"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4,501:
 
==പേജ് നമ്പര്‍ 168==
 
==പേജ് നമ്പര്‍ 168==
 
സന്ദേഹമേതും വേണ്ട നിന്തിരുവടിയുടെ
 
നന്ദനന്‍ രാജ്യാര്‍ഹനായുള്ളതുമിവനല്ലോ
 
 
മന്നവന്മാരല്ലാത്ത ഭരണീയന്മാരുടെ
 
ഭിന്നമാം സ്ഥിതികളുമാചാരഭേദങ്ങളും
 
 
വീടുകള്‍ വെവ്വേറായ വൃത്തികളിത്യാദിയും
 
നാടുവാഴുവാനുള്ളപോലറിയേണ്ടല്ലോ
 
 
ആകയാലനുജ്ഞനല്‍കുക ഞാന്‍ പുരം കണ്ടു
 
വൈകാതെ വന്നീടുവാനാരുമേയറിയാതെ
 
 
കില്ലില്ല ജനതതന്‍ സുഖജീവിതം കണ്ടു
 
നല്ല സംതൃപ്തിയുണ്ടാമെനിക്കു മനക്കാമ്പില്‍
 
 
അല്ലെങ്കില്‍ ദുഃഖങ്ങള്‍ കണ്ടേറെ ഞാന്‍ ഖേദിക്കിലു
 
മെല്ലമെന്‍ വിജ്ഞാനത്തെ വര്‍ദ്ധിപ്പിച്ചീടുമല്ലോ
 
 
അനുയായികളോടും നാളെ മദ്ധ്യാഹനത്തിങ്ക
 
ലനഘാത്മാവേ പോയി നഗരം കാണട്ടെ ഞാന്‍
 
 
മന്നവനതുകേട്ടു മന്ത്രിമാരോടു ചൊന്നാ
 
“നുന്നതാശയന്മാരെയെന്തുരചെയ്‌വൂ നിങ്ങള്‍
 
 
പിന്നെയും കൊതിക്കുന്നു നന്ദനന്‍ പുരം കാണ്മാന്‍
 
മുന്നമുണ്ടായോരനര്‍ത്ഥങ്ങളോര്‍ത്തെനിക്കുള്ളില്‍
 
 
സമ്മതിക്കുവാന്‍ ദണ്ഡം തോന്നുന്നിതൊരുവേള
 
നന്മതാന്‍ കുമാരകനിക്കുറി വന്നെന്നുമാം
 
 
കാട്ടുപുള്ളിനെപൊടുന്നനവേ പിടിച്ചൊരു
 
കൂട്ടിലാക്കിയാലതു കിടന്നു പിടക്കുന്നു
 
 
കോട്ടമെന്നിയേ പുറത്തിറക്കിപ്പഴക്കിയാല്‍
 
കാട്ടുമാറില്ല പരിഭ്രമങ്ങളൊന്നും പിന്നെ
 
 
അതുകൊണ്ടനുമതിനല്‍കയല്ലീ നല്ലൂ
 
സുതനെയയയ്ക്കുവാന്‍ നിങ്ങളും കഥിക്കുകില്‍”
 
 
“കാണട്ടേ കുമാരകന്‍ കാണേണ്ടതെല്ലാമെന്നാല്‍
 
വേണം കൂടവേ ചില ദൂതരും യാത്രയതില്‍
 
 
അതിസാമര്‍ത്ഥ്യമുള്ളോരായിരിക്കണമവര്‍
 
മതിയില്‍ കുമാരനുവല്ല മാറ്റവും കണ്ടാല്‍
 
 
അതു തത്ക്ഷണം സൂക്ഷിച്ചറിഞ്ഞ് വന്നു നമ്മോ
 
ടതുപോലുരയ്ക്കണമൊക്കെയുമപ്പോളപ്പോള്‍”
 
