"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3,884:
 
==പേജ് നമ്പര്‍ 162==
 
 
രുചി തോന്നീലൊന്നിലും സ്വാമിക്കു ശരച്ചന്ദ്ര
 
രുചിരാപൂപങ്ങള്‍ തേങ്കനികളിവയിലും
 
 
എന്നല്ല മനം മയക്കീടുവാന്‍ മിടുക്കേറും
 
സുന്ദരിമാരാം തന്റെ ദാസിമാര്‍ നൃത്തങ്ങളില്‍
 
 
പാടവം പണിപ്പെട്ടു കാട്ടിയെന്നാലും തൃക്ക
 
ണ്ണോടിച്ചുമില്ലവരിലൊരിക്കല്പോലും ദേവന്‍
 
 
തിരുവാമൊഴിഞ്ഞൊന്നുമുരിയാടിയുമില്ല
 
കരുണാനിധിയുള്ളില്‍ കാളുന്ന ചിന്തയാലേ
 
 
അതുകണ്ടുള്ളെരിഞ്ഞു കരഞ്ഞു കാല്‍ക്കല്‍ വീണു
 
മൃദുവായ് തൊണ്ടവിങ്ങിച്ചോദിച്ചു യശോധര
 
 
“പ്രാണവല്ലഭ ഭവാനിവളില്‍പ്പോലുമിപ്പോള്‍
 
കാണിയും രസം തോന്നാതായിതോ കൃപാനിധേ!“
 
 
സ്വാമിയുമിതുകേട്ടു കനിഞ്ഞു ചൊല്ലീടിനാ
 
“മോമലേയിമ്മാതിരിയിഷ്ടഭോഗങ്ങളെല്ലാം
 
 
അന്തരാത്മാവില്‍ ദുഃഖമേകുന്നിതെനിക്കൊക്കെ
 
അന്തരിച്ചുപോമൊരുകാലത്തെന്നോര്‍ക്കയാലേ
 
 
അന്തമുണ്ടല്ലോയിവയ്ക്കെന്നല്ല നീയും ഞാനും
 
മന്തരമില്ല വൃദ്ധരാമല്ലോ യശോധരേ
 
 
സ്നേഹം സൌന്ദര്യം ശക്തിയെല്ലാം പോയീടുമല്ലോ
 
ദേഹം വാര്‍ദ്ധക്യമേറികൂന്നുപോമല്ലോ നാഥേ
 
 
എന്നുവേണ്ടെന്നും രാവും പകലും പിരിയാതെ
 
യൊന്നായ് നാം വസിച്ചൊന്നായ് ശ്വസിച്ചു പരസ്പരം
 
 
ചേണാര്‍ന്ന ചുണ്ടു ചേര്‍ത്തു ചുംബിച്ചു സുദൃഢമായ്
 
പ്രാണപ്രേമങ്ങളുള്ളിലടച്ചു ശയിച്ചാലും
 
 
കള്ളനാം കാലമങ്ങു കടന്നു വല്ലവാറും
 
കൊള്ളയിട്ടു പോമല്ലോ രാഗവും താരുണ്യവും
 
 
അക്കാണും ഗിരീന്ദ്രശൃംഗത്തിന്മേല്‍ ചെന്താരിന്റെ
 
സല്‍ക്കാന്തി ചിന്തും സന്ധ്യാരാഗത്തെക്കടന്നുടന്‍
 
 
നല്‍ക്കരിനിറം പൂണ്ട യാമിനി കവരുമ്പോ
 
ളൊക്കവേ വിളറിമങ്ങിപ്പിന്നെയിരുട്ടാമേ
 
 
കണ്ടു ഞാന്‍ പ്രിയേയിന്നീ വസ്തുതയതോര്‍ത്തെന്നുള്‍
 
ത്തണ്ടു മാഴ്കുന്നു പാരം പേടിയും തോന്നുന്നിതേ
 
 
മര്‍ത്ത്യരെ വൃദ്ധരാക്കും കാലമാം ഘാതകന്റെ
 
ഹസ്തത്തില്‍നിന്നീ സ്നേഹരസത്തെ രക്ഷിക്കുവാന്‍
 
 
ഉത്തമോപായമൊന്നും കാണാതെയുഴന്നെന്റെ
 
ചിത്തമിന്നേകാഗ്രമായ് ചിന്തചെയ്യുന്നു കാന്തേ”
 
 
ഇത്തരമരുള്‍ ചെയ്തു നിദ്രയുംവിട്ടു പട്ടു
 
മെത്തമേല്‍ സുഖമില്ലാതിരുന്നൂ രാവില്‍ ദേവന്‍
 
 
ആ രാത്രി ശുദ്ധോദനമന്നവന്നുറങ്ങുമ്പോ
 
ളോരോരോ ഭയാനകസ്വപ്നങ്ങള്‍ കണ്ടീടിനാന്‍
 
 
 
 
==പേജ് നമ്പര്‍ 163==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്