"കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 9:
'''1.'''കരിന്തമിഴായിപ്പിറന്ന കേരളഭാഷ അഞ്ഞൂറു സംവത്സരക്കാലം ബാല്യവയസ്സിനു് തുല്യമായ കരിന്തമിഴവസ്ഥയിൽ ഇരുന്നിട്ടു്, അതിൽ പകുതിയിലധികംകാലം വ്യാപിക്കുന്ന കൗമാരപ്രായം "മലയാണ്മ' എന്നു പറയുന്ന ദശയിൽ കഴിച്ചുകൂട്ടിയിട്ടു് യൗവനാവസ്ഥയിൽ "മലയാളം' എന്ന നാമധേയം ഗ്രഹിച്ചിരിക്കുന്നു.
 
നമ്മുടെ ഭാഷയെ തമിഴിൽനിന്നും ഭിന്നിപ്പിച്ചു് സ്വതന്ത്രഭാഷയാക്കിത്തീർക്കുവാൻ ഉത്സാഹിച്ചതു് ആര്യന്മാരുടെ സംസ്കൃതം ആണെങ്കിലും അതിനു് ബാല്യദശയിൽ വളരെ അധികാരം ഭരിക്കാനൊന്നും സാധിച്ചിരിക്കുകയില്ല. മുൻചൊന്ന നയങ്ങളിൽ പുരുഷപ്രത്യയനിരാസവും അനുനാസികാതിപ്രസരവും മാത്രമേ അക്കാലത്തു് വ്യാപരിച്ചിരിക്കുവാൻ ഇടകാണുന്നുള്ളൂ. ബാലികയായ കേരളഭാഷയുടെ രക്ഷാകർത്തൃസ്ഥാനം തമിഴിനുതന്നെ ആയിരുന്നു. അതിനാലാണു് കരിന്തമിഴു് എന്നു് തമിഴ്പ്പദംചേർന്ന നാമധേയം ആ അവസ്ഥയ്ക്കു കൊടുത്തതു്. സംസ്കൃതപദങ്ങളെ സ്വീകരിക്കാതിരുന്നിരിക്കുകയില്ല. എന്നാൽ അതു-ക-ളെല്ലാം തത്ഭ-വ-ങ്ങ-ള-ല്ലാതെ തത്സ-മ-ങ്ങ-ളാ-യി-രി-ക്കു-ക-യി-ല്ല; അക്കാലത്തു് തമിഴുമായുള്ള സംസർഗ്ഗം ക്രമേണ ക്ഷയിക്കുകയും സംസ്കൃതവുമായുള്ള ബന്ധം വർദ്ധിക്കുകയും ചെയ്തുവന്നു. ഭേദഗതികൾ ആദ്യമായി ഗൃഹ്യഭാഷയിൽ കടന്നുകൂടിയിട്ടു് മുറയ്ക്കു് ഗ്രന്ഥഭാഷയെയും ബാധിച്ച ിരിക്കണം. എന്നാൽ അക്കാലത്തു ചമച്ചിട്ടുള്ള കൃതികൾ വളരെ ചുരുക്കമായിട്ടേ നമുക്കു ലഭിച്ചിട്ടുള്ളു. കവികളും കൃതികളും ഉണ്ടാകാതെവരുവാൻ ഇടയില്ല. ആവക പുരാതനകൃതികളിൽ നാലഞ്ചെണ്ണമെങ്കിലും വെളിപ്പെട്ടുവരുംമുൻപു് വെറും ഉൗഹംകൊണ്ടു്ഊഹംകൊണ്ടു് അക്കാലത്തെ ഭാഷാചരിത്രത്തെ സങ്കല്പിച്ചുണ്ടാക്കുന്നതു് സാഹസമായിരിക്കും. "യാത്രാംഗ'ത്തിലെ നാലുപാദം, "ഭദ്രകാളിപ്പാട്ടി'ലെ ചില ഭാഗങ്ങൾ, ചില പുരാതനകീർത്തനങ്ങൾ ഇതെല്ലാം കരിന്തമിഴ്കാലത്തിന്റെ ആരംഭത്തിൽ ഉള്ളതായിരിക്കുവാൻ ഇടയുണ്ട്; രാമചരിതം അതിന്റെ അവസാനത്തുണ്ടായ കാവ്യമായിരിക്കാം.