 
എന്നോതി മന്ത്രിമാരും സമ്മതിക്കയാല്‍ നൃപന്‍
 
നന്ദനര്‍ത്ഥിച്ചപോലനുജ്ഞ നല്‍കീടിനാന്‍
 
 
പിറ്റേന്നാള്‍ മദ്ധ്യാഹനത്തില്‍ ഛന്ദനോടൊത്തു പുരി
 
ചുറ്റിക്കാണുവാന്‍ പുറപ്പെട്ടിതു ഭഗവാനും
 
 
ചെട്ടിവേഷം പൂണ്ടിതപ്പൂജ്യനാം തിരുവടി
 
കെട്ടിനാന്‍ ലേഖകന്റെ വേഷവുമുടന്‍ ഛന്ദന്‍
 
വട്ടമീവണ്ണമായിത്തങ്ങളെയാരും കണ്ടു
 
മുട്ടിയാല്‍പ്പോലുമറിഞ്ഞീടാതെ നടന്നവര്‍
 
 
==പേജ് നമ്പര്‍ 169==
 
 
കലപന ലഭിക്കയാല്‍ കാവല്‍നിന്നീടും ഭട
 
രപ്പൊഴേ തുറന്നുള്ള കോട്ടവാതിലിലൂടെ
 
 
വാഹനാദികളൊന്നും കൂടാതെ പരിഷ്കാര
 
സാഹസമേലാത്തൊരാ വഴിയേ പോയീടിനാന്‍
 
 
കൂടിനാരവര്‍ പല ജനങ്ങളോടും വഴി
 
ക്കാടലും സുഖങ്ങളുമോരോന്നു കണ്ടുകണ്ടു
 
 
പരക്കെ നാനാവര്‍ണ്ണവസ്ത്രങ്ങള്‍ പൂണ്ടു തിക്കി
 
ത്തിരക്കി ജനമാര്‍ന്ന തെരുവിലെത്തീടിനാര്‍
 
 
നിരവേ ചമ്പ്രമ്പടിഞ്ഞങ്ങിങ്ങു കച്ചോടക്കാ
 
രിരുന്നു ധാന്യവ്യഞ്ജനാദികള്‍ വില്‍ക്കുന്നതും
 
 
കൊള്ളുവാന്‍ വരുന്നവര്‍ വില പേശീടുന്നതും
 
കള്ളവുമസത്യവുമന്യോന്യമുരപ്പതും
 
 
മടിശ്ശീലകളഴിക്കുന്നതും പണമെണ്ണി
 
ക്കൊടുത്തു ചരക്കുകളേറ്റു വാങ്ങീടുന്നതും
 
 
മാറിപ്പോകെന്നു വിളികൂട്ടിക്കൊണ്ടുടന്‍ ഭാരം
 
പേറിക്കല്ലുരുളാര്‍ന്ന വണ്ടികളെത്തുന്നതും
 
 
വല്ലവണ്ണവും ഞെക്കിഞെരുക്കിയതുകളെ
 
മെല്ലെമെല്ലെക്കാളകള്‍ വലിച്ചുപോകുന്നതും
 
 
പല്ലക്കില്‍ പ്രഭുക്കളെയെടുത്തു വാഹകന്മാര്‍
 
നല്ല പാട്ടുകള്‍ പാടി വന്നണഞ്ഞീടുന്നതും
 
 
വല്ലാത്ത വെയിലെറ്റു വിയര്‍ത്തു ഭാരമേന്തി
 
ക്കല്യരാം ചുമട്ടുകാര്‍ കഷ്ണിച്ചു തിരിവതും
 
 
അടുത്ത കിണറ്റില്‍നിന്നൊരു കുംഭത്തില്‍ ജല
 
മെടുത്തു തലയില്‍ വച്ചൊരു കൈകൊണ്ടു താങ്ങി
 
 
ഝടുതി മറ്റേക്കയ്യാല്‍ കുട്ടിയെപ്പാര്‍ശ്വത്തേറ്റി
 
പ്പിടിച്ചും നറ്റന്നേറെയമ്മമാര്‍ പോകുന്നതും
 
 
പലഹാരങ്ങള്‍ വില്‍പ്പാന്‍ വച്ചിട്ടങ്ങവയ്ക്കുമേല്‍
 
സ്ഥലമില്ലാതെ പറന്നീച്ചകള്‍ ചൂഴുന്നതും
 
 
ചാലിയാര്‍ തുണികള്‍ നെയ്യുന്നതും ചിലര്‍ വില്ലില്‍
 
ചാലവേയിട്ടു പഞ്ഞിയടിച്ചു തെളിപ്പതും
 
 
പട്ടികളെച്ചില്‍കിട്ടാന്‍ കടികൂട്ടീടുന്നതും
 
ചുട്ടുകാരിരുമ്പുകള്‍ കൊല്ലന്മാരടിപ്പതും
 
 
ചുറ്റിയല്‍ കൊറടിവ കൈക്കൊണ്ടങ്ങിരുമ്പുനൂല്‍
 
ചട്ടകള്‍ പോരാളികള്‍ക്കായി ചിലര്‍ ചമപ്പതും
 
 
കുട്ടികളെഴുത്തുപള്ളിയില്‍ ഗുരുമുന്‍പില്‍
 
വട്ടമിട്ടിരുന്നുടനുറക്കെ വായിപ്പതും
 
 
ചട്ടറ്റ വസ്ത്രം പലനിറത്തില്‍ ചായം മുക്കി
 
കെട്ടീടുന്നതും ചിലര്‍ വെയിലത്തങ്ങിങ്ങായി
 
 
ചട്ടയിട്ടൊലിപൂണ്ടു വാള്‍പരിശകളേന്തി
 
പ്പട്ടാളം ദ്രുതം വഴിപകര്‍ന്നുപോകുന്നതും
 
 
==പേജ് നമ്പര്‍ 170==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്