"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4,807:
 
==പേജ് നമ്പര്‍ 171==
 
ഇക്കണ്ടതെല്ലാം കടന്നാവഴി പോകുമ്പോഴ
 
ങ്ങുള്‍ക്കാമ്പു കലക്കുമൊരാര്‍ത്തനാദം കേള്‍ക്കായി
 
 
അന്നടക്കാവിന്നരികത്തുനിന്നയ്യോയെന്നെ
 
യൊന്നു താങ്ങണേ താങ്ങിക്കൊള്ളണേ മാലോകരേ
 
 
വീഴുമേയല്ലെങ്കില്‍ ഞാനയ്യോ വീടെത്തും മുന്‍പേ
 
പാഴിലിങ്ങുതാന്‍ വീണെന്‍ പ്രാണങ്ങള്‍ പോയീടുമേ “
 
 
ഇത്തരമപ്പുലമ്പല്‍ കേള്‍ക്കുന്ന ദിക്കില്‍ത്തന്നെ
 
സിദ്ധാര്‍ത്ഥനുടെ കനിവാര്‍ന്ന കണ്ണുടനെത്തി
 
 
അവിടെയൊരു മാഹാമാരിയാക്രമിച്ചൊരാള്‍
 
വിവശനായിപ്പാരം വിറച്ചു വീണടിഞ്ഞു
 
 
പൊടിയിലുരുളുന്നു പഴുത്തു കരുവാളി
 
ച്ചുടലില്‍ നിറഞ്ഞുള്ള കുരുക്കളോടും കഷ്ടം
 
 
ഇടതൂര്‍ന്നേറെ തണുത്തവന്റെ നെറുകയില്‍
 
പൊടിയുന്നിതു പാരം വിയര്‍പ്പുനീര്‍ത്തുള്ളികള്‍
 
 
വല്ലാതെ കോട്ടിവലിച്ചേറ്റവും വിരൂപമായ്
 
പല്ലിളിച്ചിരിക്കുന്നു വദനം വേദനയാല്‍
 
 
പുണ്ണുകൊണ്ടുള്ളിലേറും വ്യഥയാം വന്‍ പുഴയില്‍
 
കണ്ണൂകള്‍ കരകാണതുഴന്നു നീന്തീടുന്നു
 
 
അല്ലല്ലാല്‍ വാപൊളിച്ചു നെടുവീര്‍പ്പിട്ടങ്ങുള്ള
 
പുല്ലുകള്‍ തപ്പിപ്പിടിക്കുന്നിതൊന്നെഴുന്നേല്‍പാന്‍
 
 
തെല്ലവന്‍ പൊങ്ങി വീണ്ടും താഴത്തു വീഴുന്നു കെ
 
ല്പില്ലാതെ കിടുകിടെയംഗങ്ങള്‍ വിറയ്ക്കയാല്‍
 
 
“അയ്യയ്യോ ! തുണയ്ക്കുവിനന്‍പേലും ജനങ്ങളേ
 
വയ്യേ നോവിതു പൊറുപ്പാനെന്നു പുലമ്പുന്നു
 
 
ആയഴുകുരല്‍ ചെവികൊണ്ടു മിന്നല്പോല്‍ പാഞ്ഞു
 
പോയതും മാഹാഭാഗനവനെക്കരുണയാം
 
 
പീയൂഷമോലും കരമലരാല്‍ താങ്ങിയതു
 
മായാസമകലുമാറങ്കത്തിലണച്ചതും
 
 
നൊടിയില്‍ക്കഴിഞ്ഞു പിന്നവനാശ്വസിക്കവേ
 
കടവാര്‍ മിഴികളാല്‍ കനിഞ്ഞു നോക്കി ദേവന്‍
 
 
‘സോദരാ പറക നിന്‍ പീഡയെന്തിവണ്ണം നീ
 
ഖേദിപ്പതെന്തു കഴിയാത്തതെന്തെഴുന്നേല്‍പ്പാന്‍ ?
 
 
കാതരയായിങ്ങനെ ചോദിച്ചു പിന്നെ കൃപാ
 
മേദുരാപാംഗന്‍ ഛന്ദന്‍ തന്നോടു തിരിഞ്ഞോതി :
 
 
“എന്തുസാരത്ഥേയിവനിങ്ങനെ തേങ്ങീടുന്ന
 
തെന്തു കേഴുന്നതാസ്യം പൊളിച്ചു മൊഴി വിങ്ങി
 
 
സന്താപം തോന്നീടുമാറെന്തിവനേങ്ങുന്നതു
 
മെന്തടോ സഖേ നെടുവീര്‍പ്പുകളിടുന്നതും?”
 
 
ഛന്ദനുമതുകേട്ടു ചൊല്ലിനാന്‍ : “മഹാരാജ
 
നന്ദനാ ഘോരമഹാവ്യാധിപീഡിതനിവന്‍;
 
 
 
 
==പേജ് നമ്പര്‍ 172==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്