"കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 23:
ഇത്യാദിപോലെ ദ്രാവിഡപ്രകൃതികളിൽ സംസ്കൃതവിഭക്തികളും ലകാരങ്ങളും ചേർത്തുള്ള പ്രയോഗങ്ങൾ കാണുന്നത്; "ഉണ്ണുനീലിസന്ദേശം' മുതലായി കാര്യമായി വെച്ചിട്ടുള്ള കൃതികളിലും ഈ വക കോമാളിരൂപങ്ങൾ ധാരാളമുണ്ടു്.
 
{{slokam| ""മാകന്ദാനാം തണലിൽ മണലിൽ കുഞ്ചിഭിശ്ചലാഗ്രഃ'' 60
""അത്യാമോദാൽ പുനരയി! സഖേ! പാലവും പിന്നിടേഥാഃ'' 115
""മാടമ്പീനാമവിടെ വസതാം ധന്യമാകും നിവാസം'' 118
""ചേടീവക്ത്രം പുനരൊരു കരംകൊണ്ടുതാൻ പൊത്തിയിത്വാ'' 139}}
 
ഇത്യാദികൾ നോക്കുക. ഈ ദുസ്സ്വാതന്ത്ര്യത്തിൽനിന്നും ആയിരിക്കണം മണിപ്രവാളകവിതയുടെ ഉൽപ്പത്തി. തമിഴ്കാവ്യങ്ങൾക്കു പ്രചാരം കുറഞ്ഞു് നാട്ടുഭാഷ ഭേദിച്ചുവരുന്തോറും ചെന്തമിഴിന്റെ അർത്ഥം ഗ്രഹിക്കുന്നതു് ജനങ്ങൾക്കു് അസാദ്ധ്യമായിത്തുടങ്ങി; സംസ്കൃതത്തിന്റെ പുതുമയും പ്രൗഢിയും കാവ്യരസികന്മാരെ ആകർഷിക്കുകയും ചെയ്തു. പ്രഭുത്വവും പഠിത്തവും ഉള്ള രാജാക്കന്മാരും നമ്പൂരിമാരും സംസ്കൃതത്തെ അല്ലാതെ നാട്ടുഭാഷയെ ആദരിച്ചില്ല; എന്നാൽ നാട്ടുഭാഷയോടു ബന്ധം ഇല്ലാതെ സംസ്കൃതത്തിൽത്തന്നെ കവിതചെയ്താൽ കേട്ടുരസിക്കുവാൻ ആളുകൾ ചുരുങ്ങുകയും ചെയ്യും. ഈ സ്ഥിതിക്കു് രണ്ടുംകലർന്ന കവിതയ്ക്കുവേണ്ടി ഒരു ഭാഷ സൃഷ്ടിക്കുകയേ നിർവ്വാഹമുള്ളുവല്ലോ. ഇതാണു് മണിപ്രവാളഭാഷ.
"https://ml.wikisource.org/wiki/കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്