"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3,267:
 
==പേജ് നമ്പര്‍ 156==
 
 
സത്വരമിവള്‍ക്കു സമ്മാനമായി നീ ചാര്‍ത്തുന്ന
 
മുത്തണിമാല തന്നെ നല്‍കുക യശോധരേ !
 
 
എന്‍ കരള്‍ക്കാമ്പാടുന്നതറിവാന്‍, ചൊല്‍ക നീയെന്‍
 
തങ്കമേ ഭൂലോകമിതിത്ര വിസ്തീര്‍ണ്ണമാണോ?
 
 
ഇദ്ധരിത്രിയിലലയാഴിയില്‍ പോയി സൂര്യ
 
നസ്തമിപ്പതു കാണാവുന്ന രാജ്യവുമുണ്ടോ?
 
 
ഉണ്ടെങ്കിലന്നാട്ടിലെജ്ജനങ്ങള്‍ ശീലം കൊണ്ടും
 
കണ്ടാലും നമ്മെപ്പോലെതന്നെയോ ചൊല്‍ക കാന്തേ!
 
 
ഉള്ളതാമങ്ങഓര്‍ക്കില്‍ നാമറിയാതസംഖ്യം പേ-
 
രുള്ളത്തിലവര്‍ക്കാര്‍ക്കും സൌഖ്യമില്ലെന്നും വരാം
 
 
കണ്ടറിഞ്ഞെന്നാല്‍ നമ്മളവരെക്കനിഞ്ഞുട-
 
നിണ്ടല്‍ തീര്‍ത്താശ്വസിപ്പിച്ചെന്നുമാമല്ലീ പ്രിയേ
 
 
ദീനനായകന്‍ നിത്യം കിഴക്കേദ്ദിഗന്തത്തില്‍
 
ജനതയ്ക്കാനന്ദമെകുന്ന ചെങ്കതിരുകള്‍
 
 
അഴകില്‍ പരത്തിക്കൊണ്ടുയര്‍ന്നു ദീപ്തമാകും
 
വഴിയേ വിണ്ണിലേറിപ്പശ്ചിമദിക്കുനോക്കി
 
 
എഴുന്നള്ളുന്നോരാഡംബരം കണ്ടെനിക്കുള്ളി-
 
ലൊഴിയാതത്യാശ്ചര്യം തോന്നുമാറുണ്ടു നാഥേ
 
 
അതുമല്ലര്‍ക്കന്‍ പിന്നെ താഴുമ്പോള്‍ പടിഞ്ഞാറു
 
ള്ളതിപാടലമായൊരന്തി ശോഭിക്കും ദിക്കില്‍
 
 
കൂടിച്ചെന്നെത്തുവാനുമങ്ങുള്ള ജനങ്ങളെ
 
ക്കൂടിക്കാണ്മാനുംനിത്യമേറുമുല്‍ക്കണ്ഠാഗ്നിയാല്‍
 
 
വെന്തീടുമാറുമുണ്ടെന്നുള്‍ക്കാമ്പു നീയെന്നെയീ
 
ചെന്തളിര്‍ വല്ലി തോല്‍ക്കും ചാരുകകളാല്‍ കെട്ടി
 
 
കൂറൊത്തു തഴുവുമ്പോള്‍ പോലും ഞാന്‍ നിന്റെ കുളിര്‍
 
മാറത്തു തങ്ങി വിശ്രമിക്കുമ്പോള്‍ പോലും പ്രിയേ
 
 
ഇല്ല സന്ദേഹം സ്നേഹിക്കേണ്ടവര്‍ നമുക്കങ്ങു
 
വല്ലഭേ പലരുമുണ്ടായിരിക്കണം വേറെ
 
 
അല്ലെങ്കിലിങ്ങനെ നാം സുഖിച്ചു മരുവുമ്പോള്‍
 
വല്ലാത്തൊരീയുത്കണ്ഠ തോന്നുവാനുണ്ടോ ബന്ധം?
 
 
പല്ലവസമാധരേ ! നിന്റെ ചുംബനങ്ങള്‍ക്കും
 
തെല്ലുമീയഴല്‍ നീക്കാന്‍ പാടവം പോരാ നാഥേ
 
 
ചൊല്ലുക ചിത്രേ നീ ചൊന്നോരുപാഖ്യാനത്തിലെ
 
ചൊല്ലുള്ള ദിവ്യാശ്വമതെങ്ങിപ്പോള്‍ നില്‍പ്പൂ ബാലേ!
 
 
നല്ല ഗന്ധര്‍വ ലോകവൃത്താന്തമറിവവ
 
ളല്ലോ നീ എനിക്കൊരു ദിവസത്തെയ്ക്കായശ്വം
 
 
കിട്ടുമോ കേറിയോടിച്ചീടുവാ,നതിന്നായെന്‍
 
കൊട്ടാരമിതു വേണമെങ്കിലും നല്‍കാമെടോ
 
 
കിട്ടിയാലതിലേറിയേറേ വേഗത്തിലൂഴി
 
ത്തട്ടാകെയോടിത്തിരിഞ്ഞെനിക്കു നോക്കാമല്ലോ
 
==പേജ് നമ്പര്‍ 157==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്