"പരിശുദ്ധ ഖുർആൻ/നഹ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 16:
{{verse|5}} കാലികളെയും അവൻ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങൾക്ക്‌ അവയിൽ തണുപ്പകറ്റാനുള്ളതും ( കമ്പിളി ) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയിൽ നിന്നു തന്നെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
 
{{verse|6}} നിങ്ങൾ ( വൈകുന്നേരം ആലയിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരുന്ന സമയത്തും, നിങ്ങൾ മേയാൻ വിടുന്ന സമയത്തും അവയിൽ നിങ്ങൾക്ക്‌ കൌതുകമുണ്ട്‌കൗതുകമുണ്ട്‌.
 
{{verse|7}} ശാരീരിക ക്ലേശത്തോട്‌ കൂടിയല്ലാതെ നിങ്ങൾക്ക്‌ ചെന്നെത്താനാകാത്ത നാട്ടിലേക്ക്‌ അവ നിങ്ങളുടെ ഭാരങ്ങൾ വഹിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്നു. തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.
വരി 86:
{{verse|40}} നാം ഒരു കാര്യം ഉദ്ദേശിച്ചാൽ അത്‌ സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന്‌ അതിനോട്‌ നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.
 
{{verse|41}} അക്രമത്തിന്‌ വിധേയരായതിന്‌ ശേഷം അല്ലാഹുവിൻറെ മാർഗത്തിൽ സ്വദേശം വെടിഞ്ഞ്‌ പോയവരാരോ അവർക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൌകര്യംതാമസസൗകര്യം ഏർപെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാൽ, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്‌. അവർ ( അത്‌ ) അറിഞ്ഞിരുന്നുവെങ്കിൽ!
 
{{verse|42}} ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്തവരത്രെ അവർ. ( മുഹാജിറുകൾ )
വരി 142:
{{verse|68}} നിൻറെ നാഥൻ തേനീച്ചയ്ക്ക്‌ ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.
 
{{verse|69}} പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ച്‌ കൊള്ളുക. എന്നിട്ട്‌ നിൻറെ രക്ഷിതാവ്‌ സൌകര്യപ്രദമായിസൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ച്‌ കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന്‌ വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതിൽ മനുഷ്യർക്ക്‌ രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്‌.
 
{{verse|70}} അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. പിന്നീട്‌ അവൻ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളിൽ ചിലർ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു; ( പലതും ) അറിഞ്ഞതിന്‌ ശേഷം യാതൊന്നും അറിയാത്ത അവസ്ഥയിൽ എത്തത്തക്കവണ്ണം. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.
വരി 148:
{{verse|71}} അല്ലാഹു നിങ്ങളിൽ ചിലരെ മറ്റു ചിലരെക്കാൾ ഉപജീവനത്തിൻറെ കാര്യത്തിൽ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാൽ ( ജീവിതത്തിൽ ) മെച്ചം ലഭിച്ചവർ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകൾ അധീനപ്പെടുത്തിവെച്ചിട്ടുള്ളവർ ( അടിമകൾ ) ക്ക്‌ വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തിൽ അവർ ( അടിമയും ഉടമയും ) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോൾ അല്ലാഹുവിൻറെ അനുഗ്രഹത്തെയാണോ അവർ നിഷേധിക്കുന്നത്‌ ?
 
{{verse|72}} അല്ലാഹു നിങ്ങൾക്ക്‌ നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക്‌ പുത്രൻമാരെയും പൌത്രൻമാരെയുംപൗത്രൻമാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളിൽ നിന്നും അവൻ നിങ്ങൾക്ക്‌ ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിൻറെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്‌?
 
{{verse|73}} ആകാശങ്ങളിൽ നിന്നോ ഭൂമിയിൽ നിന്നോ അവർക്ക്‌ വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്തവരും, ( യാതൊന്നിനും ) കഴിയാത്തവരുമായിട്ടുള്ളവരെയാണ്‌ അല്ലാഹുവിന്‌ പുറമെ അവർ ആരാധിക്കുന്നത്‌.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/നഹ്ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്