"തിരഞ്ഞെടുത്ത ഹദീസുകൾ/മയ്യിത്തു സംസ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ൌ -> ൗ
വരി 39:
20) ആയിശ(റ) നിവേദനം: നബി(സ)യെ മൂന്ന് വസ്ത്രത്തിലാണ് കഫൻ ചെയ്തത്. അതിൽ തലപ്പാവും കുപ്പായവും ഉണ്ടായിരുന്നില്ല. (ബുഖാരി. 2. 21. 361)
 
21) സഅ്ദ്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: അബ്ദുറഹ്മാനുബ്നു ഔഫ്(റ)ന്റെ അടുത്ത് അദ്ദേഹത്തിനുള്ള ഭക്ഷണം ഹാജരാക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: മുസ്വ്അബ്ബ്നു ഉമൈർ വധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാൾ ഉത്തമനായിരുന്നു. ഒരു തുണികഷ്ണം മാത്രമാണ് അദ്ദേഹത്തെ കഫൻ ചെയ്യാൻ ലഭിച്ചത്. ഹംസ(റ)യും വധിക്കപ്പെട്ടു. അല്ലെങ്കിൽ മറ്റൊരു പുരുഷൻ - അദ്ദേഹവും എന്നേക്കാൾ ശ്രേഷ്ഠനായിരുന്നു. അദ്ദേഹത്തെയും കഫൻ ചെയ്യാൻ ഒരു പുതപ്പിന്റെ കഷ്ണം മാത്രമാണ് ലഭിച്ചത്. നമ്മുടെ കർമ്മഫലം ഈ ഭൌതികഭൗതിക ജീവിതത്തിൽ തന്നെ ധൃതിപ്പെട്ട് ലഭിക്കപ്പെടുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. ശേഷം അദ്ദേഹം കരയാൻ തുടങ്ങി. (ബുഖാരി. 2. 23. 364)
 
22) ഖബ്ബാബ്(റ) നിവേദനം: അല്ലാഹുവിന്റെ പ്രീതി തേടികൊണ്ട് ഞങ്ങൾ നബി(സ) യോടൊപ്പം ഹിജ്റ പോയി. അപ്പോൾ ഞങ്ങൾക്കുള്ള പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു: ഞങ്ങളിൽ ചിലർ തങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഈ ലോകത്ത് വെച്ച് യാതൊന്നും ആസ്വദിക്കാതെ മരണപ്പെട്ടു. മുസ്വ്അബ്(റ) അവരിൽ ഉൾപ്പെടുന്നു. തന്റെ പഴം പാകമാവുകയും അത് പറിച്ചെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. മുസ്വ്അബ്(റ) ഉഹ്ദ് യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ ഒരു പുതപ്പ് മാത്രമാണ് അദ്ദേഹത്തെ കഫൻ ചെയ്യാൻ ഞങ്ങൾ കണ്ടത്. തല മറച്ചാൽ കാൽ പുറത്തുകാണും. കാൽ മറച്ചാൽ തല പുറത്ത് കാണും. അപ്പോൾ അതുകൊണ്ട് തല മറക്കുവാനും കാലിൽ പുല്ല് വെച്ച് കെട്ടുവാനും നബി(സ) നിർദ്ദേശിച്ചു. (ബുഖാരി. 2. 23. 366)
വരി 65:
33) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തിന്റെ പേരിൽ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല. (ബുഖാരി. 2. 23. 382)
 
