"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4,705:
 
==പേജ് നമ്പര്‍ 170==
 
ഒട്ടകനിര നടക്കുന്നതും തന്നായക
 
രൊട്ടാടിയിരിപ്പതും മുതുകിന്മുഴകള്‍മേല്‍
 
 
ബുദ്ധിയിലഭിമാനമേറീടും ബ്രാഹ്മണരും
 
യുദ്ധത്തില്‍ നിപുണരാം ക്ഷത്രിയവീരന്മാരും
 
 
എത്രയും താണവിടുപണികള്‍ കൊണ്ടു തന്നെ
 
വൃത്തികള്‍ കഴിക്കുന്ന ശൂദ്രരും ജീവിപ്പതും
 
 
ഓരോന്നുമിതുപോലെ പാര്‍ത്തുപോകുമ്പോളൊട്ടു
 
ദൂരത്തിലവര്‍ കണ്ടാരങ്ങൊരു ജനക്കൂട്ടം
 
 
അതിന്റെ മദ്ധ്യത്തൊരു പാമ്പാട്ടിയിരിക്കുന്നി
 
തതികൌതുകം കയ്ക്കൊണ്ടെല്ലാരും നോക്കീടുന്നു
 
 
പലമോടിവാക്കുകള്‍ പുലമ്പീടുന്നിതവന്‍
 
വിലസും മണിവളപോലെ നാഗത്തെകയ്യില്‍
 
 
ചിലനേരത്തു ചുറ്റിക്കെട്ടുവാനയയ്ക്കുന്നു
 
ചിലപ്പോള്‍ പടം വിതൃത്താടുവാന്‍ വിട്ടീടുന്നു
 
 
ഹാ ശിവ ശിവ കോപിപ്പിച്ചു പിന്നവന്‍ കാല
 
പാശം പോല്‍ ഭയങ്കരമൂര്‍ത്തിയാമാപ്പാമ്പിനെ
 
 
ആശു ചീറിച്ചു കൊത്തിക്കുന്നിതു പലവട്ടം
 
പാശിമാലകള്‍ കെട്ടിയുള്ള തന്‍ ചുരയോട്ടില്‍
 
 
അതിനപ്പുറം ജനാവലിയൊന്നവര്‍ തകില്‍
 
മൃദംഗം കുഴല്‍ കൊമ്പുതൊട്ട വാദ്യങ്ങളോടും
 
 
അതിമോടിയില്‍ ചില ചിത്രമാം വിരിപ്പാര്‍ന്ന
 
കുതിരകൂട്ടത്തോടും പട്ടുമേല്‍ക്കട്ടിയോടും
 
 
ഉദിതകോലാഹലം വീട്ടിലേയ്ക്കുടന്‍ വേട്ട
 
വധുവെക്കൊണ്ടുവരാന്‍ പോകുന്ന യാത്ര കണ്ടാര്‍
 
 
വേറൊരു ദിക്കിലൊരു സതിയാള്‍ പുഷ്പങ്ങളും
 
കൂറോടു നിവേദ്യത്തിനപ്പവും കൈയിലേന്തി
 
 
കോവിലില്‍ പോകുന്നതും കണ്ടുതേ അര്‍ത്ഥിച്ചീടാം
 
ദേവനോടവള്‍ കച്ചോടത്തിനു വിദേശത്തില്‍
 
 
പോയ വല്ലഭന്‍ ശീഘ്രം മടങ്ങിവരുവാനോ
 
ദായാദനായി മേലൊരാണ്‍കുട്ടി ജനിപ്പാനോ
 
 
ചന്തകൂടീടും ചെറുകുടിലിന്‍ നിരകള്‍ത
 
ന്നന്തികത്തിങ്കല്‍ പിന്നെയപ്പുറത്തൊരു ദിക്കില്‍
 
 
പന്തിയിരുന്നുടന്‍ കന്നാന്മാര്‍ പലവിധം
 
ചന്തമേറും പാത്രങ്ങള്‍ വിളക്കു കിണ്ടികളും
 
 
ഒച്ചകൂടുമാറടിച്ചോടുകള്‍ കൊണ്ടും നല്ല
 
പിച്ചളകൊണ്ടുമുണ്ടാക്കുന്നതും കണ്ടീടിനാര്‍
 
 
അവിടെ നിന്നു ദേവാലയഗോപുരത്തിന്റെ
 
സവിധത്തൂടെ നറ്റന്നപ്പുറം പോയാരവര്‍
 
 
നഗരസീമയിലെക്കോട്ടയും നദിതാനും
 
ഭഗവാന്‍ ഛന്ദനോടൊത്തങ്ങു പാലവും കണ്ടാന്‍
 
 
==പേജ് നമ്പര്‍ 171==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്