"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4,397:
 
==പേജ് നമ്പര്‍ 167==
 
 
ഇമ്മഹാഭാഗ്യങ്ങളെന്‍ ഭഗവാനുണ്ടാമെല്ലാം
 
സന്മതേ മറ്റൊരാള്‍ക്കു സിദ്ധിക്കാ ധരിക്ക നീ
 
 
മുണ്‍ദിതം ഭിക്ഷുവിന്റെ മൂര്‍ദ്ധാവു വിഭോ മണി-
 
മണ്ഡിതമഹാരാജമൌലിയെക്കാളും മാന്യം
 
 
നിര്‍ണ്ണയം യമിയുടെ കാഷായം നൃപേന്ദ്രന്റെ
 
സ്വര്‍ണ്ണകഞ്ചുകങ്ങളെക്കാള്‍ വില പോരുന്നതാം.”
 
 
എന്നരുള്‍ ചെയ്തമ്മഹാനേറിയ ഭക്തിയോടും
 
മന്നില്‍ വീണുടന്‍ ചെയ്തു മൂന്നുരു നമസ്കാരം.
 
 
പിന്നെവനെഴുന്നേറ്റു മാറിപ്പോവതുകണ്ടു
 
മന്നവന്‍ സമ്മാനമെകീടുവാന്‍ കല്പിച്ചിതു
 
 
കണ്ടീലയമ്മഹാത്മാവെയെങ്ങുമേയപ്പോളെന്ന
 
ല്ലിണ്ടലാര്‍ന്നാരാഞ്ഞവരിന്ദുക്ഷേത്രത്തിനുള്ളില്‍
 
 
അദ്ദേഹം ചെന്നു കയറുന്നതും മൂലസ്ഥാന
 
മദ്ധ്യത്തിലൊരു കൂമനിരുന്നു പക്ഷം രണ്ടും
 
 
കുടഞ്ഞു തൂവലുകളിളക്കുന്നതും കണ്ടാ
 
രെടുക്കാം ദേവതകളിങ്ങനെയോരോ രൂപം
 
 
വൃത്താന്തം വിഷണ്ണനാം മന്നവന്‍ കേട്ടു തന്റെ
 
ചിത്തമാശ്ചര്യപരാധീനമായെന്നാകിലും
 
 
സത്വരം സിദ്ധാര്‍ത്ഥനു മുന്‍പിലത്തെക്കാള്‍ സുഖ
 
മെത്തീടും വിഷയഭോഗങ്ങല്‍ നല്‍കുവാന്‍ തന്നെ
 
 
കല്‍പ്പിച്ചാന്‍ നാലുക്കെട്ടില്‍ നര്‍ത്തകീജനങ്ങടെ
 
ചൊല്‍പ്പടി കുരങ്ങാടുമവനെന്നോര്‍ക്കയാലേ
 
 
എന്നല്ല നരപതി പിന്നെയക്കോട്ടവാതില്‍
 
നന്നായിക്കാത്തുകൊള്‍വാനിരട്ടിയാളാക്കിപോല്‍
 
 
എന്നാലും ഫലമെന്തു? ഭവിതവ്യതതന്നെ
 
യിന്നാരു തടുക്കുന്നു? വന്നീടും വരേണ്ടവ,
 
 
നൂനമങ്ങനെതന്നെഭവിച്ചൂ സിദ്ധാര്‍ത്ഥനു
 
മാനസതാരില്‍ മറ്റു ജനത്തിന്‍ സുഖസ്ഥിതി,
 
 
ഉള്ളപോലറിവാനും ജീവിതപ്പുഴയുപ്പു
 
വെള്‍ലമോ മധുവൊഴുക്കോയെന്നു തിരിപ്പാനും
 
 
പിന്നെയുമ്മോഹമേറിവരികമൂലം വീണ്ടും
 
തന്നുടെ പിതാവോടു ഭഗവാനര്‍ത്ഥിച്ചിതു :
 
 
“ഇപ്പുരവാസികളെയുള്ളപോലൊന്നു കാണ്മാന്‍
 
മല്‍ പ്രിയതാത ! മനക്കാമ്പിലുണ്ടാശ,
 
 
അന്നു നിന്തിരുവടിയശുഭദൃശ്യങ്ങളി-
 
ലൊന്നുമെന്‍ ദൃഷ്ടിപഥമെത്തായ്‌വാന്‍ സൂക്ഷിച്ചതാം
 
 
എന്നു തോന്നീടും നീളേ ജനങ്ങളെന്നെ നോക്കി
 
നിന്ന ഭംഗിയുമാഡംബരവും നിനയ്ക്കുമ്പോള്‍
 
 
എന്നാലുമറിയാതെയിരുനീലമ്മോടിക
 
 
ളെന്നുമുള്ളവസ്ഥകളല്ലെന്നു നൃപതേ ഞാന്‍
 
 
==പേജ് നമ്പര്‍ 168==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്