"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5,119:
 
==പേജ് നമ്പര്‍ 174==
 
 
അല്ലലും വേദനയുമേറിയാല്‍ പൊറുപ്പാന്‍ കെ
 
ല്പില്ലാതോരുണ്ടാമവ സഹിപ്പാന്‍ മനമെന്യേ
 
 
വല്ല മറ്റുപായവും ചിന്തിപ്പോരുണ്ടാം സഖേ !
 
അല്ലെങ്കിലെല്ലാം സഹിച്ചിമ്മനുഷ്യനെപ്പോലെ
 
 
വല്ലാത്ത രൊഗാവിഷ്ടനായ് വെറും ജരഠനാ
 
യെല്ലും തോലുമായുടന്‍ ശോഷിച്ചു വിരൂപനായ്
 
 
പിന്നെയും മൂത്തിരിക്കും മുതുവൃദ്ധന്മാരുണ്ടാം
 
ചൊന്നാലും ശരണമെന്തൊടുവിലിവര്‍ക്കെല്ലാം
 
 
വിരവിലിപ്രകാരം ചോദിക്കും സ്വാമിയോടു
 
മരണംതാനവര്‍ക്കു ശരണമെന്നാന്‍ ഛന്ദന്‍
 
 
ഹന്ത ഹാ മരണമോ ഗതിയെന്നുടന്‍ നാഥന്‍
 
സന്താപവിവശനായനുടന്‍ ചൊന്നാന്‍ സൂതന്‍
 
 
എന്തുമാര്‍ഗത്തിലൂടെയാകിലുമെന്നാകിലും
 
ജന്തുക്കള്‍ മരണത്തില്‍ ചെന്നടിഞ്ഞഴിയുന്നു
 
 
വൃദ്ധരായ് ചിരം ജീവിക്കുന്നതും ചിലരത്രേ
 
യിദ്ധരിത്രിയില്‍ ദാരിദ്ര്യാദി നാനാദുഃഖത്താല്‍
 
 
പീഡിതരാ,യകാലരോഗഗ്രസ്തരായ് പാര
 
മാടല്‍ തേടുന്നു മിക്കവാറും പേര്‍ മഹാമതേ !
 
