ധാരാളം വസ്തുവകകളും പ്രശസ്തിയും വൈദ്യപാരമ്പര്യമുള്ള വയസ്ക്കരയില്ലത്തിന്റെ ഉടമസ്ഥനും തെക്കൂകൂർ രാജാവിന്റെ പ്രിയ വൈദ്യനുമായിത്തീരുന്ന കാര്യത്തിൽ എനിക്കു വളരെ സന്തോ‌ഷമുണ്ട്. എങ്കിലും ചമ്രവട്ടത്തെ തിങ്കൾഭജനം മുടക്കുന്ന കാര്യത്തിൽ എനിക്കു വളരെ മനസ്താപവുമുണ്ട്. അതു ഞാൻ വളരെക്കാലമായി നിർവിഘ്നം നടത്തിപ്പോരുന്നതാണലോ" എന്നാണു മറുപടി പറഞ്ഞത്. "ആലോചിച്ച് ഇഷ്ടംപോലെ ചെയ്യുക. എനിക്കു നിർബന്ധമില്ല. നമ്പൂരിക്കു മേലാൽ ശ്രയസ്കരമായിരിക്കുന്നതു രാജവിന്റെ ഹിതാനുവർത്തിയായി കോട്ടയത്തു പോയി താമസിക്കുന്നാതായിരിക്കും. അതുകൊണ്ടു പറഞ്ഞു എന്നേ ഉള്ളു" എന്നു നമ്പിയും പറഞ്ഞു. നമ്പൂരിപ്പാട്ടിലെ ഹൃദയം ആകെപ്പാടെ അത്യന്തം സംശയഗ്രസ്തമായിത്തീർന്നു. പോയാൽക്കൊള്ളാമെന്നുള്ള ആഗ്രഹം അതികലശലായി വർദ്ധിച്ചു. മാസത്തിലൊരിക്കൽ ചമ്രവട്ടത്തു പോയി ദർശനം കഴിക്കുകയെന്നുള്ള പതിവു മുട്ടിക്കുക എന്നുള്ള കാര്യം അത്യന്തം വ്യസനകരമായിത്തീർന്നു. നമ്പിയുടെ ഇല്ലത്തെ താമസം എന്നും സുഖമായിരിക്കാൻ തരമില്ലല്ലോ. ഗുരുനാഥന്റെ കാലം കഴിഞ്ഞാൽപ്പിന്നെ ശേ‌ഷമുള്ളവർക്കു നമ്പൂരിപ്പാട്ടിലെ പേരിൽ അത്രയും സ്നേഹവും വാത്സല്യവുമുണ്ടാകുമോ? "അപ്പോൾ കടിച്ചതുമില്ല, പിടിച്ചതുമില്ല" എന്ന സ്ഥിതിയിലായിത്തീരും. അതിൽ ഭേദം ദൈവഗത്യാ ലഭിച്ച ഭാഗ്യത്തെ ഉപേക്ഷിക്കാതെയിരിക്കയാണല്ലോ. ആകെപ്പാടെ നമ്പൂരിപ്പാട്ടീന്ന് ഏറ്റവും കുഴങ്ങിവശായി. ഉടനെ അദ്ദേഹം ചമ്രവട്ടത്തേക്ക് പോയി. അവിടെച്ചെന്നു കുളിച്ചുതൊഴുത് "എല്ലാം വേണ്ടതുപോലെ ആക്കിത്തരണം" എന്നു സ്വാമിസന്നിധിയിൽ ഭക്തിപൂർവ്വം പ്രാർത്ഥിച്ചു. അന്നു നമ്പൂരിപ്പാട്ടീന്ന് അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയപ്പോൾ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് "ഹേ! അങ്ങ് ഒട്ടു വ്യസനിക്കേണ്ട. തെക്കോട്ടു പൊയ്ക്കൊള്ളൂ. അങ്ങേക്ക് എന്നെ ക്കാണുന്നതിനു ഞാൻ അവിടെ വന്നു കൊള്ളാം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ അദ്ദേഹമുണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടുമില്ല. എങ്കിലും ഭക്തവൽസലനായ ചമ്രവട്ടത്തു ശാസ്താവുതന്നെയാണ് തന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞതെന്നു നമ്പൂരിപ്പാടു ദൃടന്മമായി വിശ്വസിക്കുകയും പിറ്റേ ദിവസം രാവിലെ ഈ വിവരം നമ്പിയോടു പറയുകയും ചെയ്തു. അപ്പോൾ നമ്പിക്കും വളരെ സന്തോ‌ഷമായി.