34) സഅ്ദ്ബ്നു അബീവഖാസ്(റ) നിവേദനം: ഹജ്ജുത്തുൽ വദാഇന്റെ വർഷം ഞാൻ(മക്കയിൽ) രോഗ ബാധിതനായിരിക്കുമ്പോൾ നബി(സ) എന്നെ സന്ദർശിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: എന്റെ രോഗം അങ്ങേക്കറിയാവുന്നത് പോലെ മുർച്ഛിച്ചു കഴിഞ്ഞിരുന്നു. ഞാൻ മുതലാളിയാണ്. എന്നാൽ എന്നെ ഒരു പുത്രി മാത്രമാണ് അനന്തരമെടുക്കുക. എന്റെ ധനത്തിൽ മൂന്നിൽ രണ്ടു ഭാഗം ഞാൻ ദാനം ചെയ്യട്ടെയോ? നബി(സ) അരുളി: പാടില്ല. ഞാൻ ചോദിച്ചു: പകുതിയായാലോ? അത് തന്നെ കൂടുതലാണ്. നിശ്ചയം നീ നിന്റെ അനന്തരവകാശികളെ ദരിദ്രന്മാരാക്കി യാചിക്കാൻ വിടുന്നതിനേക്കാൾ ഉത്തരം അവരെ സമ്പന്നരാക്കി വിടുകയാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നീ ചിലവഴിക്കുന്ന എന്തിനും നിനക്ക് പ്രതിഫലം ലഭിക്കും. നിന്റെ ഭാര്യക്ക് കൊടുക്കുന്ന ആഹാരത്തിന് കൂടി നിനക്ക് പ്രതിഫലം ലഭിക്കുന്നതാണ്. ഞാൻ ചോദിച്ചു. പ്രവാചകരേ! എന്റെ സ്നേഹിതന്മാർ മക്കയിൽ നിന്ന് തിരിച്ചുപോയശേഷം എനിക്ക് ഇവിടെ പിന്തി നിൽക്കേണ്ടിവരുമോ? എന്നിട്ട് നീ സൽക്കർമ്മം ചെയ്യുകയും ചെയ്യുന്ന പക്ഷം അത് വഴി നിനക്ക് ഓരോ ഉന്നത പദവി ലഭിക്കാതിരിക്കുകയില്ല. ഒരു പക്ഷെ നീ പിൽക്കാലത്ത് ജീവിച്ചിട്ട് നിന്നെക്കൊണ്ട് ചിലർക്ക് ഉപകാരവും മറ്റു ചിലർക്ക് ഉപദ്രവവും അനുഭവിക്കേണ്ടി വന്നേക്കാം. അല്ലാഹുവേ!. എന്റെ അനുയായികൾക്ക് അവരുടെ ഹിജ്റ(പാലായനം) നീ പൂർത്തിയാക്കിക്കൊടുക്കണമേ! അവരെ അവരുടെ പഴയ നിലപാടിലേക്ക് തിരിച്ചു വിടരുതേ! എന്നാൽ പാവം സഅ്ദ്ബ്നു ഖൌലഖൗല അദ്ദേഹം മക്കയിൽ വെച്ചുതന്നെ മരണമടഞ്ഞു. നബി(സ) അദ്ദേഹത്തിന്റെ പേരിൽ അനുശോചനം രേഖപ്പെടുത്തി. (ബുഖാരി. 2. 23. 383)
 
35) ആയിശ(റ) നിവേദനം: ഇബ്നു ഹാരിസത്ത്(റ) ജഅ്ഫർ(റ) ഇബ്നുറവാഹ(റ) എന്നിവരുടെ മരണവൃത്താന്തം എത്തിയപ്പോൾ തിരുമേനി(സ) ദു:ഖിതനായി. ഞാൻ വാതിലിന്റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടക്ക് ഒരാൾ നബി(സ)യുടെയടുക്കൽ വന്നിട്ട് ജഅ്ഫറിന്റെ ഭാര്യയെ പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോൾ അതിൽ നിന്ന് വിരോധിക്കുവാൻ നബി(സ) കൽപ്പിച്ചു. അദ്ദേഹം തിരിച്ചുപോയി. അൽപം കഴിഞ്ഞശേഷം വന്നു തന്നെ അവർ അനുസരിക്കുന്നില്ലെന്നു നബി(സ)യെ അറിയിച്ചു. നബി(സ) പറഞ്ഞു. നീ ഒന്നുകൂടി അവരെ വിരോധിക്കുക. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു. ദൈവദൂതരേ! ആ സ്ത്രീ ഞങ്ങൾ പറഞ്ഞത് കൂട്ടാക്കുന്നില്ല എന്നു പറഞ്ഞു. ആയിശ(റ) പറയുന്നു. അപ്പോൾ നബി(സ) പറഞ്ഞു. നീ അവളുടെ വായിൽ കുറെ മണ്ണ് വാരിയിടുക. ആയിശ(റ) പറഞ്ഞു:(നബി അയച്ചു മനുഷ്യന്) നാശം നീ നബി കൽപ്പിച്ചത് എന്തു കൊണ്ട് ചെയ്തില്ല. നബി(സ)യെ നീ ക്ളേശിപ്പിക്കുന്നതിൽ വീഴ്ച വരുത്തയതുമില്ല. (ബുഖാരി. 2. 23. 386)
വരി 89:
45) ജാബിർ (റ) നിവേദനം: ഞങ്ങളുടെ അരികിലൂടെ ഒരു മയ്യിത്ത് കടന്നുപോയപ്പോൾ നബി(സ) എഴുന്നേറ്റു നിന്നു. നബി(സ) യോടൊപ്പം ഞങ്ങളും എഴുന്നേറ്റു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ നബി(സ) അരുളി: നിങ്ങൾ ഏത് മയ്യിത്ത് കണ്ടാലും എഴുന്നേൽക്കുവീൻ. (ബുഖാരി. 2. 23. 398)
 
