"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4,911:
 
==പേജ് നമ്പര്‍ 172==
 
 
ദേഹധാതുക്കള്‍ വികൃതങ്ങളായ് തീര്‍ന്നു രക്ത
 
വാഹിനികളാം നാഡികള്ളിലിവനിപ്പോള്‍
 
 
തിളച്ചു ചാടിച്ചോരയൊഴുക്കു വികടമായ്
 
കളിപ്പൂ പുഴകര തകര്‍ത്തു പായും പോലെ
 
 
അതുമല്ലിവനുടെ ഹൃദയം താനും താള
 
സ്ഥിതികള്‍ തെറ്റിയടിക്കുന്ന മദ്ദളം പോലെ
 
 
സ്ഫുടമാം ക്രമം തെറ്റി സ്പന്ദിച്ചു സ്വയമിപ്പോള്‍
 
ഝടിതി ശീഘ്രമായുടനേ മന്ദമായും
 
 
അഴിഞ്ഞ വില്ലിന്‍ ഞാണുപോലെയായ് ഞരമ്പെല്ലാം
 
കുഴങ്ങിയയഞ്ഞുപോയിവന്റെ ശരീരത്തില്‍
 
 
മുഴങ്കാല്‍ തുട കഴുത്തെന്നിവയൊന്നും തീരെ
 
വഴങ്ങാതായും തീര്‍ന്നു ശക്തികള്‍ പൊയ്പോകയാല്‍
 
 
പരയുന്നെന്തിനേറെയിശ്ശരീരത്തില്‍ നിന്നു
 
പറന്നുകളഞ്ഞുതാന്‍ ഭംഗിയും ചൈതന്യവും
 
 
രൊഗിയാമിവനഴലാറ്റികൊള്ളുവാന്‍ മഹാ
 
ഭാഗം തൃക്കണ്‍പാര്‍ക്കുക പെടുന്നപാടിതെല്ലാം
 
 
തുടുത്തു കലങ്ങിയ കണ്ണുകള്‍ ചുഴറ്റുന്നു
 
പിടിച്ചു കറകറ ദന്തങ്ങള്‍ കടിക്കുന്നു
 
 
കടുത്തപുക കുടിക്കുന്ന പോല്‍ വീര്‍പ്പുമുട്ടി
 
യിടറിക്കഷ്ണിച്ചു നിശ്വസിക്കുന്നു ശ്വാസം
 
 
മരിക്കുമിപ്പോളിവനതിനുമുമ്പുതന്നെ
 
വിരഞ്ഞു ചലിക്കുമിന്നാഡികള്‍ നിന്നുപോകും
 
 
ഞെരിഞ്ഞു ഞരമ്പുകള്‍ നുറുങ്ങും കദനത്താ
 
ലറിയാതാകുമെല്ലിന്‍ കഴപ്പും വേദനയും
 
 
ഇമ്മട്ടു ബോധംകെട്ടു ചാകുമിദ്ദേഹം വെടി
 
ഞ്ഞിമ്മഹാമാരി പൂകും മറ്റൊരു ശരീരത്തില്‍
 
 
ആകയാലങ്ങു നൃപനന്ദന, തൊട്ടീടരു
 
തീ കടുംവ്യധിയാര്‍ന്ന മര്‍ത്ത്യനെ മാഹാത്മാവേ !
 
 
വിടുകവിടുകയീ രോഗിയെ മെയ്യില്‍ച്ചേര്‍ത്തു
 
പിടിച്ചീടൊല്ലായിതു പകരും വ്യാധിഅയല്ലോ
 
 
പിടിപെട്ടീടാമിതു നിന്തിരുമേനിക്കുമേ
 
യുടലിനുണ്ടോ ഭേദം രോഗങ്ങളാര്‍ക്കുമുണ്ടാം.”
 
 
അതു കേട്ടുടന്‍ കൊച്ചുതമ്പുരാനാ രോഗിയെ
 
സ്സദയം വീണ്ടും തഴുകിക്കൊണ്ടു ചോദിച്ചിതു:
 
 
“ഇതുപോലുള്ള രോഗാതുരന്മാരുണ്ടോ വേറെ
 
അധികം പേര്‍ക്കീവ്യാധി വരുമാറുണ്ടോ സൂതാ !
 
 
എനിക്കും രോഗബാധ വരുമോ വന്നീടിലെന്‍
 
തനുവിലീ വൈകല്യമൊക്കെയുമുണ്ടാകുമോ?”
 
 
പറഞ്ഞാലുടന്‍ ഛന്ദന്‍ : “വ്യാധുകള്‍ ജീവികള്‍ക്കു
 
വരുന്നു പലമട്ടായെല്ലാര്‍ക്കും മഹാമതേ !
 
 
==പേജ് നമ്പര്‍ 173==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്