"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3,576:
 
==പേജ് നമ്പര്‍ 159==
 
 
ഇങ്ങനെ കല്‍പ്പിക്കുന്നു മന്നവന്‍ ശുദ്ധോദനന്‍
 
നിങ്ങളെല്ലാരുമറിഞ്ഞീടുവിനിച്ചെയ്തികള്‍”
 
 
അങ്ങനെയെന്നു ശാക്യരാജധാനിയെ പൌരര്‍
 
മംഗലമാക്കി വെടിപ്പാക്കി മന്ദിരങ്ങളും
 
 
ഹിമരാശികള്‍പോലെ വെളുത്തു പരസ്പരം
 
സമതതേടും രണ്ടു കാളകള്‍ സോത്സാഹമായ്
 
 
ഭംഗിയില്‍ പാരം ഞാന്ന താടകള്‍ തുള്ളിച്ചേറ്റം
 
പൊങ്ങി മാംസളങ്ങളാം പോഞ്ഞുകള്‍ ചുളുങ്ങവേ
 
 
തോളിന്മേല്‍ ചിത്രമായിപ്പണിതു മെഴുക്കിട്ടു
 
കാളുന്ന പുത്തന്‍ നുകം വഹിച്ചു വലിച്ചീടും
 
 
ശില്പവേലകള്‍ ചെയ്തു ചായമിട്ടൊരു തേരി
 
ലത്ഭുതാകാരന്‍ യുവനൃപനുമെഴുന്നള്ളി
 
 
വഴിയില്‍ വരും കൊച്ചുതമ്പുരാന്തന്നെപ്പൌരര്‍
 
തൊഴുതു വാഴ്ത്തീടുന്നൊരാനന്ദമെന്തു ചൊല്‍‌വൂ !
 
 
ചിത്രമാമുടുപ്പുകള്‍ ധരിച്ചും ചിരിച്ചുകൊ-
 
ണ്ടെത്രയും തെളിവാര്‍ന്നു വിളങ്ങും മുഖങ്ങളാല്‍
 
 
ലോകമിതേറ്റം സുഖാവഹമെന്നകതാരി-
 
ലാകവേ കാണികള്‍ക്കു തോന്നുമാറായും നില്‍ക്കും
 
 
വാര്‍ത്തരായുയിഷ്ടരായ പൌരവൃന്ദത്തെത്തൃക്കണ്‍
 
പാര്‍ത്തു സന്തോഷിച്ചുടന്‍ ചീര്‍ത്തു ചൊല്ലിനാന്‍ ദേവന്‍ :
 
 
“നന്നു നന്നീലോകമെന്നല്ലഹോ നിരൂപിച്ചാ-
 
ലെന്നിലെത്രയും സ്നേഹം കാണുന്നിതിവര്‍ക്കെല്ലാം
 
 
മന്നവരല്ലാത്തൊരീജ്ജനങ്ങള്‍ സന്തുഷ്റ്റരായ്
 
ഖിന്നത വെടിഞ്ഞെത്ര കൂറാര്‍ന്നു മേവീടുന്നു
 
 
വേലകള്‍ ചെയ്തും വീടു സൂക്ഷിച്ചുമുല്ലാസമായ്
 
ലോലാംഗിമാരിങ്ങുള്ള ഭഗിനിമാരും വാഴ്വൂ!
 
 
സന്തോഷമിവര്‍ക്കൊക്കെയീവണ്ണമുണ്ടാകുവാ
 
നെന്തുപകാരം ചെയ്തിട്ടുള്ളൂ ഞാന്‍ നിരൂപിച്ചാല്‍?
 
 
സ്നേഹിച്ചീടുന്നുണ്ടു ഞാന്‍ തങ്ങളെയെന്നു താനേ
 
യൂഹിച്ചങ്ങനെയറിഞ്ഞിന്നിതിക്കിടാങ്ങളും
 
 
നമ്മുടെ മെയ്മേല്‍ നല്ല പൂ വാരിയെറിഞ്ഞൊരു
 
രമ്യരൂപനാം ശാക്യബാലകനിതാ നില്പൂ
 
 
ചെന്നു നീയപ്പൈതലെയെടുത്തു കൊണ്ടുവരൂ
 
ഛന്ദാ, നമ്മോടൊത്തവന്‍ യാത്രചെയ്യട്ടേ തെരില്‍
 
 
ഇത്ര നല്ലൊരു രാജ്യം ഭരിക്കെന്നതു തന്നെ
 
യെത്ര ധന്യതയാര്‍ന്ന കൃത്യമാകുഇന്നു പാര്‍ത്താല്‍
 
 
ഇവണ്ണം ഞാന്‍ വെളിക്കു വന്നതുകൊണ്ടു മാത്രം
 
താവുന്നു പൌരന്മാരിന്നിത്രയാമോദമെന്നാല്‍
 
 
എന്തൊരു സുലഭമാം ഭാവമാണെന്നോര്‍ത്തുകണ്ടാല്‍
 
സന്തോഷംതന്നെയെന്നല്ലിച്ചെറുകൂരകളില്‍
 
 
==പേജ് നമ്പര്‍ 160==
 
 
തഞ്ചിയുല്ലാസമെലും ജനങ്ങള്‍ തൂവീടുന്ന
 
പുഞ്ചിരിപൂനിലാവില്‍ നഗരം മുങ്ങീടവേ
 
 
മിഞ്ചുമാറൊരോ സുഖസാധനസാമഗ്രി ഞാന്‍
 
സഞ്ചയിക്കുന്നതെല്ലാം വ്യര്‍ത്ഥമാണെന്നും തോന്നും
 
 
തെളിക്ക രഥം ഛന്ദാ, സ്വച്ഛന്ദം വാതിലൂടെ
 
വെളിക്കു പോകയിങ്ങു ഞാനറിഞ്ഞീടാത്തതായ്
 
 
അനര്‍ഘരസമാര്‍ന്നോരീ ലോകം കുറേക്കൂടി
 
യെനിക്കു കണ്ടീടണമേറുന്നു കൌതൂഹലം”
 
 
കടന്നു കോട്ടവാതിലങ്ങനെയവര്‍ പോകു
 
മുടനേ ഹര്‍ഷാകുലമായ് വനൂ ജനക്കൂട്ടം
 
 
കൂടീ തേരുരുളിനു ചുഴവും, ചിലര്‍ മുന്‍പേ
 
യോടിക്കാളകളുടെ കഴുത്തില്‍ മാല ചാര്‍ത്തി
 
 
ചിലര്‍ ചെന്നവയുടെ മിനുത്തു പട്ടുപോലെ
 
വിലസും പാര്‍ശ്വങ്ങളിലടിച്ചു തലോടിനാര്‍
 
 
അലിവോടവയ്ക്കു ഭക്ഷിക്കുവാന്‍ കൊണ്ടുവന്നു
 
ചിലപേര്‍ ചോറും ചിലരപ്പവും നല്‍കീടിനാര്‍
 
 
ജയിക്കമഹാരാജ നന്ദന, ജയിക്കുക
 
ജയിക്കെന്നെങ്ങുമാര്‍ത്തുവിളിച്ചാരെല്ലാവരും
 
 
ഇങ്ങനെ വീഥിതോറും സന്തുഷ്ടജനങ്ങളും
 
തിങ്ങിയുല്ലസിസിച്ചിതു രമ്യമാം കാഴ്ചകളും;
 