46) അബ്ദുറഹ്മാൻ(റ) നിവേദനം: സഹ്ല്(റ) ഖൈസ്(റ) എന്നിവർ ഒരിക്കൽ ഖാദിസ്സിയ്യയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവരുടെ മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവുകയും അവർ രണ്ടുപേരും എഴുന്നേൽക്കുകയും ചെയ്തു. ഇതു ഇവിടുത്തെ ഒരു നാട്ടുകാരിൽ അതായത് ഇസ്ലാമിക ഭരണത്തിൽ മുസ്ളിം പൌരന്മാരിൽപ്പെട്ടതാണെന്ന്പൗരന്മാരിൽപ്പെട്ടതാണെന്ന് അവരോട് പറയപ്പെട്ടു. ഉടനെ അവരിരുവരും പറഞ്ഞു: നബി(സ)യുടെ അടുക്കലൂടെ ഒരു ജനാസ കടന്നുപോയപ്പോൾ നബി(സ) എഴുന്നേറ്റു നിന്ന സമയത്ത് അതൊരു ജൂതന്റെ മയ്യിത്താണെന്ന് പറയപ്പെട്ടു. നബി(സ) പറഞ്ഞു. അതും ഒരു മനുഷ്യനല്ലയോ? (ബുഖാരി. 2. 23. 399)
 
47) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: മയ്യിത്ത് കട്ടിലിൽ വെച്ച് പുരുഷന്മാർ അത് ചുമലിലേറ്റി പുറപ്പെട്ടാൽ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കിൽ എന്നെയും കൊണ്ടു വേഗം പോവുക എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ അഹാ കഷ്ടം! എന്നെ നിങ്ങൾ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേൾക്കും. മനുഷ്യൻ അതു കേട്ടാൽ ബോധം കെട്ടുപോകും. (ബുഖാരി. 2. 23. 400)
വരി 125:
63) ജാബിർ(റ) നിവേദനം: നബി(സ) ഉഹ്ദ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഈരണ്ടു പേരെ ഒരുമിച്ച് ഒരു വസ്ത്രത്തിൽ കഫൻ ചെയ്തിരുന്നു. അവിടുന്നു ചോദിക്കും: ഇവരിൽ അധികം ഖുർആൻ മന:പാഠമാക്കിയ ആൾ ആരാണ്? അവരിൽ ഖുർആൻ മന:പാഠമാക്കിയത് ഇന്നയാളാണെന്ന് നബി(സ)യോട് ചൂണ്ടിക്കാണിച്ചാൽ അദ്ദേഹത്തെ ആദ്യം ഖബറിൽ വെക്കും. അവിടുന്നു അരുളും: പരലോകദിവസം ഇവർക്കുവേണ്ടി ഞാൻ സാക്ഷി നിൽക്കും. യുദ്ധത്തിൽ വധിക്കപ്പെട്ടവരെ അവരുടെ രക്തത്തോട് കൂടിതന്നെ ഖബറടക്കം ചെയ്യാൻ അവിടുന്ന് കൽപ്പിക്കും. അവരെ കുളിപ്പിക്കുകയോ അവരുടെ പേരിൽ മയ്യിത്ത് നമസ്കരിക്കുകയോ ചെയ്തില്ല. (ബുഖാരി. 2. 23. 427)
 