 
അടുത്തദിവസംതന്നെഅടുത്ത ദിവസം തന്നെ നമ്പി നമ്പൂരിപ്പാടോടുകൂടി കോട്ടയത്തേക്കു പുറപ്പെടുകയും യഥാകാലം തെക്കുംകൂർ രാജാവിന്റെ അടുക്കലെത്തി സംഗതികളെല്ലാം ധരിപ്പിക്കുകയും ചെയ്തു. അനന്തരം അധികം താമസിയാതെ ഒരു മുഹൂർത്തത്തിൽ വയസ്ക്കരയില്ലത്തെ കന്യകയെ നമ്പൂരിപ്പാട്ടിലെക്കൊണ്ടു വേളി കഴിപ്പിച്ച് അദ്ദേഹത്തെ അവിടെ ദത്തു കയറ്റി. രാജാവുകൂടി ചെന്നിരുന്നാണ് ഈ അടിയന്തിരം നടത്തിയത്. പിന്നെ ആ അടിയന്തിരം വളരെ കേമമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഈ അടിയന്തിരം സംബന്ധിച്ച് ഏഴു ദിവസം കെങ്കേമമായ സദ്യയും സംഘക്കളി മുതലായ ആഘോ‌ഷങ്ങളുമുണ്ടായിരുന്നു. അത്രയും ദിവസം രാജാവും അവിടെത്തന്നെ എഴുന്നള്ളിത്താമസിക്കുകയും ചെയ്തു.
 
അതിനിടയ്ക്ക് ഒരു ദിവസം സദ്യയ്ക്ക് കറിക്കുവെട്ടു തുടങ്ങിയ പ്പോൾതുടങ്ങിയപ്പോൾ ചേന സ്വൽപം പോരാതെ വന്നു. അന്നു വയസ്ക്കരയില്ലത്തിനു തെക്കുവശത്ത് (ഇപ്പോൾ അമ്പലമിരിക്കുന്ന സ്ഥലത്ത്) ഇല്ലത്തെ വാലിയക്കാരാൻ ധാരാളമായി ചേന കൃ‌ഷി ചെയ്തിരുന്നതിനാൽ അവിടെനിന്നു രണ്ടുമൂന്നു ചേനകൂടി പറിച്ചുകൊണ്ടുവരുവാനായിപറിച്ചു കൊണ്ടു വരുവാനായി ഒരു ഭൃത്യൻ ഒരു തൂമ്പയുമെടുത്തുംകൊണ്ട് ഓടിപ്പോയി. അവൻ ചേന പറിക്കാനായി ഒരു ചേനയുടെ ചുവട്ടിൽ ഒന്നു വെട്ടിയപ്പോൾ അവിടെനിന്നു രക്തം പ്രവഹിച്ചുതുടങ്ങി. രക്തപ്രവാഹം കണ്ടു ഭയപ്പെട്ട് ആ ഭൃത്യൻ ഓടിച്ചെന്നു വിവരം കറിക്കുവെട്ടുകാരെ അറിയിച്ചു. അപ്പോഴേക്കും ഈ വർത്തമാനം അവിടെയൊക്കെപ്പരന്നു. ഉടനെ രാജാവും ആലത്തൂർ നമ്പി മുതലായവരും ആ സ്ഥലത്തെത്തി മണ്ണു മാറ്റിച്ചു നോക്കിയപ്പോൾ അവിടെ ശിവലിംഗംപോലെ ഒരു ശിലാബിംബം മുളച്ചിരിക്കുന്നതായി കണ്ടു. വരിക്കുമാശ്ശേരിനമ്പൂരിപ്പാട്ടിലേക്കു ചമ്രവട്ട ത്തയ്യപ്പന്റെ ദർശനമുണ്ടായിട്ടുള്ള വിവരം മുൻപേതന്നെ എല്ലാവരുമറിഞ്ഞി രുന്നതിനാൽ ഇതു ചമ്രവട്ടത്തയ്യപ്പൻ ഇളകൊണ്ടിരിക്കുന്നതാണെന്നു സർവ്വജനങ്ങളും തീർച്ചപ്പെടുത്തുകയും പ്രശ്നക്കാർ അപ്രകാരംതന്നെ വിധിക്കുകയും ചെയ്തു. ആ വിഗ്രഹം കാണപ്പെട്ട് ഉടനെ ഒരു നമ്പൂരിയെക്കൊണ്ടു പൂജ നടത്തിച്ചു. അപ്പോൾ നിവേദ്യത്തിന് ഉപയോഗി ച്ചത്ഉപയോഗിച്ചത് അവിടത്തെ അന്തർ ́നമുണ്ടാക്കിയഅന്തർനമുണ്ടാക്കിയ വൽസൻ (അട) ആണ്. അതിനാൽ വയസ്ക്കരശാസ്താവിനു വൽസൻവഴിപാടു പ്രധാനമായി ത്തീർന്നുപ്രധാനമായിത്തീർന്നു. പിന്നീട് അവിടെ ക്ഷേത്രംപണി മുതലായവ നടത്തുകയും വയസ്ക്കര ശാസ്താവെന്നുള്ള പ്രസിദ്ധി ലോകത്തിൽ പരക്കുകയും ആ ശാസ്താവു വയസ്ക്കരയില്ലത്തെ കുടുംബപരദേവതയായിത്തീരുകയും ചെയ്തു. രോഗശമനത്തിനായും മറ്റും ഇപ്പോൾ അവിടെ പലരും വൽസൻവഴിപാടു നടത്തിവരുന്നുണ്ട്. ഇപ്രകാരമാണ് വയസ്ക്കരശാസ്താ വിന്റെവയസ്ക്കരശാസ്താവിന്റെ ആഗമം. വയസ്ക്കരക്കുടുംബക്കാരെ മുൻക്കാലങ്ങളിൽ "പോറ്റി" എന്നാണ് പറഞ്ഞുവന്നിരുന്നത്. വരിക്കുമാശ്ശേരിനമ്പൂരിപ്പാട് അവിടെ ദത്തുകയറുകയും അദ്ദേഹത്തിന്റെ സന്താനപരമ്പരാജാതന്മാർ അവിടെ കുടുംബനാഥ ന്മാരായിത്തീരുകയുംകുടുംബനാഥന്മാരായിത്തീരുകയും ചെയ്തിട്ടും ആ പേരിനു മാറ്റം വന്നില്ല. പിന്നീടു കൊല്ലം 995ം മാണ്ടായപ്പോഴേക്കും അവിടെ ആ പരമ്പരയും അവസാനിച്ചു യഥാപൂർവം ഒരു കന്യക ശേ‌ഷിചു. ആ കന്യകയെ പാമന്തോൾ മൂസ്സ് സർവ്വസ്വദാനമായി വിവാഹം കഴിച്ച് അവിടെ ദത്തുകയറി. അക്കാലം മുതൽക്കാണ് ആ കുടുംബക്കാർക്കു 'മൂസ്സ്' എന്നുള്ള പേരു സിദ്ധിക്കു കയുംസിദ്ധിക്കുകയും പ്രസിദ്ധമായിത്തീരുകയും ചെയ്തത്. ഇപ്പോഴും വയസ്ക്കര ക്കുടുംബത്തിലുള്ളത്വയസ്ക്കരക്കുടുംബത്തിലുള്ളത് ആ പ്ലാമന്തോൾ മൂസ്സിന്റെ സന്താനപരമ്പരാ ജാതന്മാരാണ് അതായത്, ആ പ്ലാമന്തോൾ മൂസ്സിന്റെ പത്രന്റെ പുത്ര ന്മാരുംപുത്രന്മാരും തത്പുത്രന്മാരും.