"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Joshua}} {{Navi| Prev=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകം/അദ്ധ്യായം 34| Next=സത്യവേദപുസ...
 
No edit summary
വരി 5:
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു:
 
{{verse|2}} എന്റെ ദാസനായ മോശെ മരിച്ചു; ആകയാല്‍ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിന്‍ .
 
{{verse|3}} നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന്‍ മോശെയോടു കല്പിച്ചതുപോലെ നിങ്ങള്‍ക്കു തന്നിരിക്കുന്നു.
 
{{verse|4}} മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
 
{{verse|5}} നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്‍ക്കയില്ല; ഞാന്‍ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
 
{{verse|6}} ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാന്‍ അവര്‍ക്കും കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.
 
{{verse|7}} എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
 
{{verse|8}} ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുതു; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും.
 
{{verse|9}} നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.
 
{{verse|10}} എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു:
 
{{verse|11}} പാളയത്തില്‍ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞിട്ടു യോര്‍ദ്ദാന്നക്കരെ കടക്കേണ്ടതാകയാല്‍ ഭക്ഷണസാധനം ഒരുക്കിക്കൊള്‍വിന്‍ എന്നു കല്പിപ്പിന്‍ .
 
{{verse|12}} പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാല്‍:
 
{{verse|13}} യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഔര്‍ത്തുകൊള്‍വിന്‍ ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.
 
{{verse|14}} നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോര്‍ദ്ദാന്നിക്കരെ മോശെ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാല്‍ നിങ്ങളില്‍ യുദ്ധപ്രാപ്തന്മാരായവര്‍ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാര്‍ക്കും മുമ്പായി കടന്നുചെന്നു
 
{{verse|15}} യഹോവ നിങ്ങള്‍ക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കും കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങള്‍ യഹോവയുടെ ദാസനായ മോശെ കിഴക്കു യോര്‍ദ്ദാന്നിക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.
 
{{verse|16}} അവര്‍ യോശുവയോടു: നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങള്‍ പോകും.
 
{{verse|17}} ഞങ്ങള്‍ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാല്‍ മതി.
 
{{verse|18}} ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താല്‍ അവന്‍ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രംഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.
 
 
 
{{Navi|
Prev=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകം/അദ്ധ്യായം 34|
Next=സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 2|
}}
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_1" എന്ന താളിൽനിന്ന് ശേഖരിച്ചത്