64) ഉഖ്ബത്തു(റ) പറയുന്നു: ഒരിക്കൽ നബി(സ) പുറപ്പെട്ടു ഉഹ്ദിലെ രക്തസാക്ഷികളുടെ പേരിൽ സാധാരണ മയ്യിത്തു നമസ്കരിക്കുന്നതുപോലെ നമസ്കരിച്ചു. നമസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷം അവിടുന്ന് മിമ്പറിൽ കയറി ഇങ്ങനെ അരുളി: നിങ്ങളുടെ യാത്രാസംഘത്തിന് വെള്ളവും അന്വേഷിച്ച് മുന്നിൽ പോകുന്നയാളും നിങ്ങൾക്കു സാക്ഷിയുമാണ് ഞാൻ. അല്ലാഹു സത്യം! ഞാൻ എന്റെ ഹൌള്ഹൗള് ഇതാ ഇപ്പോൾത്തന്നെ നോക്കികാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോൽ എനിക്ക് നൽകപ്പെട്ടിട്ടുണ്ട്. എന്റെ കാലശേഷം നിങ്ങൾ(സഹാബിവര്യന്മാർ) ശിർക്കിലകപ്പെട്ടു പോകുമെന്ന് ഞാൻ ഭയപ്പെടുന്നില്ല. എന്നാൽ ഐഹിക സുഖങ്ങൾക്കുവേണ്ടിയുള്ള കിടമത്സരത്തിൽ മുഴുകിപ്പോകുമോ എന്നാണ് ഞാൻ ഭയപ്പെടുന്നത്. (ബുഖാരി. 2. 23. 428)
 
65) ജാബിർ(റ) നിവേദനം: ഉഹ്ദിൽ വധിക്കപ്പെട്ടവരെ രണ്ടു ആളുകൾ വീതം നബി(സ) ഒരു ഖബറിൽ മറവ് ചെയ്തു. (ബുഖാരി. 2. 23. 429)
വരി 141:
71) മുസയ്യിബ്(റ) നിവേദനം: അബൂത്വാലിബിന് മരണം ആസന്നമായപ്പോൾ നബി(സ) അവിടെ ചെന്നു. അബൂജഹ്ൽ, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവരെ നബി(സ) അദ്ദേഹത്തിന്റെ അടുത്തു കണ്ടു. നബി(സ) അബൂത്വാലിബിനോട് പറഞ്ഞു: എന്റെ പ്രിയപ്പെട്ട പിതൃവ്യരെ! താങ്കൾ ലാഇലാഹ ഇല്ലല്ലാഹു എന്നു ചൊല്ലുവീൻ. താങ്കൾക്ക് വേണ്ടി അല്ലാഹുവിന്റെ സന്നിധിയിൽ ഞാൻ സാക്ഷി നിൽക്കാം. അപ്പോൾ അബൂജഹ്ലും അബ്ദുല്ലാഹിബ്നു അബീഉമയ്യയും പറഞ്ഞു. അബൂത്വാലിബ് താങ്കൾ അബ്ദുൽ മുത്വലിബ്ന്റെ മതം ഉപേക്ഷിക്കുകയോ? നബി(സ) യാകട്ടെ അവിടുത്തെ നിർദ്ദേശം ആവർത്തിച്ചുന്നയിച്ചുകൊണ്ടിരുന്നു. മറ്റു രണ്ടു പേരും അവരുടെ ചോദ്യവും. അവസാനം അബൂത്വാലിബ് പറഞ്ഞു: ഞാൻ അബൂമുത്വലിബിന്റെ മതത്തിൽ തന്നെയാണ്. അങ്ങനെ ലാഇലാഹ ഇല്ലല്ലാഹു എന്ന് ചൊല്ലുവാൻ അദ്ദേഹം വിസമ്മതിച്ചു. അപ്പോൾ നബി(സ) പ്രഖ്യാപിച്ചു. അല്ലാഹു സത്യം! താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എന്നോട് വിരോധിക്കും വരേക്കും താങ്കളുടെ പാപമോചനത്തിനായി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. അപ്പോഴാണ് ദൈവദൂതനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും ബഹുദൈവവിശ്വാസികൾക്ക് പാപമോചനത്തിനായി പ്രാർത്ഥിക്കാൻ പാടില്ല എന്നു തുടങ്ങുന്ന ഖുർആൻ സൂക്തം അല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 2. 23. 442)
 
