"സ്വരരാഗസുധ/തപ്തപ്രതിജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 14:
ആശാസുമങ്ങൾ കൊഴിഞ്ഞു വീഴുന്നു ക-
ണ്ടാശങ്കവേണ്ടൊട്ടുമെന്നെയോർത്തോർത്തിനി!
å ഏവമാണെങ്കിലുമെന്തെന്നു ചോദിക്കി-
ലേതും സമാധനമില്ലെനിക്കെങ്കിലും,
ആവേശകാപ്തങ്ങളാമക്കഥകൾ ത-
വരി 32:
എന്നും മധുവിധു മൊട്ടിട്ടുനിൽക്കുന്നു
പുണ്യം വിളയുമാ നിർവാണ വേദിയിൽ.
å കണ്ണാടിയിലെ പ്രതിഫലനങ്ങളെ
മുന്നോട്ടണഞ്ഞു കരസ്ഥമാക്കീടുവാൻ
വെമ്പിടും പൈതങ്ങളെന്നപോലെ സ്വർഗ്ഗ-
വരി 44:
കാൽക്ഷണമെങ്ങാൻ പ്രണയമൊരുവെറും
കാട്ടുപുല്ലൂതിയിട്ടാരു ഗൌനിക്കുവാൻ?...
å ലോകപുഷ്പത്തിൻ മരന്ദം മുഴുവനും
ഹാ കുബേരന്മാർക്കു മാത്രമായുള്ളതാം
പാടില്ലതിൽ നിന്നൊരു തുള്ളിയെങ്കിലും
വരി 54:
കാരാഗൃഹമാണതിന്നെതിരായ് നിന്നു
കാര്യം പറയുകിൽ കിട്ടും പ്രതിഫലം.
å എന്തിനുതോഴീ, ഫലമില്ല, മേൽക്കുമേ
ലന്തരീക്ഷം വിഷസമ്മിശ്രമാകയാം.
എന്തൊക്കെയോ ഞാൻ പുലമ്പി, ശോകാത്മക-
വരി 60:
ലോകത്തെയെന്തിന്നു കുറ്റപ്പെടുത്തുന്നു....
പോകട്ടെ തോഴീ തുടരുന്നതില്ല ഞാൻ!
å അച്ഛന്റെയീക്കൊച്ചു കായ്കനിത്തോപ്പിലെ
ചെറ്റക്കുടിൽകൊണ്ടു സംതൃപ്തയാണു ഞാൻ.
പങ്കയ്ക്കു കീഴിലെ ശൃംഗാരനിദ്രയിൽ-
വരി 84:
 
ഗാനത്താലവനീപതേ, മധുരമാം
å ചെമ്മുന്തിരിച്ചാറിനാ-
ലാനന്ദക്കതിർ വീശിടുന്നു നിയതം
å ഹർമ്മ്യാന്തരത്തിൽ ഭവാൻ
ആ നൽച്ചെമ്പനിനീരലർപ്പുതു വികാ-
å രത്തിൽപ്പുഴുക്കുത്തിയ-
റ്റാനല്ലാതുതകുന്നതില്ലണുവുമെൻ
å ദുർവ്വാരഗർവ്വാങ്കുരം!å 12-2-1946
 
ആമട്ടോർക്കുകി,ലാത്മഹർഷകരമാം
å തേൻ പൊയ്കയെക്കാളുമാ-
പ്രേമസ്നിഗ്ദ്ധ ഹൃദന്തയായി വിലസും
å മൈക്കണ്ണിയേക്കാട്ടിലും
ആമോദപ്രദമാണു പൂവനികയും,
å തൂമുന്തിരിച്ചാറു, മ-
സ്സീമാതീതലയാനുരഞ്ജിതലസദ്-
å വീണാനിനാദങ്ങളും.å15 15-2-1946
 
</poem>
"https://ml.wikisource.org/wiki/സ്വരരാഗസുധ/തപ്തപ്രതിജ്ഞ" എന്ന താളിൽനിന്ന് ശേഖരിച്ചത്