 
'''2.''' "മലയാണ്മ' എന്ന ഘട്ടത്തിൽ കൗമാരവയസ്സിനു് അനുരൂപമായ ദുസ്സ്വാതന്ത്ര്യം കാണുന്നുണ്ടു്. തമിഴു് തനിക്കുണ്ടായിരുന്ന രക്ഷാകർത്തൃത്വം സ്വമനസ്സാലേ ഒഴിഞ്ഞുകൊടുക്കുന്നില്ല; എന്നാൽ സംസ്കൃതം ബലാൽക്കാരമായി തനിക്കാണെന്നു് ഭാവിച്ചുതുടങ്ങി. അക്കാലത്തു കളിയായിച്ചെയ്തിട്ടുള്ള ഒറ്റശ്ലോകങ്ങളിൽ മാത്രമല്ല
വരി 30:
ഇത്യാദികൾ നോക്കുക. ഈ ദുസ്സ്വാതന്ത്ര്യത്തിൽനിന്നും ആയിരിക്കണം മണിപ്രവാളകവിതയുടെ ഉൽപ്പത്തി. തമിഴ്കാവ്യങ്ങൾക്കു പ്രചാരം കുറഞ്ഞു് നാട്ടുഭാഷ ഭേദിച്ചുവരുന്തോറും ചെന്തമിഴിന്റെ അർത്ഥം ഗ്രഹിക്കുന്നതു് ജനങ്ങൾക്കു് അസാദ്ധ്യമായിത്തുടങ്ങി; സംസ്കൃതത്തിന്റെ പുതുമയും പ്രൗഢിയും കാവ്യരസികന്മാരെ ആകർഷിക്കുകയും ചെയ്തു. പ്രഭുത്വവും പഠിത്തവും ഉള്ള രാജാക്കന്മാരും നമ്പൂരിമാരും സംസ്കൃതത്തെ അല്ലാതെ നാട്ടുഭാഷയെ ആദരിച്ചില്ല; എന്നാൽ നാട്ടുഭാഷയോടു ബന്ധം ഇല്ലാതെ സംസ്കൃതത്തിൽത്തന്നെ കവിതചെയ്താൽ കേട്ടുരസിക്കുവാൻ ആളുകൾ ചുരുങ്ങുകയും ചെയ്യും. ഈ സ്ഥിതിക്കു് രണ്ടുംകലർന്ന കവിതയ്ക്കുവേണ്ടി ഒരു ഭാഷ സൃഷ്ടിക്കുകയേ നിർവ്വാഹമുള്ളുവല്ലോ. ഇതാണു് മണിപ്രവാളഭാഷ.
 
രണ്ടു ഭാഷകളും കലർത്തുക എന്നു വരുമ്പോൾ സംസ്കൃതപ്രകൃതികളിൽ ദ്രാവിഡവിഭക്തികളും മററുപ്രത്യയങ്ങളും ചേർക്കുന്നതുപോലെ മറിച്ചു് ദ്രാവിഡപ്രകൃതികളിൽ സംസ്കൃതവിഭക്തിലകാരാദികൾ ചേർക്കുന്നതിലും എന്താണു ന്യായവിരോധം? "ഒന്നു് ശരി; മറേറതു് തെററ്' എന്നു് നമുക്കു തോന്നുന്നുവെങ്കിൽ അതു് പഴക്കത്താലുണ്ടായ പക്ഷപാതമെന്നേ പറഞ്ഞു കൂടു. എന്നാൽ ന്യായാന്യായങ്ങളെ വിചാരിച്ചല്ലെങ്കിലും സംസ്കൃതവിഭക്ത്യാദിപ്രത്യയങ്ങൾ ചേർത്തു് ദ്രാവിഡപ്രകൃതികളിൽനിന്നും രൂപാവലി നിർമ്മിക്കുക എന്ന ഏർപ്പാടു് നടക്കാത്തതാണെന്നു് നമ്മുടെ പൂർവ്വികന്മാരും എളുപ്പത്തിൽ മനസ്സിലാക്കി. സംസ്കൃതത്തിലെ രൂപനിഷ്പാദനസമ്പ്രദായം സന്ധികൊണ്ടും ആഗമാദേശാദിവികാരങ്ങൾകൊണ്ടും പ്രകൃതി തിരിച്ചറിയുവാൻ പാടില്ലാത്തവിധം പലയിടത്തും ഭേദപ്പെട്ടുപോകും. മുൻകാണിച്ച (ഉ.സം.60) "കുഞ്ചിഭിഃ' എന്ന തൃതീയാബഹു വചനത്തിൽ വലിയ വികാരമൊന്നും കാണുന്നില്ലെങ്കിലും അതിന്റെതന്നെ "കുഞ്ചയഃ' എന്ന പ്രഥമാബഹുവചനമോ "കുഞ്ചേഃ' എന്ന ഷഷ്ഠേ്യകവചനമോ "കുഞ്ചൗ'എന്ന സപ്തമേ്യകവചനമോ നോക്കിയാൽ സന്ധികൊണ്ടുള്ള വെരൂപ്യം തെളിയും. എന്നു മാത്രമല്ല, "മകൻ', "മകൾ' ഇത്യാദി ലിംഗപ്രത്യയമുള്ള ദ്രാവിഡശബ്ദങ്ങൾക്കു് സംസ്കൃതവിഭക്തി ഒട്ടും ഘടിക്കുകയും ഇല്ല. ക്രിയാപദങ്ങളുടെ സ്ഥിതിയോ ഇതിലും കഷ്ടമാണു്. "മണ്ടന്തി' എന്ന ലട്ടു് ഒരുവിധം കഴിച്ചുകൂട്ടാമെങ്കിലും, "അമണ്ടൽ', "അമണ്ടൻ' ഇത്യാദി ലങ്രൂപങ്ങൾ ഒരിക്കലും യോജിക്കുകയില്ല. ആത്മനേപദി, പരസ്മെപദി, ഉഭയപദി, സേടു്, അനിടു്, വേടു് സർവ്വഘാതുകം, ആർദ്ധധാതുകം, ഗുണ്യം, അഗുണ്യം ഇത്യാദി ഭേദോപാധികളെല്ലാം നോക്കി അറിഞ്ഞു് ധാതുക്കളുടെ രൂപം നിർണ്ണയിക്കുന്നതു സംസ്കൃതത്തിൽത്തന്നെ ശ്രമസാദ്ധ്യമായിരിക്കുന്നു; പിന്നെയാണോ വേറൊരു ഭാഷയിൽ ഇൗവകഈവക കൃത്രിമങ്ങളെല്ലാം പ്രവർത്തിപ്പിക്കുന്നത്? അതിനാൽ സംസ്കൃതവ്യാകരണ പ്രകാരം ഭാഷാശബ്ദങ്ങൾക്കു് രൂപാവലിചെയ്യുക എന്നതു് അസാദ്ധ്യമെന്നു് മണിപ്രവാള പ്രവർത്തകന്മാർക്കു് ഉടനേ ബോധപ്പെട്ടു. ആവക പ്രയോഗങ്ങൾ ധാടിക്കു വേണ്ടി ഇടയ്ക്കിടെ തട്ടിവിട്ടിരിക്കാം എന്നല്ലാതെ ധാരാളമായി സ്വീകരിച്ചിരിപ്പാൻ ഇടയില്ല.