72) അലി(റ) നിവേദനം: ബഖീഅഗ്ർകഇദ് എന്ന ഖബർ സ്ഥാനത്ത് ഞങ്ങൾ ഒരു മയ്യിത്തിന്റെ കൂടെയായിരുന്നപ്പോൾ നബി(സ) ഞങ്ങളുടെ അടുത്തുവന്നു. അവിടുന്ന് തല കീഴ്പ്പോട്ടു താഴ്ത്തിക്കൊണ്ട് ഇരുന്നു. ഞങ്ങളും നബി(സ)ക്ക് ചുറ്റുമിരുന്നു. നബി(സ)യുടെ കൈയിൽ ഒരു വടിയുമുണ്ടായിരുന്നു. അത് നിലത്ത് കുത്തിക്കൊണ്ട് അവിടുന്നു അരുളി: നിങ്ങളിൽ ഓരോ വ്യക്തിക്കും സ്വർഗ്ഗത്തിലും നരകത്തിലുമുളള സ്ഥാനം നിർണ്ണയിച്ച് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ സൌഭാഗ്യവാന്മാരുംസൗഭാഗ്യവാന്മാരും നിർഭാഗ്യവാന്മാരും ആരെല്ലാമെന്ന് എഴുതിവെച്ചിട്ടുമുണ്ട്. അപ്പോൾ ഒരാൾ പറഞ്ഞു. ദൈവദൂതനേ! എങ്കിൽ ഞങ്ങൾ പ്രവർത്തനമെല്ലാമുപേക്ഷിച്ച് ദൈവവിധിയെ അവലംബമായി ജീവിച്ചാൽ പോരെ! ഞങ്ങളിൽ സൌഭാഗ്യവാൻസൗഭാഗ്യവാൻ സൌഭാഗ്യവാന്മാരുടെസൗഭാഗ്യവാന്മാരുടെ പ്രവർത്തികളിലേക്കും നിർഭാഗ്യവാന്മാർ നിർഭാഗ്യവാന്മാരുടെ പ്രവർത്തികളിലേക്കും എത്തിച്ചേരുമല്ലോ? നബി(സ) പ്രത്യുത്തരം നൽകി. സൌഭാഗ്യവാന്മാർക്ക്സൗഭാഗ്യവാന്മാർക്ക് സൌഭാഗ്യവാന്മാരുടെസൗഭാഗ്യവാന്മാരുടെ പ്രവർത്തനത്തിന് സൌകര്യവുംസൗകര്യവും ഉദവിയും ലഭിക്കും. നിർഭാഗ്യവാന്മാരുടെ പ്രവർത്തനത്തിലെത്തിച്ചേരാൻ നിർഭാഗ്യവാന്മാർക്കും സൌകര്യംസൗകര്യം ലഭിക്കും. എന്നിട്ടവിടുന്നു ഈ ഖുർആൻ വാക്യം ഉദ്ധരിച്ചു. ആര് ദാനം ചെയ്യുകയും സൂക്ഷ്മത പാലിക്കുകയും ഉൽകൃഷ്ടമായതിൽ വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ അവന്ന് ഏറ്റവും സുഗമമായ മാർഗ്ഗം നാം സൌകര്യപ്പെടുത്തിക്കൊടുക്കുംസൗകര്യപ്പെടുത്തിക്കൊടുക്കും. (ബുഖാരി. 2. 23. 444)
 
73) സാബിത്(റ) നിവേദനം: ഇസ്ളാം ഒഴിച്ച് മറ്റു വല്ല മതത്തിന്റെ പേരിലും ഒരാൾ ബോധപൂർവ്വം കള്ള സത്യം ചെയ്താൽ അവന്റെ സ്ഥിതി അവൻ പറഞ്ഞതുപോലെ തന്നെയായിത്തീരും. വല്ലവനും ഒരായുധം കൊണ്ട് ആത്മഹത്യ ചെയ്താൽ നരകത്തിൽ വെച്ച് അതേ ആയുധം കൊണ്ടവനെ ശിക്ഷിക്കും എന്ന് നബി(സ) അരുളി. ജുൻദൂബ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന് ഒരു മുറിവുണ്ടായിരുന്നു. അയാൾ അതു കാരണം ആത്മഹത്യ ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: എന്റെ ദാസൻ അവന്റെ ആത്മാവിനെ പിടിക്കുന്നതിൽ എന്നെ കവച്ചുവെച്ച് തന്നിമിത്തം ഞാനവനു സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 2. 23. 445)