 
എങ്ങെങ്ങു നോക്കിയാലുമൊന്നുപോല്‍ തന്നെ നൃപ
 
നങ്ങനെയെല്ലാം സൂക്ഷിച്ചീടുവാന്‍ കല്പിക്കയാല്‍
 
 
അപ്പോഴന്നടുവഴിതന്നിലങ്ങൊരു ചെറു
 
കുപ്പമാടത്തില്‍ മറഞ്ഞിരുന്നു വെളിക്കുടന്‍
 
 
മുല്‍പ്പാടായൊരു പടുകിഴവന്‍ പിച്ചക്കാരന്‍
 
തപ്പിയും തടഞ്ഞും വീണിഴഞ്ഞുമെത്തീടിനാന്‍
 
 
നാറിയ കീറത്തുണികൊണ്ടവനര മറ
 
ച്ചേറെശ്ശോഷിച്ചു വൃത്തികെട്ടതി വിരൂപനായ്
 
 
എറ്റവും ചുക്കിച്ചുളിഞ്ഞുല്ലൊറു തൊലി വെയി,
 
ലേറ്റേറ്റു പാരം കരുവാളിച്ചു ശരീരത്തില്‍
 
 
മെലിഞ്ഞുമാംസമെല്ലാം പോയോരെല്ലിന്മേല്‍ പറ്റി
 
വലിഞ്നു മുതുമ്ര്6ഗത്തിന്റെ തോലുപോല്‍ തൂങ്ങി
 
 
ഒട്ടേറെ വയസ്സിന്റെ വന്‍-ഭാരം ചുമക്കയാല്‍
 
നട്ടെല്ലു വില്ലുപോലെ വളഞ്ഞു കൂനിക്കൂനി
 
 
പങ്കിലമായിപ്പാരം നെടുന്നാള്‍ കണ്ണീര്‍ വാര്‍ത്ത
 
കണ്‍കുഴി രണ്ടും ചുവന്നേറ്റവും കലങ്ങിയും
 
 
നുലഞ്ഞു മുറ്റും പീളയടിഞ്ഞു കാഴ്ച മങ്ങി
 
വലഞ്ഞു വല്ലാതുള്ള കണ്ണുകള്‍ മിഴിച്ചുമേ
 
 
പല്ലുകളെല്ലാം കൊഴിഞ്ഞൊഴിഞ്ഞ വെറും താടി
 
യെല്ലുകള്‍ താനേയാടി വിറച്ചും വാതത്താലും
 
 
==പേജ് നമ്പര്‍ 161==
 
തെരുവിലെല്ലാടവുമാവിധമാഘോഷവും
 
പുരുഷാരവും കണ്ടു സംഭ്രാന്തനാകയാലും
 
 
കിഴവനവന്‍ തൊലിതൂങ്ങീടുമൊരുകൈയില്‍
 
പഴകിത്തേഞ്ഞ വടിയേന്തിത്തന്‍ വിറയ്ക്കും മെയ്
 
 
മറിയാതൂന്നിപ്പിടിച്ചിരുന്നു വാപൊളിച്ചു
 
നിറയും നോവാര്‍ന്നു വിട്ടീടുന്ന നെടുമൂച്ചാല്‍
 
 
തേങ്ങിവീര്‍ത്തിടുമൊരുവശത്തെ വാരിയെല്ലു
 
താങ്ങിയുമിരുന്നുമറ്റേക്കൈകൊണ്ടു പാവം
 
 
“പിച്ച നല്‍കുവിനയ്യോ ! പുണ്യവാന്മാരേയെന്റെ
 
യിച്ചപലമാപ്രാണനിന്നോ നാളയോപോമ്മേ !“
 
 
എന്നൊന്നു മുറവിളിച്ചാനുടനേങ്ങി വിങ്ങി
 
വന്നൊരു കുരകൊണ്ടു വലഞ്ഞാന്‍ സാധു വൃദ്ധന്‍
 
 
എന്നിട്ടു ഞരമ്പുകള്‍ വലിഞ്ഞുവിറയാര്‍ന്നു
 
നിന്നു കൈ നീട്ടിക്കൊണ്ടു കണ്‍നുകള്‍ തുറിച്ചേറ്റം
 
 
ഖിന്നനായഴുകുരല്പൂണ്ടഹോ പലവട്ടം
 
പിന്നെയുമവന്‍ “പിച്ച തരണേ, പിച്ച”യെന്നാന്‍
 
 
ഉടനേ കണ്ടു നിന്ന ജനങ്ങളോടിച്ചെന്നു
 
പിടിപെട്ടാപ്പാവത്തെയകലെത്തള്‍ലിയിട്ടു
 
 
“കണ്ടുപോമിപ്പോള്‍ കൊച്ചു തമ്പുരാന്‍ ക്ഷണമോടി
 
മണ്ടി നിന്‍ മടയില്പോയ്മറഞ്ഞുകൊള്‍കെ”ന്നോതി
 
 
കെല്‍പ്പറ്റ കാലില്‍ത്തൂക്കിയക്കിഴവനെയവര്‍
 
ക്ഷിപ്രമാവഴിവിട്ടു വലിച്ചുമാറ്റീടിനാര്‍
 
 
“വിടുവിന്‍ വിടുവിനെ”ന്നുറക്കെ ദൂരേനിന്നു
 
ഝടിതി വിളിച്ചോതിയപ്പോള്‍ തന്തിരുവടി;
 
 
എന്നല്ല തിരിഞ്ഞുടന്‍ ചോദിച്ചു സൂതനോടായ്
 
“ഛന്ദാ,യികാണ്മതൊരു മനുഷ്യവ്യക്തിതാനോ
 
 
കണ്ടാലങ്ങനെ തോന്നുന്നല്ലോ മെയ് കൂന്നു പാര
 
മിണ്ടല്‍പ്പെട്ടീടുമതിവികൃതമാമീ രൂപം
 
 
ജനിച്ചീടുമാറുണ്ടോ ചിലപ്പോളിമ്മാതിരി
 
മനുഷ്യര്‍, ചൊല്ലീടു നീയെന്നല്ല കേള്‍ക്കിസ്സാധു
 
 
പ്രാണന്‍ പോയീടുമെനിക്കിന്നോ നാളയോയെന്നു
 
കേണോതുന്നല്ലോ ചൊല്കയെന്തിതിന്നര്‍ത്ഥമെന്നും.
 
 
കിട്ടുമാറില്ലേയിവന്നാഹാരമൊന്നും? വെറും
 
പട്ടിണികൊണ്ടോ മെയ്യിലെല്ലുകള്‍ പൊങ്ങിക്കാണ്മൂ?“
 
 
ഛന്ദനുമതു കേട്ടു ചൊല്ലിനാന്‍ : “പ്രിയനൃപ
 
നന്ദനാ,യിവനൊരു വൃദ്ധനാം നരന്‍ തന്നെ
 
 
എണ്‍പതുകൊല്ലങ്ങള്‍മുമ്പിവന്റെ മുതുകെല്ലി
 
ക്കമ്പമാര്‍ന്നീലെന്നല്ല നിവര്‍ന്നുമിരുന്നുതേ
 
 
മിഴികള്‍ മിന്നിത്തെളിഞ്ഞിരുന്നിതിവനെറ്റ
 
മഴകുണ്ടായിരുന്നന്നു കാഴ്ചയിലുടലിന്നും
 
 
==പേജ് നമ്പര്‍ 162==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്