 
മറിച്ചു് സംസ്കൃതപ്രകൃതികൾ എടുത്തു് ഭാഷാവ്യാകരണപ്രകാരം അവയ്ക്കു് രൂപങ്ങളുണ്ടാക്കി പ്രയോഗിക്കുക എന്നതു് ധാരാളവുമായി. മധേ്യമധേ്യ സംസ്കൃതവിഭക്തിരൂപങ്ങളെയും ക്രിയാ പദങ്ങളെയും അവ്യയങ്ങളെയും പ്രയോഗിക്കാം എന്നും ഏർപ്പാടു ചെയ്തു. തെലുങ്കു്, കർണ്ണാടകം എന്നീ സ്വസൃഭാഷകളും ഈ വിധത്തിൽത്തന്നെയാണു് മണിപ്രവാളഭാഷയെ കല്പിച്ചതു്. തമിഴരും മണിപ്രവാളം പരീക്ഷിച്ചുനോക്കിയില്ലെന്നില്ല; പക്ഷേ, അതു് ആ ഭാഷയിൽ വേരൂന്നുവാൻ ഇടയാകാതെ ക്ഷയിച്ചുപോയി. മണിപ്രവാളത്തിൽ മണിയുടേയും പ്രവാളത്തിന്റേയും ചേരുമാനം ഇന്നവിധം വേണമെന്നുള്ളതിലേക്കു് തീവ്രനിയമങ്ങൾ "ലീലാതിലകം' എന്ന പുസ്തകത്തിൽ ചെയ്തുകാണുന്നതിനാൽ ഈ മിശ്രഭാഷയ്ക്കു് മലയാളദേശത്തു മാത്രമല്ല, ദ്രാവിഡഭൂഖണ്ഡം മുഴുവനും ഒരുകാലത്തു് എത്ര പ്രാബല്യം സിദ്ധിച്ചിരുന്നു എന്നു് ഉൗഹിക്കാംഊഹിക്കാം. സംസ്കൃതത്തിലെ നാമങ്ങളെയും ധാതുക്കളെയും ഭാഷയിലെടുത്താൽ രൂപസിദ്ധിക്കുവേണ്ടി അതുകളെ പെരുമാറുന്നതിനു വേണ്ടുന്ന തത്ഭവപ്രക്രിയകളും ഇക്കാലത്താണു് ഏർപ്പെട്ടതു്. പ്രധാനപ്പെട്ട ചമ്പൂഗ്രന്ഥങ്ങൾ എല്ലാം ഈ ഘട്ടത്തിൽ ഉണ്ടായ കൃതികളായിരിക്കണം.
 
സംസ്കൃതകവികൾക്കേ മണിപ്രവാളകവിത ചെയ്വാൻ സാധിക്കുകയുള്ളുവല്ലോ. അതിനാൽ ആരംഭത്തിലെ മണിപ്രവാളഗ്രന്ഥകാരന്മാരെല്ലാം നമ്പൂരിമാർ ആയിരുന്നു. അവർ സംസ്കൃതത്തിലെ വ്യാകരണത്തെ എന്നപോലെ വൃത്തശാസ്ത്രത്തെയും ഭാഷയിൽ അവതരിപ്പിച്ചു. "ഉണ്ണുനീലിസന്ദേശം', "ചന്ദ്രാത്സവം', "ചമ്പുക്കൾ' ഇതെല്ലാം സംസ്കൃതവൃത്തങ്ങളിൽ വിരചിതങ്ങളായ പദ്യങ്ങളാൽ ഉപകല്പിതമാകുന്നു. ഇൗവകഈവക കവിതകളിൽ പരിപൂർണ്ണ സംസ്കൃതങ്ങളായ ശ്ലോകങ്ങളും അപൂർവ്വമല്ല. സംസ്കൃതത്തിൽത്തന്നെ ശ്ലോകം ചമച്ചിട്ടു് വല്ല മൂലയിലും മുക്കിലും ഒന്നോ രണ്ടോ ഭാഷാപദം പ്രയോഗിച്ചാൽ ശ്ലോകം മുഴുവൻ മണിപ്രവാളമായി. എന്നാൽ ഒരു ശാസ്ത്രഗ്രന്ഥം ചെയ്യുകയാണെങ്കിൽ അതിനു മലയാളം തൊട്ടുതെറിപ്പിച്ച മണിപ്രവാളം പോലും പോരാ, ശുദ്ധസംസ്കൃതംവേണം എന്നായിരുന്നു അന്നത്തെ വിചാരം; അതാണു് "ലീലാതിലകം' സംസ്കൃതത്തിലെഴുതുവാൻ ഉള്ള കാരണം. മധ്യഘട്ടത്തിലെ മണിപ്രവാളകവികളായ ബ്രാഹ്മണരുടെ കൂട്ടത്തിൽ ചെറുശ്ശേരി ഒരാൾ മാത്രമേ സംസ്കൃതഭ്രമം കയറിമറിഞ്ഞു് ഭാഷയെ അനാദരിക്കാതിരുന്നിട്ടുള്ളു. ഇതരവർഗ്ഗക്കാരാകട്ടെ, തമിഴിനു് ജാത്യാലുള്ള പ്രാധാന്യം മറന്നു കളഞ്ഞില്ല. അവർ "കവിപാടിയത്' തമിഴ്വൃത്തങ്ങളിൽത്തന്നെ ആയിരുന്നു; സൗകര്യത്തിനുവേണ്ടി സംസ്കൃതപദങ്ങളെയും സമാസങ്ങളെയും അപൂർവ്വമായി വിഭക്ത്യന്തങ്ങളെയുംകൂടി ഉപയോഗിച്ചു എന്നേ ഉള്ളൂ. ഇക്കൂട്ടത്തിൽ പ്രധാനികൾ നിരണംകവിയായ കണ്ണശ്ശപ്പണിക്കരും അയ്യപ്പിള്ള ആശാനും ആകുന്നു. ഈ ഘട്ടത്തിലും തച്ചൊള്ളിപ്പാട്ടു് മുതലായ ചില കൃതികൾ സംസ്കൃതബന്ധം ഒട്ടും കൂടാതെ ഉണ്ടായിട്ടുണ്ടു്. ഭാഷയുടെ ഉപചയത്തെപ്പററി നോക്കുമ്പോൾ ഇക്കാലത്തു് മുൻചൊന്ന ആറു നയങ്ങളിൽ ഓരോന്നിനും, ഗൃഹ്യഭാഷയിൽ ശാശ്വതികമായ പ്രതിഷ്ഠ ലഭിക്കുകയാൽ ഗ്രന്ഥഭാഷയിലും പ്രവേശം പ്രായേണ സർവ്വസമ്മതമായി സിദ്ധിച്ചു.
 
'''3.''' ഇത്രയുംകാലംകൊണ്ടു് കേരളഭാഷയ്ക്കു് പ്രായംതികഞ്ഞു് തന്റേടം വന്നു. ഇനിമേൽ ഒരു രക്ഷകർത്താവിനു് കീഴടങ്ങി ഇരിക്കുന്ന ആവശ്യം ഇല്ല. യൗവനദശയിൽ എത്തിയ സ്ഥിതിക്കു് മേലാൽ സഹായത്തിനു വേണ്ടതു് രക്ഷകർത്താവല്ല; ഭർത്താവാണു്. ബാല്യംമുതൽതന്നെ ഉള്ള സഹവാസത്താൽ മനസ്സിനു് നന്നേ ഇണങ്ങിയ ഒരു വരൻ അടുത്തുതന്നെ ഉണ്ടായിരുന്നുതാനും. ദ്രാവിഡഗോത്രജാതയായ "സൗഭാഗ്യവതി കേരളഭാഷ' ആര്യവംശാലങ്കാരഭൂതനായ "ചിരഞ്ജീവി സംസ്കൃതവര'ന്റെ സ്വയംവരവധുവായ്ച്ചമഞ്ഞു് മേല്ക്കുമേൽ ഉല്ലസിക്കുന്നു. ഈ ശോഭനമായ സംബന്ധം അല്ലെങ്കിൽ വിവാഹം വേണ്ടുംവണ്ണം ആലോചിച്ചു് ഭംഗിയായി നടത്തിയ ആൾ സാക്ഷാൽ തുഞ്ചത്തു് രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാൻ ആകുന്നു. സംസ്കൃതവല്ലഭയായിച്ചമഞ്ഞ മലയാളഭാഷയ്ക്കു് തമിഴിന്റെ ജീർണ്ണവും വർണ്ണകലുഷവും ആയ അക്ഷരമാലാകഞ്ചുകം ഒട്ടും പര്യാപ്തമല്ലെന്നായി. കേരളീയവിവാഹസമ്പ്രദായത്തിൽ "മുണ്ടുകൊടുക്കുക'യാണല്ലോ ഒരു പ്രധാനക്രിയ. ഭാഷകൾക്കു വസ്ത്രസ്ഥാനം വഹിക്കുന്നതു് അക്ഷരമാലയാണ്; അതിനാൽ മലയാളഭാഷ സംസ്കൃതദത്തമായ ആര്യ എഴുത്തു് ഇക്കാലത്തു സ്വീകരിച്ചു. അക്ഷരമാല മാറിയതോടുകൂടി മലയാളത്തിന്റെ ബാഹ്യവേഷം ആകെപ്പാടെ മുഴുവൻ ഭേദപ്പെടുകയും ചെയ്തു.
