"കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 140:
മേൽക്കാണിച്ച 53 ഉച്ചാരണങ്ങളിൽ ഓരോന്നും ഒരു വർണ്ണമാകുന്നു. മലയാളവാക്കുകൾ ആസകലം ഇവെയ മാറ്റിയും മറിച്ചും കൂട്ടിച്ചേർത്താൽ ഉളവാകുന്നവേയ ഉള്ളു. "ക' മുതൽ "' വരെ ഉള്ളവയിൽ സൗകര്യത്തിനുവേണ്ടി "അ' എന്ന ആദ്യവർണ്ണത്തെക്കൂടി ചേർത്താണു് ഉച്ചരിക്കുക സമ്പ്രദായം; അതിനാൽ അവയിൽ ക്‌, ഖ്‌, ഗ്‌ ഇത്യാദി "അ' വിട്ടുള്ള ഉച്ചാരണമേ ഇവിടെ ഗ്രാഹ്യമാകുന്നുള്ളു. " ്‌ ' എന്ന ചന്ദ്രക്കലാചിഹ്നം അകാരത്തെ തള്ളി ഉച്ചരിക്കണമെന്നു കാണിക്കുന്നു. മേൽക്കാണിച്ച 53 എണ്ണങ്ങളുെട ഉച്ചാരണത്തിനു് ആണു് വർണ്ണമെന്നു പേർ ചെയ്തതു്‌. ആ ഉച്ചാരണത്ത കുറിക്കുന്ന "അ',"ആ' മുതലായ ചിഹ്നങ്ങൾക്കാകട്ടെ, "ലിപി' എന്നു പേർ. ലിപിയെ അല്ലാതെ വർണ്ണത്ത എഴുതിക്കാണിപ്പാൻ നിർവ്വാഹം ഇല്ല. ഒരേ വർണ്ണത്തിനുതെന്ന ചിഹ്നമായിട്ടു് ഓരോരോ ഭാഷക്കാർ ഓരോരോ ലിപികളെ ഉപേയാഗിക്കുന്നു. എങ്ങനെ എന്നാൽ: "അ' എന്നു് ഇവിടെ കാണിച്ച ഉച്ചാരണത്തിനു തമിഴിൽ എന്നും, ഗ്രന്ഥത്തിൽ എന്നും തെലുങ്കിൽ എന്നും, സംസ്കൃതത്തിൽ എന്നും, ഇംഗ്ലീഷിൽ A എന്നും ഇങ്ങനെ പലമാതിരി ലിപികൾ ഏർപ്പെട്ടിരിക്കുന്നു. അതിനാൽ വാസ്തവമായതു പദാർത്ഥം; അതിനെ കുറിക്കുന്ന ശബ്ദം വർണ്ണം; ആ വർണ്ണത്തെ ഓർമ്മിപ്പിക്കുന്ന എഴുത്തു് ലിപി. ഉച്ചരിക്കുന്നതും എഴുതുന്നതും പലവിധമായാലും ആന, ഗജം, എലിഫെന്റ് ഇതെല്ലാം തുമ്പിക്കൈയും വാലും മറ്റും ഉള്ള ഒരു വലിയ നാല്ക്കാലിജന്തുവിനെത്തന്നെ കുറിക്കുന്നു.
 
