"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5,319:
 
==പേജ് നമ്പര്‍ 176==
 
 
എത്രയുല്ലാസമാര്‍ന്നു ചിരിച്ചു രസിച്ചതി-
 
ങ്ങെത്രനാള്‍ രമണിയെ സ്നേഹിച്ചു ലാളിച്ചിതു
 
 
എത്രദീര്‍ഘമായിതു ജീവിച്ചു സുഖമായ് മേ
 
ലെത്രനാള്‍ ജീവിക്കുവാനാഗ്രഹിച്ചിരുന്നിതു
 
 
നോക്കുക! ആര്‍ക്കുമറിയാവതല്ലായുസ്സിന്റെ
 
പോക്കുകള്‍ ജീവിതത്തെ വിശ്വസിക്കാവതല്ല
 
 
കാട്ടുകാറ്റെറ്റുമരം പൊട്ടി മേല്‍ വീണീടിലാം
 
നോട്ടമില്ലാതെ കല്ലില്‍ കാല്‍ തട്ടി മറികിലാം
 
 
നഞ്ചുപെട്ടോരു കുളത്തില്‍ ചെന്നു മുഴുകിലാ
 
മഞ്ചുമാറൊരു പാമ്പു തെല്ലൊന്നു ദംശിക്കിലാം
 
 
അത്തരമൊന്നുമല്ലെന്നാലരച്ചാണില്ലാത്ത
 
കത്തിതന്‍ മുനയേല്‍പ്പിച്ചെങ്കിലാം കോപിച്ചൊരാള്‍
 
 
ഉള്ളിലാശ്വാസമോടു രമിക്കും തീനില്‍പ്പെട്ട
 
മുള്ളുതന്‍ കണ്ഠത്തിലെങ്ങാനും തച്ചീടിലാം
 
 
അല്ലെങ്കില്‍ വിശ്വാസമായ് വീടുപൂകുമ്പോളോട്ടിന്‍
 
ചില്ലുകൂരമേല്‍ നിന്നു തലയില്‍ വീണീടിലാം
 
 
അപ്പോഴേ കൂടുവിട്ടു പറന്നു കളയുന്നു
 
ക്ഷിപ്രമിപ്രാണന്‍ ഛിദ്രം വല്ലാതായാലും മതി
 
 
പിന്നെയിദ്ദേഹി വെറും പ്രേതമായ്ത്തീരുമൊന്നും
 
തിന്നില്ല പിന്നെപ്പയും ദുഃഖവുമവനില്ല
 
 
സുഖവുമില്ല ദുഃഖജാലങ്ങളൊന്നുമില്ല
 
വിഗതപ്രാണനാകുമവനു നൃപാത്മജ
 
 
അഞ്ചിതമാമവന്റെ മുഖചന്ദ്രന്‍ തൂവിയ
 
പുഞ്ചിരിപ്പുതുനിലാവസ്തമിച്ചെങ്ങോ പോയി
 
 
പഞ്ചാര തോല്‍ക്കുമൊഴി കാന്തയാളധരത്തില്‍
 
കൊഞ്ചിയര്‍പ്പിച്ച ചുംബനങ്ങളും വൃഥാവായി
 
 
എന്തിനു പരയുന്നു കത്തിക്കാളുന്ന കടും
 
ചെന്തീയില്‍ ശയിക്കിലും ചൂടറിയുന്നീലവന്‍
 
 
തന്നുടെ മാംസം തന്നെ കരിഞ്ഞ ദുര്‍ഗ്ഗന്ധമീ
 
സ്സന്ന ചേതനനുടെ മൂക്കറിവീല തെല്ലും
 
 
ബന്ധുക്കളെന്നാല്‍ നല്ല ചന്ദനമകില്‍ തൊട്ട
 
ഗന്ധദ്രവ്യങ്ങളാല്‍താന്‍ ചുടുന്നു തത്പ്രേതത്തെ
 
 
ഇവന്റെ നാവില്‍നിന്നു പോയിതു രസജ്ഞാനം
 
ചെവിയുമടഞ്ഞുപോയ് കേള്‍ക്കയില്ലിനിയൊന്നും
 
 
മുഖത്തു വിളക്കുപോല്‍ ശോഭിച്ച കണ്‍നു രണ്ടും
 
വികലമായ്ക്കാഴ്ചപോയ് വെറുമന്ധമായി
 
 
സ്നേഹമുള്ളവര്‍ ചുറ്റും വന്നിരുന്നുടന്‍ ചത്ത
 
ദേഹത്തെ നൊക്കി നിലവിളിച്ചു കേണീടുന്നു
 
 
ദാഹമോ ഖനനമോ ചെയ്തു ബന്ധുക്കളിപ്പോ
 
ളാഹന്ത ! നശിപ്പിക്കുമതിനെയല്ലെന്നാകില്‍
 
 
 
==പേജ് നമ്പര്‍ 177==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്