 
മണിപ്രവാളത്തിനു് പ്രാചീനന്മാർ വളരെ നിഷ്കർഷിച്ചു് ലക്ഷണം ചെയ്തിട്ടുണ്ടു്. ഇൗയിടെഈയിടെ കണ്ടുകിട്ടിയ "ലീലാതിലകം' എന്ന ഗ്രന്ഥം മലയാളഭാഷയിൽ കവിത ആരംഭിച്ച അക്കാലത്തുതന്നെ മഹാന്മാർ ചെയ്തിട്ടുള്ള വ്യവസ്ഥകളെ എല്ലാം വ്യക്തമായിപ്രസ്താവിക്കുന്നുണ്ടു്. "ലീലാതിലകം" എന്നതു് മണിപ്രവാളകവിതയെപ്പററി സംസ്കൃതത്തിൽ ചമച്ചിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണു്. ഈ ഗ്രന്ഥത്തിനു് "ശില്പം' എന്നു പേരുള്ള എട്ടു വിഭാഗങ്ങൾ ഉണ്ടു്. മണിപ്രവാളത്തിന്റെ സ്വരൂപവും ലക്ഷണവും ഒന്നാംശില്പത്തിൽ വിവരിച്ചിരിക്കുന്നു. മണിപ്രവാളശരീരനിരൂപണമാണു് രണ്ടാംശില്പം. ഇതിൽ ഭാഷയുടെ നിരുക്തവും നാമങ്ങളുയെടും ക്രിയാപദങ്ങളുടെയും രൂപനിഷ്പത്തിയും അടങ്ങിയിരിക്കുന്നു. മൂന്നാംശില്പം സന്ധിവിവരണം ആകുന്നു. ദോഷാലോചനം നാലാം ശില്പത്തിലും, ഗുണവിചാരം അഞ്ചാംശില്പത്തിലും ചെയ്തിരിക്കുന്നു, ശബ്ദാലങ്കാരം ആറിലും അർത്ഥാലങ്കാരം ഏഴിലും എന്നു്. അലങ്കാരപ്രതിപാദനപരങ്ങളാണു് അടുത്ത രണ്ടു ശില്പങ്ങൾ. ഒടുവിലത്തേതായ എട്ടാംശില്പം രസനിരൂപണത്തിനായി വിനിയോഗിക്കപ്പെട്ടിരിക്കുന്നു. ഇൗവിധംഈവിധം ശബ്ദശാസ്ത്രവും അലങ്കാരശാസ്ത്രവും കൂടിക്കലർന്നതാണു് "ലീലാതിലകം'. ഗ്രന്ഥകർത്താവിന്റെ പേർ അറിയുന്നതിനു മാർഗ്ഗമില്ല. കാശികാവൃത്തി, കാവ്യപ്രകാശം മുതലായ സംസ്കൃതഗ്രന്ഥങ്ങളുടെ തോതിലാണു് ഈ ഗ്രന്ഥം ചമച്ചിട്ടുള്ളതു്. കാശികാവൃത്ത്യാദികളിലെപ്പോലെ ലീലാതിലകകാരനും മൂലഭൂതങ്ങളായ ചില സൂത്രങ്ങളെ എടുത്തു് വ്യാഖ്യാനിക്കുകയും ഉദാഹരിക്കുകയും ചെയ്തിട്ടു് അതിനുപരി പലവിചാരണകളും സ്വതന്ത്രമായിചെയ്യുന്നു. സൂത്രങ്ങൾ സ്വയം പ്രണീതങ്ങളല്ല; പുരാണങ്ങളാണെന്നു് പറയേണ്ടിയിരിക്കുന്നു. എന്തെന്നാൽ ചിലയിടത്തു് "ച' ശബ്ദം ഉത്തര സൂത്രത്തിൽനിന്നും "അനുകർഷിക്കണം' എന്നും മററും പ്രസ്താവിച്ചുകാണുന്നു. സൂത്രവും വൃത്തിയും ഒരാൾതന്നെ നിർമ്മിച്ചതാണെങ്കിൽ ഇൗവകഈവക റിമാർക്കുകൾക്കു് ആവശ്യം ഇല്ല. സൂത്രകാരൻ വേറെ ഒരാൾ ആണെന്നു് അതിനാൽ കല്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ ആ ആചാര്യൻ ആരാണെന്നു് ഉൗഹിക്കുന്നതിനു്ഊഹിക്കുന്നതിനു് ലീലാതിലകം മുഴുവൻ ശ്രദ്ധയോടുകുടി വായിച്ചിട്ടും എനിക്കു സാധിച്ചിട്ടില്ല. ലീലാതിലകം എഴുതിയ ആൾ തമിഴിലും സംസ്കൃതത്തിലും ഒന്നുപോലെ പ്രാമാണികത്വം ലഭിച്ച ഒരു മഹാൻ ആയിരുന്നു എന്നുമാത്രം നിസ്സംശയമായിപ്പറയാം. ഇതിൽ ഉദാഹരണത്തിനു് എടുത്തിട്ടുള്ള ശ്ലോകങ്ങൾ മിക്കതും അശ്രുതപൂർവ്വങ്ങളാണ്; എന്നാൽ ഉണ്ണുനീലിസന്ദേശത്തിലെ ചില ശ്ലോകങ്ങൾ ഉദാഹരിച്ചു കാണുകയാൽ ആ സന്ദേശഗ്രന്ഥത്തിനു മേലാണു് ലീലാതിലകം രചിക്കപ്പെട്ടതു് എന്നുമാത്രം ഉൗഹിക്കാംഊഹിക്കാം.
 
"മണിപ്രവാളത്തിന്റെ ശബ്ദശാസ്ത്രവും അലങ്കാരശാസ്ത്രവും ആണു് ലീലാതിലകം' എന്നു പറഞ്ഞുവല്ലൊ. അതിൽ ആലങ്കാരികസിദ്ധാന്തങ്ങൾക്കു പറയത്തക്ക ഭേദങ്ങളൊന്നും ഇതേവരെ വന്നിട്ടില്ല; ശബ്ദശാസ്ത്ര നിയമങ്ങളിലാകട്ടെ ചില ഭേദഗതികൾ സംഭവിച്ചിട്ടുണ്ട്:
വരി 76:
തിരുവനന്ത (ാ) പുരന്തങ്കുമാനന്തനേ.''}}
 
എന്ന ഉദാഹരണം രാമചരിതത്തിൽനിന്നായിരിക്കാം എന്നു് ഉൗഹിപ്പാൻഊഹിപ്പാൻ വഴിയുണ്ടു്. ഈ ഉൗഹംഊഹം ശരിയാണെങ്കിൽ രാമചരിതകാരനായ വഞ്ചിമഹാരാജാവിനു് ഇപ്പുറമാണു് ലീലാതിലകത്തിന്റെ ഉത്ഭവം എന്നു തെളിയുന്നു. എന്നാൽ എതുക (ദ്വിതീയാക്ഷരപ്രാസം) മണിപ്രവാളത്തിലും ചിലപ്പോൾ ഉപയോഗിച്ചു വരുന്നു എന്നു മററുദാഹരണശ്ലോകങ്ങളിൽനിന്നു കാണുന്നുണ്ടു്.
