"വിക്കിഗ്രന്ഥശാല:എന്താണ്‌ വിക്കിഗ്രന്ഥശാല?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''വിക്കിഗ്രന്ഥശാല''' എന്ന സംരംഭം :w:Wiki|വിക്കി രീത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:31, 20 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിഗ്രന്ഥശാല എന്ന സംരംഭം വിക്കി രീതിയിൽ ക്രോഡീകരിക്കപ്പെട്ട ഒരു സ്വതന്ത്ര ഗ്രന്ഥശാലയാണ്. ഇവിടെ സന്നദ്ധപ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ശേഖരിക്കപ്പെടുന്ന മലയാളം പുസ്തകങ്ങളെ, ശ്രമദാനത്തിലൂടെ തന്നെ തരം തിരിച്ചു, തെറ്റു തിരുത്തി സൂക്ഷിക്കപ്പെടുന്നു. വിക്കിഗ്രന്ഥശാല എന്ന മലയാളം സ്വതന്ത്ര ഗ്രന്ഥശാല, വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭാഗവും മലയാളം സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ സഹോദര സംരംഭവുമാണ്, വിക്കിഗ്രന്ഥശാല ആർക്കും തിരുത്താവുന്നതാണ്. വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങളെ വിക്കിപീഡിയയിലെ ലേഖനങ്ങളോടു ബന്ധിപ്പിച്ചു പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കു വളരെ ഫലപ്രദമായി ഉപയോഗിക്കാം.