"സ്വരം'എന്നും, "വ്യഞ്ജനം' എന്നും ധ്വനികൾലക്കു് രണ്ടു മഹാവിഭാഗം ചെയ്തതിൽ സ്വരങ്ങളെ മാത്രമേ തനിയേ ഒറ്റയായിട്ടു് ഉച്ചരിക്കുവാൻ സാധിക്കുകയുള്ളൂ; വ്യഞജനങ്ങളാകെവ്യഞ്ജനങ്ങളാകെ" ഉച്ചാരണാർഹമാകണെമങ്കിൽ സ്വരസഹായം ആവശ്യപ്പെടുന്നു. മാവു്‌, പിലാവു് മുതലായ മരങ്ങളെപ്പോലെ സ്വതന്ത്രങ്ങളാണു് സ്വരങ്ങൾ. അതുകളിൽ മുളച്ചുവരുന്ന ഇത്തിൾപ്പോലെ പരാശ്രയികളാണു് വ്യഞ്ജനങ്ങൾ. അ, ഇ, ഉ എന്നു് സ്വരങ്ങൾ തനിയേ നിൽക്കും; വ്യഞജനമാകെട്ടവ്യഞ്ജനമാകട്ടെ, ക, കി, കു എന്ന്‌ ആ സ്വരങ്ങളുടെ മുമ്പിൽ ശ്രവിക്കെപ്പടുന്നേതയുള്ളു. "ക്‌' ന്നു് ഒറ്റയായിട്ടു് എടുത്തു് ഉച്ചരിക്കുവാൻ സാധിക്കുന്നില്ല. "ഉലകു്' എന്നും മറ്റും ഉള്ള വാക്കുകളിൽ "ക്‌' ഒറ്റയായി നിൽക്കുമ്പോലെ തോന്നാം; എന്നാൽ, അവിടെയും "സംവൃതോകാരം' എന്നു പറയുന്ന ഒരു സ്വരം ഉണ്ടെന്നു് ഉപരി സ്പഷ്ടമാകും. ഏതെങ്കിലും ഒരു സ്വരച്ഛായ ചേരാതെ വ്യഞ്ജനം ഉച്ചരിച്ചു നോക്കിയാൽ വെളിയിൽ പുറപ്പെടുകയില്ല. വ്യഞജനങ്ങൾക്കു്വ്യഞ്ജനങ്ങൾക്കു് ഈവിധം സ്വര സഹായം അപരിഹാര്യമാകയാലാണു് എല്ലാ വ്യഞജനങ്ങളേയുംവ്യഞ്ജനങ്ങളേയും "അ' ചേർത്തു് ഉച്ചരിക്കുക എന്നു് ഏർപ്പാടു് ചെയ്തതതു്
 
വൈശഷികന്മാർ ""ലോകത്തിെല വസ്തുക്കളെല്ലാം പഞ്ചഭൂതങ്ങളെക്കൊണ്ടു ചമച്ചതാണു്‌'' എന്നു പറയുംപോലെയോ, അല്ലെങ്കിൽ ആധുനികരസതന്ത്രക്കാർ ""സ്വർണ്ണം മുതലായ ലോഹങ്ങളാലും, ഗന്ധകം മുതലായ അലോഹങ്ങളാലും ഘടിതമാണു ജഗത്തു്‌''എന്നു പറയുമ്പോലെയോ ഭാഷയെ അപ്രഗഥനംചെയ്താൽ അതിന്റെ മൂലതത്ത്വം സ്വരം, വ്യഞജനംവ്യഞ്ജനം എന്നു് രണ്ടുവിധമായ വർണ്ണമാണെന്നതിനു സംശയമില്ല. എന്നാൽ വൈശേശഷികന്മാരുെട പൃഥ്വിവ്യാദി പഞ്ചഭൂതങ്ങെളെക്കാണ്ടും രസതന്ത്രക്കാരുടെ സ്വർണ്ണഗന്ധകാദികൊണ്ടും അല്ല നാം ലോകത്തിൽ പെരുമാറുന്നതു്‌. നാം ഉപയോഗിക്കുന്ന പൃഥ്വിവ്യാദികളും സ്വർണ്ണഗന്ധകാദികളും മറ്റും മൂലതത്ത്വങ്ങേളാടു കലരുകയാൽ അവരുടെ ദൃഷ്ട്യാ അത്യന്തം അശുദ്ധങ്ങളാണ്‌. അതുപോലെ ഭാഷാശാസ്ത്രപകാരം മൂലതത്ത്വമായ വർണ്ണത്തെ അല്ല, പല വർണ്ണങ്ങൾ കലർന്നു് ഉണ്ടാകുന്ന അക്ഷരം ആണു് നാം എഴുതുന്നതു്.
 
ഭ്‌, ഊ എന്ന്‌ രണ്ടു വർണ്ണം ചേർന്നുണ്ടായതാണു് ഭൂ എന്ന അക്ഷരം
"https://ml.wikisource.org/wiki/കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്