"പരിശുദ്ധ ഖുർആൻ/അലഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍‎}} {{Navi| Prev=പരിശുദ്ധ ഖുര്‍ആന്...
 
പരിശുദ്ധ ഖുര്‍ആന്‍/അലഖ്
വരി 5:
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
{{verse|1}} സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
 
{{verse|2}} മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.
 
{{verse|3}} നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
 
{{verse|4}} പേന കൊണ്ട്‌ പഠിപ്പിച്ചവന്‍
 
{{verse|5}} മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.
 
{{verse|6}} നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
 
{{verse|7}} തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
 
{{verse|8}} തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ്‌ മടക്കം.
 
{{verse|9}} വിലക്കുന്നവനെ നീ കണ്ടുവോ?
 
{{verse|10}} ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
 
{{verse|11}} അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , ( ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ) നീ കണ്ടുവോ?
 
{{verse|12}} അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
 
{{verse|13}} അവന്‍ ( ആ വിലക്കുന്നവന്‍ ) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ ( അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ) നീ കണ്ടുവോ?
 
{{verse|14}} അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?
 
{{verse|15}} നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
 
{{verse|16}} കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.
 
{{verse|17}} എന്നിട്ട്‌ അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
 
{{verse|18}} നാം സബാനിയത്തിനെ ( ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ ) വിളിച്ചുകൊള്ളാം.
 
{{verse|19}} നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത്‌ , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.
 
{{Navi|
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അലഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്