"കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{കേരളപാണിനീയം}} മലനാട്ടിലെ കൊടുന്തമിഴായിരുന്ന ഭാഷ ഇപ്പോൾ നാം സംസാരിക്കുന്ന മലയാളമായിപ്പരിണമിക്കാനുള്ള നിമിത്തങ്ങളെയും സന്ദർഭങ്ങളെയും പ്രതിപാദിച്ചു തീർന്നു. ഇനി പുരാതനദശയ്ക്കും ആധുനികദശയ്ക്കും മദ്ധ്യേ പ്രകൃതഭാഷയ്ക്കു് ഏതേതു് അന്തരാളദശകൾ അല്ലെങ്കിൽ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നു് വിചാരണ ചെയ്യാം: ഒരു തേങ്ങ മണ്ണിൽ കുഴിച്ചിട്ടാൽ അതു തെങ്ങായി കാച്ചുവരുംമുൻപേ അതിനു് പല അവസ്ഥകളും ഉണ്ടല്ലോ. നാമ്പു മുളച്ചു ഓല വിരിയുന്നതുവരെ ഒരു ഘട്ടം; ഓല വിരിഞ്ഞാൽ തടിവിരിയുന്നതു വരെ രണ്ടാം ഘട്ടം; തടി ആയാൽ കായ്ക്കുവാൻ തുടങ്ങും; ക്രമേണ മൂത്തു വലുതാകും എന്നല്ലാതെ പിന്നീടു് ആകൃതിഭേദത്തിനൊന്നും വകയില്ല. ഈ ദൃഷ്ടാന്തത്തിൽ കാണുന്നതുപോലെ മലയാളഭാഷയ്ക്കും മൂന്നു മഹാദശകളെ കല്പിക്കാം: കൊല്ലവർഷാരംഭഘട്ടമായ ക്രിസ്ത്വബ്ദം 825 നു മേലേ മലയാളം ഒരു സ്വതന്ത്രഭാഷയുടെ നിലയിൽ എത്തിയുള്ളു എന്നു് മുൻപുതന്നെ പ്രതിപാദിച്ചിട്ടുണ്ടു്. അതിനാൽ കൊല്ലവർഷാരംഭത്തിനു മുൻപുള്ള കാലത്തെ, മാതാവായ "തമിഴിന്റെ' അല്ലെങ്കിൽ "മൂലദ്രാവിഡ ഭാഷയുടെ' ഗർഭത്തിൽ വസിച്ചിരുന്ന കാലമായി ഗണിച്ചാൽ മതിയാകും. അക്കാലത്തു് ഉണ്ടായിട്ടുള്ള "പതിറ്റിപ്പത്ത്' മുതലായ കൃതികളെ തമിഴുഗ്രന്ഥങ്ങളായിട്ടാണല്ലോ ഇന്നും വിചാരിച്ചുപോരുന്നതു്. ആവക കൃതികൾ കേരളവാസികളാൽ നിർമ്മിതങ്ങളാണെങ്കിലും തമിഴർ അതുകളെ നമുക്കു വിട്ടുതരുകയും ഇല്ല. അതിനാൽ കൊടുന്തമിഴിൽ എഴുതിയിട്ടുള്ള കൃതികളെപ്പറ്റി മലയാള ഭാഷാചരിത്രത്തിനു് ഒന്നും പറയുവാൻ അവകാശം ഇല്ല.
 
കേരളഭാഷയെ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം:
"https://ml.wikisource.org/wiki/കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്