"പരിശുദ്ധ ഖുർആൻ/തൗബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 87:
{{verse|40}} നിങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കിൽ; സത്യനിഷേധികൾ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരിൽ ഒരാൾ ആയിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അഥവാ അവർ രണ്ടുപേരും ( നബിയും അബൂബക്കറും ) ആ ഗുഹയിലായിരുന്നപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തൻറെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദർഭം. അപ്പോൾ അല്ലാഹു തൻറെ വകയായുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കികൊടുക്കുകയും, നിങ്ങൾ കാണാത്ത സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിൻബലം നൽകുകയും, സത്യനിഷേധികളുടെ വാക്കിനെ അവൻ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിൻറെ വാക്കാണ്‌ ഏറ്റവും ഉയർന്ന്‌ നിൽക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
 
{{verse|41}} നിങ്ങൾ സൌകര്യമുള്ളവരാണെങ്കിലുംസൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധർമ്മസമരത്തിന്‌ ) ഇറങ്ങിപുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങൾ സമരം ചെയ്യുക. അതാണ്‌ നിങ്ങൾക്ക്‌ ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിൽ.
 
{{verse|42}} അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കിൽ അവർ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവർക്ക്‌ വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങൾക്ക്‌ സാധിച്ചിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന്‌ അവർ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്ത്‌ പറഞ്ഞേക്കും. അവർ അവർക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീർച്ചയായും അവർ കള്ളം പറയുന്നവരാണെന്ന്‌ അല്ലാഹുവിന്നറിയാം.
വരി 227:
{{verse|110}} അവർ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളിൽ ആശങ്കയായി തുടരുന്നതാണ്‌. അവരുടെ ഹൃദയങ്ങൾ കഷ്ണം കഷ്ണമായി തീർന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
 
{{verse|111}} തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്‌, അവർക്ക്‌ സ്വർഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവർ സ്വർഗാവകാശികളാകുന്നു. ) തൌറാത്തിലുംതൗറാത്തിലും ഇൻജീലിലും ഖുർആനിലും തൻറെ മേൽ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്‌. അല്ലാഹുവെക്കാളധികം തൻറെ കരാർ നിറവേറ്റുന്നവനായി ആരുണ്ട്‌? അതിനാൽ നിങ്ങൾ ( അല്ലാഹുവുമായി ) നടത്തിയിട്ടുള്ള ആ ഇടപാടിൽ സന്തോഷം കൊള്ളുവിൻ. അതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.
 
{{verse|112}} പശ്ചാത്തപിക്കുന്നവർ, ആരാധനയിൽ ഏർപെടുന്നവർ, സ്തുതികീർത്തനം ചെയ്യുന്നവർ, ( അല്ലാഹുവിൻറെ മാർഗത്തിൽ ) സഞ്ചരിക്കുന്നവർ, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവർ, സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന്‌ വിലക്കുകയും ചെയ്യുന്നവർ, അല്ലാഹുവിൻറെ അതിർവരമ്പുകളെ കാത്തുസൂക്ഷിക്കുന്നവർ. ( ഇങ്ങനെയുള്ള ) സത്യവിശ്വാസികൾക്ക്‌ സന്തോഷവാർത്ത അറിയിക്കുക.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/തൗബ" എന്ന താളിൽനിന്ന് ശേഖരിച്ചത്