 
ലീലാതിലകത്തിൽ കാണുന്ന ലക്ഷ്യങ്ങളിൽനിന്നും നമുക്കു ലഭിക്കുന്ന ഭാഷാചരിത്ര വാസ്തവങ്ങൾ എന്തെല്ലാമെന്നു നോക്കാം: ആദികാലത്തു് മലയാളദേശത്തു നാടോടിയായി സംസാരിച്ചിരുന്ന ഭാഷയ്ക്കു് "തമിഴ്' എന്നായിരുന്നു പേർ. സാക്ഷാൽ തമിഴിന്"പാണ്ടിത്തമിഴ്' എന്നും ഈ നാട്ടിലേതിനു് "മലയാംതമിഴ്' എന്നും ഭേദം കല്പിച്ചിരിക്കാം. "മലയാംതമിഴ്' എന്നതു് "മലയാണ്മ' എന്നു ചുരുങ്ങിയിരിക്കണം. നാടോടിബ്ഭാഷയിൽ നിന്നും സ്വല്പം ഉയർന്നു് ഒരു ഗ്രന്ഥഭാഷ ഉണ്ടായിരുന്നു. അതു് ഗദ്യമെഴുന്നതിനു ചുരുക്കമായിട്ടേ ഉപയോഗിച്ചിരുന്നുള്ളു. പദ്യകരണം രണ്ടു വഴിക്കായിരുന്നു: ഒന്നാമതു്, ആദ്യക്ഷരപ്രാസമോ ദ്വിതീയാക്ഷരപ്രാസമോ (അന്താദിപ്രാസമോ) നിയമേന ഉപയോഗിച്ചു് തമിഴുവൃത്തങ്ങളിൽ സംസ്കൃതപ്രയോഗം ചുരുക്കി പ്രയോഗിക്കുന്നപക്ഷവും തത്ഭവരീതിയിൽ അക്ഷരഭേദംചെയ്തു് സംസ്കൃതവർണ്ണമാല ഉപയോഗിക്കാതെ വട്ടെഴുത്തിൽ എഴുതിയിട്ടുള്ള പാട്ടുകളുടെ മട്ടു്. രണ്ടാമതു്, സംസ്കൃതവിഭക്ത്യന്തം ചേർത്തു് നിയതമായുള്ള പ്രാസനിർബന്ധംകൂടാതെ രസപ്രധാനമായ വസന്തതിലകാദിവൃത്തങ്ങളിൽ രചിച്ചിട്ടുള്ള മണിപ്രവാളമാർഗ്ഗം. സംസ്കൃതപ്രാധാന്യത്താൽ മണിപ്രവാളകൃതികൾ ആര്യഎഴുത്തിൽത്തന്നെ എഴുതണമെന്നു കൂടി നിർബന്ധം ഉണ്ടായിരുന്നു. "രാമചരിതം' മുതലായതിനു് പാട്ടിനും, "ഉണ്ണുനീലിസന്ദേശം' മുതലായതു് മണിപ്രവാളത്തിനും ഉദാഹരണങ്ങൾ. "രാമചരിത'ത്തിന്റെ വഴിപിടിച്ചു് അയ്യപ്പിള്ള ആശാൻ കണ്ണശ്ശപ്പണിക്കർ മുതൽപേർ മുറയ്ക്കു പാട്ടുകൾ എഴുതി. ഇക്കൂട്ടത്തിൽ ഒടുവിലത്തേതായിരിക്കണം "കൃഷ്ണപ്പാട്ടു്.' ഉണ്ണുനീലിസന്ദേശത്തിന്റെ മാതൃകയിലും കൃതികൾ പലതും ഉണ്ടായിരിക്കണം. എന്നാൽ ഒററശ്ലോകങ്ങൾ അല്ലാതെ പ്രബന്ധങ്ങൾ ഏറെ വെളിപ്പെട്ടു കഴിഞ്ഞിട്ടില്ല. "ചെല്ലൂർമാഹാത്മ്യം' മുതലായ ചമ്പൂപ്രബന്ധങ്ങൽ ആയിരിക്കണം ഈ വർഗ്ഗത്തിലെ അർവ്വാചീനകൃതികൾ.
"https://ml.wikisource.org/wiki/കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്