 
അവശരായിങ്ങനെ ജീവിച്ചു യഥാകാല
 
മവശ്യം മരിച്ചുപോമൊടുവിലെല്ലാവരും
 
 
ധ്രുവമാണിച്ചൊന്നതു സത്യമാണെങ്ങോ നിന്നു
 
ശവമൊന്നിതാ വരുന്നുണ്ടു തൃക്കണ്‍പാര്‍ത്താലും
 
 
ഇതുകേട്ടാ രോഗിയെ വിട്ടുടന്‍ മുഖാംബുജം
 
ദ്രുതമുന്നമിപ്പിച്ചു ഭഗവാന്‍ നോക്കീടുമ്പോള്‍
 
 
പുഴവക്കിനെലാക്കാക്കീട്ടങ്ങു വേഗം നട
 
ന്നഴുതുകൊണ്ടു ജനക്കൂട്ടമൊന്നെത്തീടുന്നു
 
 
ചട്ടറ്റ കനല്‍ കത്തിജ്ജ്വലിക്കുന്നൊരു പുത്തന്‍
 
ചട്ടി തൂക്കിക്കൊണ്ടൊരാള്‍ നടക്കുന്നിതു മുന്‍പേ
 
 
ചട്ടങ്ങള്‍ കൂട്ടി മുളച്ചീന്തിവച്ചുചിതമായ്
 
കെട്ടിയുണ്ടാക്കീട്ടുള്ള ശവമഞ്ചം ചുമന്നു
 
 
പോവുന്നു ചിലരവര്‍ക്കടുത്തുനിന്നു കൊണ്ടു
 
“ഗോവിന്ദ ഗോവിന്ദ ഗോവിന്ദേ’തി വിളികൂട്ടി
 
 
ദുഃഖചിഹ്നങ്ങള്‍ കൈക്കൊണ്ടൊറ്റമുണ്ടുടുത്തേറെ
 
മുഖ്യരാം ബന്ധുക്കളും വഴിയേ ചെന്നീടുന്നു
 
 
മഞ്ചത്തിലയ്യോ ചത്തു മരവിച്ചാരും കണ്ടാ
 
ലഞ്ചുന്ന വികൃതമാം മുഖഭാവങ്ങളോടും
 
 
കാഴ്ചപോയടഞ്ഞുള്ള കണ്ണുകളോടും പാരം
 
താഴ്ചയാര്‍ന്നെഴുന്നുള്ള താടിയെല്ലുകളോടും
 
 
മെലിഞ്ഞു നെഞ്ചുതാണു വയറു കുഴിഞ്ഞു തോല്‍
 
വലിഞ്ഞു വാരിയെല്ലു നികഴന്നു വിരൂപമായ്
 
 
==പേജ് നമ്പര്‍ 175==
 
 
ഗോഷ്ടിയില്‍ കുറികളും പൂക്കളും ചാര്‍ത്തിയൊരു
 
വേഷ്ടിയാല്‍ മൂടി വെളിക്കൊട്ടു കാലുകള്‍ നീട്ടി
 
 
പ്രേതമങ്ങനെ കിടക്കുന്നിതേ ചുമക്കുവോര്‍
 
പാതകള്‍ നാലുകൂടും ദിക്കില്‍ വന്നെത്തി വീണ്ടും
 
 
“ഗോവിന്ദ ഗോവിന്ദ” യെന്നുറക്കെ ഘോഷിച്ചുടന്‍
 
സാവധാനമായ്ത്തലതിരിച്ചു തത് പ്രേതത്തെ
 
 
ചട്ടറ്റ നദീ പുളിനത്തിങ്കല്‍ കൊണ്ടുചെന്നു
 
പട്ടടകൂട്ടിയതില്‍ കിടത്തീടിനാര്‍ പിന്നെ
 
 
ഒട്ടേറെ വിറകുകളൂനമെന്നിയേ ശവം
 
ചുട്ടുകൊള്ളുവാന്‍ ചിതമേലെവരടുക്കിനാര്‍
 
 
ഹന്ത ! പട്ടടയായ മെത്തമേല്‍ കിടന്നീയാ
 
ളെന്തുസൌഖ്യമായുറങ്ങീടുന്നു നിരൂപിച്ചാല്‍
 
 
ആടല്‍ തേടുവതില്ല ശീതവായുവില്‍ മേനി
 
മൂടാതെ കിടക്കിലും ചെറ്റുമേയിവനിപ്പോള്‍
 
 
എത്തുകില്ലിന്നിദ്രയ്ക്കു ഭംഗവുമതേ ! യിതാ
 
കത്തിച്ചു ചിതയ്ക്കഗ്നിജ്വാല പടര്‍ന്നു പിടിക്കുന്നു
 
 
ചുവന്ന നാവുപോലെ നീട്ടി ജ്വാലയെ വഹ്നി
 
ശവത്തെ നക്കി രുചിച്ചേറ്റമുല്ലസിക്കുന്നു
 
 
ധൃതിയില്‍ തോല്പൊളിച്ചൂ സന്ധികള്‍ പൊട്ടിച്ചാര്‍ത്തൂ
 
ചതകള്‍ തിന്നു ചീറിദ്ധൂമമുദ്വമിക്കുന്നു
 
 
താന്തനായ് ഭൂതം തുള്ളിയമര്‍ന്ന കോമരം പോല്‍
 
ശാന്തിതേടുന്നു തനിയേയഗ്നി മന്ദം മന്ദം
 
 
ജ്വാലകള്‍ താണു കനല്‍ക്കട്ടകള്‍ നീറിത്തീര്‍ന്നു
 
ലോലമാം പുകയും നിന്നെന്നല്ലയെല്ലാം പോയി
 
 
കൊള്ളിയും കെട്ടു കുറുഞ്ചാമ്പലുമങ്ങങ്ങോരോ
 
വെള്ളെലിമ്പുമായൊക്കെശ്ശേഷിച്ചു ശിവ! ശിവ!
 
 
ശിഷ്ടനായേറ്റം ശ്രീമാനാകിലും നരനിങ്ങു
 
ശിഷ്ടമായ് കാണ്മതിത്രമാത്രമാകുന്നുവല്ലോ!
 
 
ഭഗവാനിതൊക്കെയും സൂക്ഷിച്ചു കണ്ടു വീണ്ടു
 
മകതാരടങ്ങാതെയമ്പൊടും ചോദിച്ചിതു :
 
 
“ക്ഷിതിയിലിപ്പോള്‍ ജീവിച്ചിരിപ്പോറ്ക്കെല്ലാവര്‍ക്കു
 
മിതുതാന്‍ പരിണാമമായ് വരുമെന്നോ ഛന്ദാ !“
 
 
അതുകേട്ടുടന്‍ സൂതന്‍ പിന്നെയും ചൊന്നാന്‍ : “അതേ
 
യിതുതാന്‍ പരിണാമമേവര്‍ക്കും നൃപാത്മജ !
 
 
വെന്തൊരിപ്രേതത്തില്‍നിന്നൊന്നുമേ തിന്മാന്‍ കിട്ടാ-
 
തന്തികമെത്തിക്കാക്ക പറന്നുപോവൂ കാണ്‍ക
 
 
എത്രയോ തടിച്ചു വാച്ചിരുന്നോരുടലാണി
 
തെത്രയാസ്വദിച്ചിതു ഭോജ്യപാനീയങ്ങളെ
 
 
 
==പേജ് നമ്പര്‍ 176==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്